ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ഒ.എച്ച്.എസ്. അരീക്കോട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48002 (സംവാദം | സംഭാവനകൾ) ('== '''മലയാള സാഹിത്യ വേദി.''' - ==       മലയാള ഭാഷാ പഠനത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മലയാള സാഹിത്യ വേദി. -

      മലയാള ഭാഷാ പഠനത്തിന്റെ പുതിയ മേച്ചിൽ പുറങ്ങളിലേക്കുള്ള ചവിട്ടുപടിയാണ് മലയാളം സാഹിത്യ വേദി . ഈ സാഹിത്യവേദിയിലൂടെ വൈവിധ്യമാർന്ന പരിപാടികൾ വിദ്യാർത്ഥികൾ സംഘടിപ്പിച്ചു വരുന്നു.

കതിർ :-

   വിദ്യാർത്ഥികളിലെ സർഗ്ഗാത്മകയെ പരിപോഷിക്കുക എന്ന ലക്ഷ്യത്തോടെ SOHSS ലെ മലയാളം വിദ്യാർത്ഥികൾ ആരംഭിച്ച ലിറ്റിൽ മാസികയാണ് കതിർ .

എഫ്. എം റേഡിയോ (എഫ്. എം @ സുല്ലം )

എഫ്. എം @സുല്ലം poster

  വിനോദവും വിജ്ഞാനവും കോർത്തിണക്കി കൊണ്ടുള്ള ഒരു സംരംഭ മാണ് എഫ്. എം @സുല്ലം.ഭാഷാ പഠനത്തിന്റെ അടിസ്ഥാന നൈപുണികളായ ശ്രവണം ഭാഷണം വായന ലേഖനം എന്നിവയുടെ പരിപോഷണമാണ് ഈ എഫ് എം റേഡിയോ യുടെ ലക്ഷ്യം.

വായനാ വാരാചരണം..

വായന എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് വരിക "വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും

വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും "എന്ന കുട്ടിക്കവിതയാണ്. കവിത കുട്ടികൾക്കായാണെങ്കിലും ഒരു മനുഷ്യായുസ്സിന്റെ അർത്ഥം മുഴുവൻ ആ വരികളിലുണ്ട്. വായന അന്യമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ ജൂൺ 19  വായനാദിനമാണെന്നും അതെങ്ങനെ വായനാദിനമായെന്നും  പലർക്കും അറിയില്ല. പി.എൻ. പണിക്കരുടെ ചരമ ദിനമായ ജൂൺ 19ആണ് മലയാളികൾ വായനാദിനമായി ആചരിക്കുന്നത്. മലയാളം വിദ്യാർത്ഥികൾ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനാ വാരാചരണം സംഘടിപ്പിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും "എന്ന കുട്ടിക്കവിതയാണ്. കവിത കുട്ടികൾക്കായാണെങ്കിലും ഒരു മനുഷ്യായുസ്സിന്റെ അർത്ഥം മുഴുവൻ ആ വരികളിലുണ്ട്. വായന അന്യമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ ജൂൺ 19  വായനാദിനമാണെന്നും അതെങ്ങനെ വായനാദിനമായെന്നും  പലർക്കും അറിയില്ല. പി.എൻ. പണിക്കരുടെ ചരമ ദിനമായ ജൂൺ 19ആണ് മലയാളികൾ വായനാദിനമായി ആചരിക്കുന്നത്. എസ്മലയാളം വിദ്യാർത്ഥികൾ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനാ വാരാചരണം സംഘടിപ്പിച്ചു.