പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/പ്രവർത്തനങ്ങൾ/REPORT 2021-22
വെള്ളിക്കുളങ്ങര പ്രെസൻറ്റേഷൻ കോൺവെൻറ് ഗേൾസ് ഹൈസ്കൂളിന്റെ 2021-22 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ട്
വേനലിലും ഹരിതാഭം നിറഞ്ഞുനിൽക്കുന്ന പ്രകൃതി രമണീയമായ വെള്ളികുളങ്ങര യുടെ തിലകക്കുറിയായി മലയിൽ ഉയർത്തപ്പെട്ട വിദ്യാ ക്ഷേത്രം അറിവിന്റെ ദീപ്തിപരത്തുന്ന ഒരു കലാലയം ആയി ഈ ദേശത്തും ഏവരുടെയും ഹൃദയങ്ങളിലും നിലകൊള്ളുന്നു അന്നും ഇന്നും വിദ്യാർഥിനി വിദ്യാർത്ഥികൾക്ക്അറിവിൻറെ അനന്തവിഹായസ്സിലേക്ക് പറന്നുയരാൻ ശക്തിയും ധൈര്യവും പകരുന്ന അറിവിൻറെ നിറകുടമാണ് കാണിക്ക മാതാവിൻറെ മധ്യസ്ഥത്തിലുള്ള വെള്ളിക്കുളങ്ങര പ്രസന്റേഷൻ വിദ്യാലയം .ലോകം മുഴുവൻ വീണ്ടും മഹാവ്യാധിയുടെ കരാള ഹസ്തത്തിൽ അകപ്പെട്ടു വേദനയുടെ മരുഭൂമി യാത്ര അനുഭവത്തിലൂടെ കടന്നു പോകുകയാണ് .കാണുന്നതും കേൾക്കുന്നതും രോഗ വ്യാപനവും അതിൻറെ ഫലങ്ങളെ കുറിച്ചുള്ള അറിയിപ്പുകളും ആണ്.ഓരോ ദിവസവും കാത്തിരിക്കുന്ന വാർത്തകൾ അത്ര ശുഭകരമല്ലാത്തതുമാണ്.എങ്കിലും അളവില്ലാത്ത കൃപകൾ ആണ് ഈ വിദ്യാലയത്തിലേക്ക് സർവ്വേശ്വരൻ കനിഞ്ഞുനൽകിയത് .
പ്രവേശനോത്സവം 2021_22അധ്യയന വർഷത്തെ പ്രവേശനോത്സവം .ജൂൺ 1ന് ഏറ്റവും ഗംഭീരമായിത്തന്നെ സ്ക്കൂളിൽ ആഘോഷിച്ചുസർക്കാർ തയ്യാറാക്കിയ പ്രവേശനോത്സവഗാനത്താൽ സ്ക്കൂൾ അന്തരീക്ഷം മുഖരിതമായി..അലങ്കാരങ്ങളും തോരണങ്ങളും കൊണ്ട് സ്ക്കൂൾ അങ്കണവും വരാന്തകളും മോടിയാക്കി.കൃത്യം പത്തു മണിക്കു തന്നെ പ്രവേശനോത്സവ ഉദ്ഘാടന യോഗം ചേർന്നു.ഉദ്ഘാടന യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് സി.ലിസ്മിൻ സ്വാഗതം ആശംസിച്ചു.ഈ അധ്യയന വർഷം സ്കൂളിൽ നടത്താനിരിക്കുന്ന പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ സ്വാഗത പ്രസംഗത്തിൽ ഹെഡ്മിസ്ട്രസ്സ് വിശദീകരിക്കുകയുണ്ടായി.യോഗാധ്യക്ഷ വാർഡ് മെമ്പർ ശ്രീമതിഷൈബി സജി എല്ലാ അധ്യാപകരേയും അഭിനന്ദിച്ചു.
.ഫസ്റ്റ്ബെൽ ക്ലാസിനെ ക്കുറിച്ച് സംസാരിച്ചു. 2021 22 അധ്യയനവർഷം പൂർണമായും തുറന്നു പ്രവർത്തിക്കാൻ ആയില്ലെങ്കിലും ജൂൺ ഒന്നുമുതൽ വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയും എല്ലാ കുട്ടികളും അതിൽ സജീവമായി പങ്കെടുക്കുകയും ഗൂഗിൾ മീറ്റ് ,ജിസ്യൂട്ട് വീഡിയോ കോൾ എന്നിവയിലൂടെ കുട്ടികൾക്ക് ആവശ്യമായ പഠനപിന്തുണയും സംശയം നിവാരണവും നൽകി മുൻനിരയിലേക്ക് എത്തിക്കാൻ നിതാന്ത ജാഗ്രത പുലർത്തുകയും ചെയ്തു
പഠനസഹായം
സ്മാർട്ട്ഫോൺ ഇല്ലാത്തതിനാൽ പഠനസൗകര്യം ലഭ്യമല്ലാത്ത കുട്ടികളെ സൂക്ഷ്മ നിരീക്ഷണത്തിലൂടെ കണ്ടെത്തി. ആ കുട്ടികൾക്ക് സ്കൂളിലെ അധ്യാപകരുടെയും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും കുട്ടികളുടെയും നല്ലവരായ നാട്ടുകാരുടെയും സഹകരണത്തോടെ ഫോണുകൾ നൽകി.നിർധനരായ 25 കുട്ടികൾക്ക് 2000 രൂപ വീതം പഠനസഹായവും നൽകി മാനേജ്മെൻറ് എപ്പോഴും വിദ്യാലയ ത്തോടൊപ്പം നിൽക്കുന്നു.സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുട്ടികളുടെ ഓൺലൈൻ പഠനം സുഗമമാക്കുന്നതിന് 44 മൊബൈൽ ഫോണുകൾ സൗജന്യമായി ഈ വിദ്യാലയം വിതരണം ചെയ്തു.കൂടാതെ കോവിഡ് ബാധിച്ച മാതാപിതാക്കൾ നഷ്ടപ്പെട്ട മൂന്ന് കുട്ടികൾക്ക് 25,000 രൂപ വീതം കുട്ടികളുടെ അക്കൗണ്ടിലേക്ക് ചാലക്കുടി അൽവേർണിയ പ്രോവിൻസ് നിക്ഷേപിക്കുകയുണ്ടായി .
മക്കൾക്കൊപ്പം Click here for report
വിദ്യാർത്ഥികളെ മാനസിക പിരിമുറുക്കങ്ങളിൽ നിന്നും ഒറ്റപ്പെടലിൽ നിന്നും വിമുക്തരാക്കി ആഹ്ലാദചിത്തരും പഠനോത്സുകരും ആക്കുന്നതിന് മാതാപിതാക്കളെ പ്രാപ്തരാക്കുന്നതിന് സംഘടിപ്പിച്ച മക്കൾക്കൊപ്പം പ്രോഗ്രാമിലൂടെ വിദഗ്ധരുടെ ഈടുറ്റ ക്ലാസുകൾ നൽകുകയുണ്ടായി
പ്രവേശനോത്സവം റിപ്പോർട്ട്
2021 നവംബർ ഒന്നിന് ഒന്നര വർഷത്തിനു ശേഷം പി സി ജി എച്ച് എസ് വിദ്യാലയ മുറ്റം കുട്ടികളെ വരവേൽക്കാൻ ഒരുങ്ങി. അധ്യാപകരും മാതാപിതാക്കളും PTA,MPTA പ്രതിനിധികളും ചേർന്ന് കളിമുറ്റം ഒരുക്കൽ വിജയപ്രദമായും സന്തോഷത്തോടെയും കൂട്ടായ്മയിലും പൂർത്തിയാക്കി.നവംബർ ഒന്നിന് കുട്ടികളെ വരവേൽക്കുന്നതിന് മുന്നോടിയായി ക്ലാസ്സ് മുറികളും വിദ്യാലയവും പൂക്കൾ കൊണ്ട് മനോഹരമായി അലങ്കരിച്ചു. അതിനായി അധ്യാപകരും മാതാപിതാക്കളും ഒരുമയോടെ കൈകോർത്തു.പുതിയ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന് സ്ക്കൂളും പരിസരവും സജ്ജമാക്കി.മഴക്കൊയ്ത്തിനു വേണ്ടി കിണറും പരിസരവും ശുചിയാക്കി. അടുത്ത ദിവസം മുതൽ ഉച്ചഭക്ഷണം തയ്യാറാക്കേണ്ടതിലേക്കായി അടുക്കളയും സ്റ്റോർ മുറിയും വൃത്തിയാക്കി പച്ചക്കറി തുടങ്ങിയവ ശേഖരിച്ചു സർക്കാർ തയ്യാറാക്കിയ പ്രവേശനോത്സവഗാനത്താൽ സ്ക്കൂൾ അന്തരീക്ഷം മുഖരിതമായി. നവംബർ ഒന്നാം തീയതി രാവിലെ 9 മണി മുതൽ വിദ്യാർഥികളെ വരവേൽക്കാനായി ഹെൽത്ത് കമ്മിറ്റി അംഗങ്ങളും അധ്യാപകരും വിദ്യാലയ മുറ്റത്ത് അണിനിരന്നു.തുടർന്ന് 10 മണിക്ക് 2021 പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്മിൻ ഏവർക്കും സ്വാഗതം ആശംസിച്ചു പി ടി എ പ്രസിഡൻറ് ശ്രീ സുമേഷ് കെ പി യോഗത്തിന് അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ ശ്രീമതി ഷൈബി സജി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പുതുതായി വന്ന കുട്ടികൾക്ക് പിടിഎ പ്രസിഡൻറ് ശ്രീ സുമേഷ് കെ പി പൂക്കളും പട്ടങ്ങളും നൽകി സ്വീകരിച്ചു സ്കൂൾ മാനേജർ റവ.സി ലിസാ മേരി വൈസ് പ്രസിഡന്റ് ശ്രീ ബെന്നി താഴേക്കാടൻ, ശ്രീമതി ജെയ്മോൾ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അന്നേ ദിനം എത്തിച്ചേർന്ന എല്ലാ കുട്ടികൾക്കും ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്മിൻ മധുരപലഹാരങ്ങൾ വിതരണം ചെയ്തു തുടർന്ന് MPTA പ്രതിനിധി ശ്രീമതി നീതു സജി ഏവർക്കും നന്ദി അർപ്പിച്ചു.ദേശീയ ഗാനത്തോടെ യോഗം സമാപിച്ചു
പ്രതിഭാ സംഗമം
ഒരു വിദ്യാലയത്തിന് ന്റെ യശസ്സ് വർധിപ്പിക്കുന്നതിൽ പരമപ്രധാനം അവിടുത്തെ എസ്എസ്എൽസി വിജയമാണ്.ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ 124 വിദ്യാർത്ഥികൾ പരീക്ഷയെഴുതി.100% വിജയം കൊയ്തെടുത്തു .74 പേർ ഫുൾ എ പ്ലസും ഏഴ് പേർ 9A പ്ലസും നേടി.ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലും ചാലക്കുടി ഉപജില്ല യിലും ഉന്നത സ്ഥാനത്തെത്താൻ സർവ്വശക്തൻ അനുഗ്രഹിച്ചു .ഈ വിദ്യാലയത്തിന് അഭിമാന താരങ്ങൾ ആയ 74 ഫുൾ എ പ്ലസ് വിജയികളെ ഡിസംബർ 8 ന് ഇരിഞ്ഞാലക്കുട DEO ശ്രീ സുരേഷ് എൻ ഡി സ്കൂൾ അങ്കണത്തിൽ വച്ച് പാരിതോഷികം നൽകി അനുമോദിച്ചു .
പിടി എ ജനറൽബോഡി
സ്കൂളിൻറെ സർവ്വതോന്മുഖമായ ശ്രേയസ്സിനും നേട്ടങ്ങൾക്കും എന്നും മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന അധ്യാപക രക്ഷാകർതൃ സംഘടനയുടെ സാന്നിധ്യ സഹകരണങ്ങൾ മികച്ചതാണ്.ഈ വർഷം ഒക്ടോബർ 27ന് സമ്മേളിച്ച പിടി എ ജനറൽബോഡി യോഗത്തിൽ വച്ച് പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുക്കുകയും അവരിൽനിന്ന് ശ്രീ സുമേഷ് കെ സി യെ പ്രസിഡണ്ടായും ശ്രീ ബെന്നി താഴെ കാടിനെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു
കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക്
വിവരസാങ്കേതിക വിധിയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം പരിഗണിച്ച് കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഇതിൽ കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് നടത്തുകയുണ്ടായി
സത്യമേവജയതേ
ഇന്നിന്റെ മാറ്റങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് ഇന്റർനെറ്റ് ലോകത്ത് കുട്ടികൾക്കുണ്ടാവുന്ന തെറ്റിദ്ധാരണകൾ തിരിച്ചറിയാനും ശരി എന്താണെന്ന് അറിഞ്ഞ് അതിനെ സംരക്ഷിക്കാനും കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുന്ന സത്യമേവജയതേ യുടെ ബോധവൽക്കരണ ക്ലാസുകൾ കുട്ടികൾക്ക് നൽകി, HS,UP അധ്യാപകർക്ക് പരിശീലനം നൽകി ക്ലാസ് അധ്യാപകർ അവരവരുടെ ക്ലാസുകളിൽ വിദ്യാർത്ഥികളിലേക്ക് ഈ സന്ദേശം എത്തിച്ചു.
നേട്ടങ്ങൾ
പാഠ്യ വിഷയങ്ങളിൽ എന്നപോലെ പാഠ്യേതര വിഷയങ്ങളിലും പി സി ജി എച്ച് എസ് വിദ്യാർത്ഥികൾ മുൻനിരയിൽ തന്നെയുണ്ട് മാതൃഭൂമി ദിനപത്രത്തിന് സീഡ് പ്രോജക്റ്റിനെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ കലിക എന്ന കയ്യെഴുത്തുമാസിക സ്റ്റേറ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ശാസ്ത്രരംഗം മത്സരത്തിൽ അലിയ വർഗീസ് , സായ് രാജേഷ് ,കൃഷ്ണഭദ്ര ,ജൂലിയ മേരി പാർവതി എംഎം ,ഗൗരിനന്ദന എന്നിവർ മികച്ച വിജയം കരസ്ഥമാക്കി.സബ്ജില്ലാ തലത്തിൽ ഇംഗ്ലീഷ് സോളിലോക്കി മത്സരത്തിൽ കുമാരി പാർവ്വതി എംഎം ഒന്നാംസ്ഥാനത്തെത്തി.മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ് ,സയൻസ് ,വർക്ക് എക്സ്പീരിയൻസ് ,യൂത്ത് ഫെസ്റ്റിവൽ മുതലായ അനുബന്ധ പ്രവർത്തനങ്ങളിൽ മികവുപുലർത്തിയഒത്തിരിയേറെ മിടുക്കർ പിസി ജി എച്ച് എസ്സി ന് സ്വന്തം അൽബേനിയ പ്രോവിൻസ് നടത്തിയ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഒരുക്കമായി പ്രസംഗ മത്സരത്തിൽ എച്ച്എസ്വിഭാഗത്തിൽ അൽവർണ്ണ മനു ഒന്നാം സ്ഥാനവും യുപി വിഭാഗം ജൂവൽ മരിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി
കായിക രംഗം
ഈ വർഷത്തെ ജില്ല വോളിബോൾ മത്സരത്തിൽ പ്രസിന്റേഷൻ ടീമുകൾ തിളക്കമാർന്ന വിജയം നേടി സബ്ജൂനിയർ ,ജൂനിയർ വിഭാഗത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കൈവരിച്ചു. സബ്ജൂനിയർ വിഭാഗത്തിൽ ഐശ്വര്യ കെ എൽ, ഐറിൻ സെബാസ്റ്റ്യൻ ,ജിയ എം ജെ ,കരോളിൻ എം ജോജി ജി ,ജൂനിയർ വിഭാഗത്തിൽ അൻസ ജോൺസൺ എന്നിവർ സ്റ്റേറ്റ് മീറ്റിൽ പങ്കെടുക്കുവാൻ അർഹരായി .കായിക രംഗത്തേക്ക് മികവുറ്റ താരങ്ങളെ വാർത്തെടുക്കുന്നതിനായി വിവിധ ക്യാമ്പുകൾക്ക് ഈ വിദ്യാലയം നേതൃത്വം നൽകുന്നു.
അർപ്പണബോധവും കഠിനാധ്വാനവും നേതൃത്വം വാസനയും ഉള്ള ഭാവിതലമുറയെ രൂപപ്പെടുത്തുന്ന പരിശീലന കളരി ആണ് സ്കൗട്ട് ആൻഡ് ഗൈഡ്സ് ചാലക്കുടി സബ്ജില്ലാ തലത്തിൽ നടത്തിയ മത്സരങ്ങളിൽ എസ്സൈ റൈറ്റിംഗിൽ കുമാരി ഇവാഞ്ചലിൻ ടി എസ് ഒന്നാംസ്ഥാനവും ക്വിസ് മത്സരത്തിൽ കുമാരി കൃഷ്ണവേണി സെക്കൻഡും കരസ്ഥമാക്കി
ഓൺലൈൻ ആഘോഷങ്ങൾ
ഓണാഘോഷത്തോട് അനുബന്ധിച്ച് ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു ഇല്ലാത്ത സദ്യയും പൂക്കളവും അധ്യാപകരുടെ ഒരു വേറിട്ട അനുഭവങ്ങളായിരുന്നു
കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്ന KCSLഎന്ന സംഘടന ഇവിടെ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു ഈ സംഘടനയുടെ നേതൃത്വത്തിൽ നമ്മൾ സോദരർ എന്ന ആശയത്തോൽ പ്രചോദിതരായി ക്രിസ്തുമസ് സന്ദേശം പ്രഘോഷിക്കുന്ന കലാപരിപാടികളും വിവിധ മത്സരങ്ങളും കേക്ക് വിതരണവും നടത്തി ആ ദിവസം മനോഹരമാക്കി കുട്ടികളിൽ ദൈവവിശ്വാസവും മൂല്യബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ മതബോധന സന്മാർഗ ക്ലാസ്സുകൾക്ക് ജൂലൈ മാസത്തിൽ തന്നെ തുടക്കം കുറിച്ചു.മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സ്നേഹബന്ധം വളർത്തിയെടുക്കുന്നതിന് വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു വിദ്യാലയത്തിലെ 683 കുട്ടികൾക്കും സന്മാർഗ മതബോധന പാഠപുസ്തകങ്ങൾ മാനേജ്മെൻറ് ഫ്രീയായി നൽകി.ഇതിലേക്ക് ആവശ്യമായ 25 1712 രൂപ മാനേജ്മെൻറ് വഹിക്കുകയുണ്ടായി
യാത്രയയപ്പും സ്കൂൾ വാർഷികവും
ജനുവരി 13 ാം തീയതി കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുതന്നെ 2021 വർഷത്തെ എസ്എസ്എൽസി ജേതാക്കൾക്കുള്ള സമ്മാനവിതരണവും വിജയോത്സവം നടത്തി അന്നേദിവസം ഈ വർഷം ഈ വിദ്യാലയത്തിൽ റിട്ടയർ ചെയ്യുന്ന സിസ്റ്റർ ആനി ജോണിന് യാത്രയയപ്പും സ്കൂൾ വാർഷികവും നടത്തി
സ്കൂളിൻറെ ചിരകാല സ്വപ്നമായിരുന്ന സെൻറ് അൽഫോൻസാ ഹാളിന്റെ ഉദ്ഘാടനവും ഈ വർഷം നിർവഹിക്കാൻ സാധിച്ചു.ഈ വിദ്യാലയത്തിന്റെ വിജയം സാന്നിധ്യം കൊണ്ടും കർമ്മശേഷി കൊണ്ടും എപ്പോഴും പ്രവർത്തനം നിരന്തരം ആകുന്ന പി ടി എ എം പി ടി എ അംഗങ്ങൾക്കും വിദ്യാലയത്തിന്റെ അഭ്യുന്നതിക്കുവേണ്ടി ആവശ്യനേരത്ത് സഹായഹസ്തം നീട്ടി തരുന്ന നന്മനിറഞ്ഞ അഭ്യുദയകാംക്ഷികൾക്കും കഠിനാധ്വാനവും അർപ്പണബോധവും കൈമുതലാക്കി അധ്യാപനം ശുശ്രൂഷയാക്കുന്ന അധ്യാപക-അനധ്യാപകർക്കും സ്നേഹ ശിക്ഷണങ്ങളിലൂടെ പഠനവും ജീവിതമൂല്യങ്ങളും സ്വന്തമാക്കി വിജയങ്ങൾ കൊണ്ട് വിദ്യാലയത്തെ വാനോളം ഉയർത്തുന്ന പ്രിയപ്പെട്ട കുട്ടി കുരുന്നുകൾക്കുംഒപ്പം തന്നെ ഈ വിദ്യാലയത്തിൽ മക്കളെ വിശ്വസിച്ച് ഏൽപ്പിക്കുന്ന പ്രിയപ്പെട്ട മാതാപിതാക്കൾക്കും സമർപ്പിക്കുന്നു