എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പ്രമാണം:47234my hut new.png
നാട്ടറിവുകൾ

നാട്ടറിവുകൾ

നെല്ലിക്ക

പ്രമാണം:47234 nellikka.jpeg

പ്രദേശത്ത് ധാരാളമായിട്ടല്ലെങ്കിലും ചിരപരിചിതമായ ഒരു ചെറു വൃക്ഷമാണ് നെല്ലി മരം. പ്രകൃതിദത്തമായ വിറ്റാമിൻ 'സി' യുടെ ഉറവിടമാണ് നെല്ലിക്ക. ആയുർവേദത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധമാണ് നെല്ലിക്ക. ദിവസേനയുള്ള ഭക്ഷണത്തിൽ നെല്ലിക്ക ഉൾപ്പെടുത്തുന്നത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം നല്ലതാണ്. നെല്ലിക്കപ്പൊടി തലയിൽ തേച്ച് പിടിപ്പിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. അകാലനര തടയുന്നതോടൊപ്പം മുടി വളരുന്നതിനും നെല്ലിക്ക സഹായിക്കും. കാൻസറിനും ഹൃദ്രോഗത്തിനും നെല്ലിക്ക മികച്ച പ്രതിരോധ ഔഷധമാണ്. രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാൻ നെല്ലിക്ക സഹായിക്കുന്നു കൊഴുപ്പിന്റെ അളവിനെ കുറയ്ക്കുന്നതിലൂടെ നെല്ലിക്ക ഹൃദയത്തെയും സംരക്ഷിക്കുന്നു. പ്രമേഹത്തെയും പ്രമേഹത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങളെയും പ്രതിരോധിക്കാൻ നെല്ലിക്ക ഒരു നല്ല ഔഷധമാണ്. ഇൻസുലിൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് സമാനമാണ് നെല്ലിക്കയും. നാര് അടങ്ങിയിരിക്കുന്നതിനാൽ ദഹന പ്രക്രിയ സുഗമമാക്കാൻ നെല്ലിക്ക സഹായിക്കും. ശരീരത്തിൽ ഇരുമ്പിന്റെ അംശം വർധിപ്പിക്കുന്നതിനും നെല്ലിക്ക നല്ലതാണ്. രാവിലെ അൽപം നെല്ലിക്കാനീര് തേൻ ചേർത്തു കഴിച്ചാൽ അന്നത്തെ ദിവസം ഉന്മേഷപ്രദമായിരിക്കും. ഓർമശക്തി നശിക്കുന്ന അൾഷിമേഴ്‌സ് ബാധിച്ചവർക്ക് നെല്ലിക്ക ഉപയോഗിക്കുന്നത് പ്രയോജനകരമാകും. മലശോധനക്കും നെല്ലിക്ക നല്ലൊരു ഔഷധമാണ്. ശരീരത്തിന് ചെറുപ്പവും സൗന്ദര്യവും നൽകാൻ കഴിവുള്ള നെല്ലിക്ക എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

കയ്യോന്നി(കഞ്ഞുണ്ണി)

ഈർപ്പമുള്ള പ്രദേശങ്ങളിൽ വളരുന്ന ഒരു ഔഷധസസ്യമാണ്‌ കയ്യോന്നി. (ശാസ്ത്രീയനാമം: Eclipta prostrata Roxb.) കഞ്ഞുണ്ണി എന്നും കയ്യന്യം എന്നും അറിയപ്പെടുന്നു. ഈർപ്പമുള്ള സമതലങ്ങളിലും വയൽ വരമ്പുകളിലും തഴച്ചു വളരുന്ന ഈ സസ്യം മുടി വളരാനും കാഴ്ചശക്തി വർദ്ധിപ്പിക്കാനനും ഉപയോഗിച്ചുവരുന്നു. കരളിനു നല്ല ടോണിക് ആയും ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്. വാതസംബന്ധമായ സർവ്വരോഗങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. എണ്ണ കാച്ചി തലയിൽ തേക്കാൻ ഉപയോഗിക്കുന്നുണ്ട്. കാഴ്ച വർദ്ധന, കഫരോഗ ശമനത്തിന് ഫലപ്രദമാണ്. കയ്യോന്ന്യത്തിന്റെ കരൾരോഗങ്ങളെ ശമിപ്പിക്കാനും ചെറൂക്കാനുമുള്ള ശക്തി ശാസ്ത്രജ്ഞന്മാർ തെളിയിച്ചു കഴിഞ്ഞു. കരൾ രോഗപ്രതിരോധത്തിനായി ഇന്ന് കയ്യോന്ന്യം സർവ്വവ്യാപകമായി ഉപയോഗിച്ചു വരുന്നു. പുരാതനകാലം മുതൽക്കേ കയ്യോന്ന്യത്തിന്റെ ഔഷധഗുണങ്ങൾ മനസ്സിലാക്കിയിരുന്നു. ഇന്ത്യലെ പാരമ്പര്യ വൈദ്യശാസ്ത്രമേഖലയിലും ആദിവാസിവൈദ്യത്തിലും കയ്യോന്ന്യം വളരെയധികം ഉപയോഗിക്കുന്നുണ്ട്. പ്രധാനമായും വയറിന്റെ രോഗങ്ങൾ, ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ (ആസ്ത്മയടക്കം) ജ്വരം, മുടികൊഴിച്ചിൽ, അകാലനര, മഞ്ഞപ്പിത്തം അടക്കമുള്ള കരൾ രോഗങ്ങൾ, തൊലിക്കുണ്ടാവുന്ന രോഗങ്ങൾ, മുറിവുകൾ, വൃണങ്ങൾ എന്നിവയുടെ ചികിത്സക്ക് ഉപയോഗിച്ചിരുന്നു. മഞ്ഞ കയ്യോന്ന്യം കേരളത്തിലെ വൈദ്യന്മാരാണ് ഉപയോഗിച്ചുവരുന്നത്.ആയുർവേദ ശാസ്ത്രശാഖയിൽ തലവേദനക്കും മുടുകൊഴിച്ചിലിനും ഇതിന്റെ നീർ ഉപയോഗിക്കുന്നു, വിഖ്യാതമായ ചരക സംഹിതയിലും അഷ്ടാംഗ ഹൃദയത്തിലും ഇതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. നീർ ഇടിച്ചു പിഴിഞ്ഞ് എടുത്ത ശേഷം ഇല അരച്ചത് കൽക്കമാക്കി ചേർത്ത് എള്ളെണ്ണയിൽ വിധി പ്രകാരം കാച്ചി എടുക്കുകയാണ് ചെയ്യുന്നത്. ഈ എണ്ണ തലയിൽ പുരട്ടുന്നത് മുടിവളരാൻ സഹായിക്കും എന്ന് വിവിധ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു.ഉദരകൃമിയുള്ളവർക്ക് കയ്യോന്നി നീർ ആവണക്കെണ്ണയിൽ ഇടവിട്ട ദിവസങ്ങളിൽ കുടിക്കുന്നത് വിധിച്ചിട്ടുണ്ട്. സമൂലകഷായം കരളിനെ ഉത്തേജിപ്പിക്കാനായി ഉപയോഗിച്ചുവരുന്നു. ചെടി സമൂലം അരച്ച് ദേഹത്ത് പൂശുന്നത് വേദന സംഹാരിയായി പ്രവർത്തിക്കുന്നു. വ്രണങ്ങളിലും ഇലയുടെ നീർ ഉപയോഗിക്കുന്നത് നല്ലതാണ്.പ്രസവരക്ഷക്ക് പാലുമായി തുല്യ അളവിൽ ചേർത്ത് നൽകാറുണ്ട് .കയോന്ന്യത്തിന്റെ നീരിൽ മസ്ത്യന്ദാസ് വേവിച്ച് 7 ദിവസം കഴുക്കന്നത് നിശാന്ധത മാറ്റും.

പൂവാംകുറുന്തൽ

ഏകവർഷിയായ ചെറു സസ്യമാണ് പൂവാംകുറുന്തൽ അഥവാ പൂവാംകുരുന്നില.വെർണോനിയ സിനെറിയ (Vernonia cinerea) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നു .ഉയർന്ന പ്രദേശങ്ങളിലും താഴ്വാരങ്ങളിലും ഒരു പോലെ വളരുന്ന ഈ ചെടിയ്ക്ക് അമൂല്യമായ രോഗശമനശേഷി ഉണ്ട് എന്ന് ആയുർവേദം സമർത്ഥിയ്ക്കുന്നു. ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുള്ള ദശപുഷ്പങ്ങളിൽ ഒന്നാണ് പൂവാംകുറുന്തൽ. പനി, മലമ്പനി, തേൾവിഷം, അർശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു. പൂവാം കുരുന്നലിന്റെ നീരിൽ പകുതി എണ്ണ ചേർത്ത് കാച്ചി തേച്ചാൽ മൂക്കിൽ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ്. ദശപുഷ്പങ്ങളിൽ ഓരോ പൂവിനും പ്രത്യേകം ദേവതയും ഫലപ്രാപ്തിയും ഉണ്ട്. പൂവാംകുറുന്തലിന്റെ ദേവത ബ്രഹ്മാവും ഫലപ്രാപ്തി ദാരിദ്ര്യനാശവുമാണ്. എന്നാൽ ചിലയിടങ്ങളിൽ സരസ്വതി ആണ് ദേവത എന്നും കാണുന്നു.പല മരുന്നുകമ്പനികളും പൂവാംകുരുന്നിലയെ വ്യാവസായികടിസ്ഥാനത്തിൽ മരുന്നിനും മറ്റുമായി കൃഷിചെയ്തുവരുന്നു.

മുത്തിൾ

അപ്പിയേസീ സസ്യകുടുംബത്തിലെ നിലത്തുപടർന്നുവളരുന്ന ഒരു സസ്യമാണ് മുത്തിൾ. കരിന്തക്കാളി, കരിമുത്തിൾ, കുടകൻ, കുടങ്ങൽ, കൊടുങ്ങൽ, സ്ഥലബ്രഹ്മി‍ എന്നിങ്ങനെ പല പേരുകളിൽ ദേശവ്യത്യാസം അനുസരിച്ച് അറിയപ്പെടുന്ന ഒരു സസ്യം കൂടിയാണ്‌ഇത്. മണ്ഡൂകപർണ്ണി എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്നു. ചതുപ്പുപ്രദേശങ്ങളിലോ നല്ല ജലാംശം ലഭിക്കുന്ന പ്രദേശങ്ങളിലോ‍ വളരുന്നു. നിലത്ത് പറ്റി വളരുന്ന ഇതിന്റെ ഇലക്ക് തലച്ചോറിന്റെ ആകൃതിയാണുള്ളത്. തണ്ട്, ഇല, വേര്‌ എന്നിവയാണ്‌ ഔഷധത്തിന്‌ ഉപയോഗിക്കുന്നത് ത്വക്‌രോഗം,, നാഡീവ്യൂഹത്തിന്റെ രോഗങ്ങൾ എന്നിവ മാറ്റുന്നതിന്‌ മുത്തിൾ ഉപയോഗിക്കുന്നു. കൂടാതെ ഹെപ്പറ്റൈറ്റിസ് ബി യുടെ ചികിത്സയിലും മുത്തിൾ ഉപയോഗിക്കുന്നുണ്ട്. ബുദ്ധി, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കും. ഉറക്കം വരുത്തും. ഹൃദയത്തിന്റെ സങ്കോചക്ഷമത കൂട്ടും.ചർമ്മരോഗങ്ങൾ, കുഷ്ഠം, വാതം, മൂത്രാശയരോഗങ്ങൾ, ഭ്രാന്ത്, ഉന്മാദം, മന്ദബുദ്ധി ഇവയ്ക്കുള്ള മരുന്നാണ്.

മുത്തങ്ങ

അരയടിയോളം മാത്രം ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന്റെ ഇത്തിരിപ്പോന്ന കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുക. സൈപ്പെറസ് റോട്ടുൻഡസ് (Cyperus Rotundus Lin.) എന്നാണ് മുത്തങ്ങയുടെ ശാസ്ത്രനാമം. നനവും ഈർപ്പവുമുള്ള പ്രദേശങ്ങളിൽ നന്നായി വളരുന്ന സസ്യമാണിത്. ഒരു യൗവനദായക ഔഷധമാണ് മുത്തങ്ങ. വയറിളക്കം മാറുന്നതിനും മുലപ്പാൽ വർദ്ധിക്കുന്നതിനും നാട്ടുചികിത്സയിൽ മുത്തങ്ങ ഇന്നും ഉപയോഗിച്ചുവരുന്നു. ചെറുകിഴങ്ങിൽ ധാരാളം ജലം അടങ്ങിയിട്ടുണ്ട്. ഇത് ദാഹശമനത്തിന് ഉത്തമമാണ്. പ്രധാനമായുംചെറുമുത്തങ്ങ, കുഴിമുത്തങ്ങ എന്നിങ്ങനെ രണ്ടുതരം മുത്തങ്ങയാണ് നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്. ചെടിയുടെ നെറുകയിൽ ആന്റിന പോലെ ഉയർന്നു നിൽക്കുന്ന പൂന്തണ്ടും ചുവട്ടിലെ കിങ്ങിണിക്കിഴങ്ങുകളും നറുമണവും കൊണ്ട് മുത്തങ്ങയെ തിരിച്ചറിയാൻ കഴിയും.

കുട്ടികളിലുണ്ടാകുന്ന ദഹനക്ഷയം, വയറുവേദന, ഗ്രഹണി, അതിസാരം എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു. മുത്തങ്ങയുടെ ആരും മൊരിയും കളഞ്ഞ് വൃത്തിയാക്കി മോരിൽ തിളപ്പിച്ചു കൊടുക്കാം. കഴുകി വൃത്തിയാക്കി ഉണക്കിപ്പൊടിച്ച് തേൻ ചേർത്ത് കൊടുക്കുകയും പതിവുണ്ട്. 15-20 ഗ്രാം മുത്തങ്ങ ഒരു ഗ്ലാസ്സ് പാലും സമം വെള്ളവും ചേർത്ത് തിളപ്പിച്ച് പതിവായി കുറുക്കിക്കൊടുത്താൽ കുട്ടികളുടെ ദഹനക്കേട്, രുചിക്കുറവ്, അതിസാരം എന്നിവ സുഖപ്പെടും. മുത്തങ്ങ സേവിക്കുന്നതും അരച്ച് സ്തനലേപനം ചെയ്യുന്നതും മുലപ്പാൽ വർദ്ധിപ്പിക്കും. മുത്തങ്ങക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേനിൽ ചാലിച്ചുകഴിച്ചാൽ വയറുകടിയും വയറിളക്കവും മാറും. മുത്തങ്ങ മോരിൽ അരച്ചു കുഴമ്പാക്കി പുരട്ടിയാൽ കഴുത്തിലുണ്ടാകുന്ന കുരുക്കൾ ശമിക്കുന്നതാണ്

ആവണക്ക്

റിസിനസ് കമ്മ്യൂണിസ് (Ricinus Communis Linn) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ആവണക്കിനെ ഇംഗ്ലീഷിൽ കാസ്റ്റർ ഓയിൽ പ്ലാന്റ് (Castor Oil Plant) എന്നാണ് പറയുന്നത്. എണ്ണക്കുരു എന്ന നിലയിൽ വ്യാപകമായി ഇന്ത്യയിൽ പലസ്ഥലത്തും കൃഷിചെയ്തുവരുന്ന ഇത് 24 മീറ്റർ വരെ ഉയരം വെയ്ക്കുന്ന കുറ്റിച്ചെടിയാണ്.മുള്ളുള്ള പുറം തോടിനുള്ളിലെ വിത്താണ് എണ്ണക്കുരുവായും നടാനുംഉപയോഗിക്കുന്നത്. വളരെ പണ്ടുമുതലേ നമ്മുടെ നാട്ടിൽ ഔഷധയെണ്ണ ഉല്പാദനത്തിനായി പ്രയോജനപ്പെടുത്തുന്നസസ്യമാണ് ആവണക്ക്. ഇതിന്റെ എണ്ണ, വേര്, ഇല എന്നിവയാണ് ഔഷധമായി ഉപയോഗിക്കുന്നത്. വിഷമയമായതിനാൽ പിണ്ണാക്ക് വളമായി മാത്രമേ ഉപയോഗിക്കുകയുള്ളൂ. സോപ്പ്,പെയിന്റ്, മഷി എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. എണ്ണയും വേരും ഇലയും ഔഷധയോഗ്യമാണ്. പിത്തശൂലയ്ക്ക് പരിഹാരമായി ഇളനീർ ചേർത്ത് ആവണക്ക സേവിച്ചാൽ മതി. സന്ധിവാതത്തിന് വളരെഫലപ്രദമായ ലേപനമാണ് ആവണക്കെണ്ണ. ദഹനസംബന്ധമായ അസുഖങ്ങൾക്കും ഭക്ഷ്യവിഷത്തിനും പരിഹാരമായി ശുദ്ധമായ ആവണക്കെണ്ണ സേവിച്ച് വയറിളക്കി അസുഖം മാറ്റാം. ആവണക്കിൻ വേര് കഷായത്തിൽ വെണ്ണ ചേർത്ത് സേവിച്ചാൽ ശോധന ലഭിക്കും. ആവണക്കിന്റെ വേര് കഷായം വെച്ച് അതിൽ ചൂടു പാലൊഴിച്ച് കുടിച്ചാൽ വയറു വേദന ശമിക്കും. തളിരിലനെയ്യിൽ വറുത്ത് തിന്നാൽ നിശാന്ധത മാറിക്കിട്ടും. അര ഔൺസ് മുതൽ 1 ഔൺസ് വരെ ആവണക്കെണ്ണ ചൂടുവെള്ളത്തിലോ ചൂടുപാലിലോ ഒഴിച്ച് പതിവായി രാത്രി ഉറങ്ങുന്നതിനു മുമ്പ് കഴിച്ചാൽ മലബന്ധം, വയറുവേദന, സന്ധിവാതം, നീര് ഇവ ശമിക്കുന്നതാണ്. ആവണക്കെണ്ണ ചേർത്തുണ്ടാക്കിയ സുകുമാരഘ്യതം ഗർഭാശയ സംബന്ധമായ അസുഖങ്ങൾക്ക് ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. കരിനൊച്ചിലയുടെ നീരിൽആവണക്കെണ്ണ ഒഴിച്ച് ഉപയോഗിച്ചാൽ നട്ടെല്ല് സംബന്ധമായ അസുഖങ്ങൾമാറിക്കിട്ടും. സന്ധികളിലെ നീരും വേദനയും മാറുന്നതിനായി ആവണക്കില ചൂടാക്കിസന്ധികളിൽ വെച്ചു കെട്ടിയാൽ മതി. ഭക്ഷ്യവിഷബാധയേറ്റാൽ ആവണക്കെണ്ണ ചൂടുവെള്ളത്തിൽ ചേർത്ത് കഴിച്ച് വയറിളക്കിയാൽ മതി. ആവണക്കെണ്ണ പാലിലൊഴിച്ച് രാത്രി കിടക്കുന്നതിനു മുമ്പ് സേവിക്കുന്നത് വാതനീരിന് നല്ലതാണ്. ശരീരത്തിലുണ്ടാകുന്ന പരുക്കൾ പഴുത്ത് പൊട്ടുവാൻ ആവണക്കിന്റെ വിത്ത് പരുവിൽ അരച്ചിട്ടാൽ മതി. ആവണക്കിൻ വേരരച്ച് കവിളത്ത് പുരട്ടിയാൽ പല്ലുവേദനക്കും നീരിനും നല്ലതാണ്.

കറിവേപ്പില

ഭക്ഷണത്തിനു സ്വാദ് വർദ്ധിപ്പിക്കുക എന്നതിനപ്പുറം നിരവധി ഔഷധ ഗുണങ്ങളും ഈ ചെടിയ്ക്കുണ്ട്. കഴിക്കുന്ന ആഹാരപദാർത്ഥങ്ങൾ പെട്ടെന്നു ദഹിക്കുന്നതിനു കറിവേപ്പില ശരീരത്തെ സഹായിക്കുന്നുണ്ട്. അതുകൊണ്ടാണ്, ഭക്ഷണ ശേഷം മോരും വെള്ളത്തിൽ കറിവേപ്പിലയിട്ട് യോജിപ്പിച്ചത് കുടിക്കണമെന്നു പറയുന്നത്. നല്ലൊരു ദാഹശമനി കൂടിയാണ്, ഈ കറിവേപ്പില, മോരുംവെള്ളം.

തലമുടി കറുപ്പിക്കാനും കറിവേപ്പില ഉപയോഗിച്ചു വരുന്നുണ്ട്. എണ്ണ കാച്ചുമ്പോൾ കുറച്ച് കറിവേപ്പില കൂടി അരച്ചു ചേർത്ത് കാച്ചി തേച്ച് നോക്കൂ, മുടി നന്നായി കറുക്കും. ഇത് പച്ചയ്ക്ക് മുടിയിൽ ഉണക്കനെല്ലിക്കയോടൊപ്പം തേച്ചു പിടിപ്പിക്കുന്നതും മുടി കറുത്ത് തിളക്കമുള്ളതാക്കാൻ നല്ലതാണ്. മുടികൊഴിച്ചിൽ തടയാനും കറിവേപ്പില നല്ലതാണ്. തലകറക്കത്തിനും മലബന്ധത്തിനും കറിവേപ്പിലയും ഇഞ്ചിയും ചോറിൽ ചേർത്ത് അതിരാവിലെ കഴിക്കുന്നത് നല്ലതാണ്.കറിവേപ്പിൻറെ തളിരില ചവച്ചുതിന്നാൽ ആമാതിസാരം ശമിക്കും. ആമാതിസാരം, പ്രവാഹിക എന്നീ രോഗങ്ങളിൽ കറിവേപ്പില നല്ലതുപോലെ അരച്ചു അതിൽ കോഴിമുട്ട അടിച്ചു ചേർത്തു പച്ചയായോ പൊരിച്ചോ ഉപയോഗിച്ചാൽ രോഗം വളരെ വേഗം സുഖപ്പെടും. കറിവേപ്പില പാലിലിട്ടു അരച്ചു വിഷജന്തുക്കൾ കടിച്ച സ്ഥലത്തു പുരട്ടിയാൽ നീര്, മാറിക്കും, വേദനയും. ത്വക്ക് രോഗമായ എക്സിമ പോകാൻ കറിവേപ്പിലയും പച്ചമഞ്ഞളും അരച്ചുചേർത്ത മിശ്രിതം പുരട്ടുന്നത്‌ നല്ലതാണ്‌.പ്രമേഹം, കൊളസ്റ്റ്രോൾ ഈ രണ്ട് ജീവിത ശൈലീ രോഗങ്ങൾക്കും കറിവേപ്പില നല്ല മരുന്നാണ്. ദിനവും രാവിലെ കറിവേപ്പില കഴിക്കുന്നത് ഇതു രണ്ടും കുറയ്ക്കാൻ സഹായിക്കും.

പാടത്താളി

പ്രമാണം:47234 paadathali.jpeg

നമ്മുടെ നാട്ടിലെ പറമ്പുകളിലും വരമ്പുകളിലുമെല്ലാം സർവസാധാരണമായി കാണപ്പെടുന്ന ദുര്ബലകണ്ഡ മാണിത് .ലഘുപത്രമാണ്. ഏകാന്തര വിന്യാസം.അനുപർണങ്ങൾ ഇല്ല. ഇലയ്ക് ഏതാണ്ട് വൃത്താകൃതി. മഴക്കാലത്ത് പൂക്കുന്ന പൂക്കൾ ചെറുതാണ്. ഇളം പച്ച നിറം. കായ്കൾക് ചുവപ്പ് നിറം. ഇലയിലും വേരിലും സാപോണിലും പലതരം ആൽക്കലോയിഡുകൾ ഉണ്ട്. വേരിലെ പ്രധാന ആൽക്കലോയ്ഡ് പെലോസിൻ ആണ്. വേരിന്റെ കഷായവും പൊടിയും ഔഷധമായി ഉപയോഗിക്കുന്നു. ഇതിനു വൃണ വിരോപണ ശേഷിയുണ്ട്. മൂത്രാശയ രോഗങ്ങൾ സർപ്പ വിഷം മുതലായവയുടെ ചികിത്സക്കും തലയിൽ താളിയായും പാടത്താളി ഉപയോഗിക്കുന്നു.

സർപ്പഗന്ധി

പ്രമാണം:47234 sarppa gandhi.jpeg
ഇന്നതി വേഗം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഔഷധ സസ്യമാണ് സർപ്പഗന്ധി. തണലും, ചൂടും, ആർദ്രതയുമുള്ള പ്രദേശങ്ങളിലാണ് സർപ്പഗന്ധി വളരുന്നത്. രക്തസമ്മർദ്ദത്തിനുള്ള മരുന്നായാണ് സർപ്പഗന്ധി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. വേരിൽ നിന്നുമാണ് ഔഷധം നിർമ്മിക്കുന്നത്. സർപ്പഗന്ധിയിൽ നിന്നുമുത്പാദിപ്പിക്കുന്ന സെർപ്പാസിലിനു ഉയർന്ന രക്തസമ്മർദ്ദം കുറക്കാൻ കഴിവുണ്ടെന്ന് ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ചു കഴിഞ്ഞു. ആയുർവേദത്തിൽ പൗരാണികകാലം മുതൽക്കേ സർപ്പഗന്ധിയെ ഉറക്കമരുന്നായി അംഗീകരിച്ചിരിക്കുന്നു. നാഡീരോഗങ്ങൾ അപസ്മാരം, കുടൽ ‍രോഗങ്ങൾ എന്നിവയുടെ ചികിത്സക്കും സർപ്പഗന്ധി ഉപയോഗിക്കുന്നു. നാട്ടുവൈദ്യത്തിലും മറ്റും വേരിൽ നിന്നും പാമ്പിൻ വിഷത്തിനുള്ള മറുമരുന്ന് ഉണ്ടാക്കി ഉപയോഗിച്ചുപോരുന്നു

ആര്യവേപ്പ്

ഔഷധഗുണങ്ങൾ ധാരാളമുള്ള ഒന്നാണ് ഇത്‌ .പ്രമേഹമടക്കമുള്ള പല രോഗങ്ങൾക്കും നല്ല മരുന്നാണിത്.രോഗങ്ങൾക്ക് മാത്രമല്ല, ചർമസംരക്ഷണത്തിനും പറ്റിയ ഒന്നാണ് ആര്യവേപ്പ്.ആര്യവേപ്പില സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലും ഉപയോഗിക്കും.ആര്യവേപ്പില വെള്ളത്തിലിട്ട് തിളപ്പിച്ച് അരയ്ക്കുക. ഇത് മുഖത്തു പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയുക. തിളങ്ങുന്ന ചർമം ലഭിക്കാനുള്ള നല്ലൊന്നാന്തരം വഴിയാണിത്. ഇതിനു മാത്രമല്ല, ചർമത്തിലെ ചുവപ്പും തടിപ്പും മാറാനും ഇത് നല്ലതാണ്.ആര്യവേപ്പില ഉണക്കപ്പൊടിക്കാം. (ഇപ്പോൾ ഇത് കടകളിലും ലഭിക്കും) ഈ പൊടിയിലേക്ക് അൽപം ചെറുനാരങ്ങാനീര്, പനിനീര് എന്നിവ ചേർത്ത് മുഖത്തു തേയ്ക്കാം. ഇത് മുഖക്കുരു മാറാനുള്ള ഏറ്റവും നല്ലൊരു വഴിയാണ്.ആര്യവേപ്പില അരച്ച് ഇതിൽ ചെറുനാരങ്ങാനീര് ചേർത്ത് മുഖത്തിടാം. എണ്ണമയമുള്ള ചർമത്തിനു പറ്റിയ ഫേസ് പായ്ക്കാണിത്. ചർമത്തിലെ മൃതകോശങ്ങൾ അകറ്റാനും പിഗ്മെന്റേഷൻ പോലുള്ള പ്രശ്‌നങ്ങൾക്കും ഇത് നല്ലൊരു മരുന്നാണ്. മുഖക്കുരുവിന്റെ പാടുകൾ മാറാനും ഈ കൂട്ട് നല്ലതു തന്നെ.ആര്യവേപ്പിലയും മഞ്ഞളും അരച്ചിടുന്നത് നല്ലതാണ്. മുഖത്തിന് നിറം നൽകാനും ചിക്കൻപോക്‌സ് പോലുള്ള രോഗങ്ങളുടെ വടുക്കളും കലകളും പോകാനും ഇത് നല്ലതാണ്.ആര്യവേപ്പ്, തുളസി, തേൻ എന്നിവ ചേർത്തും ഫേസ് പായ്ക്കുണ്ടാക്കാം. ഇത് വരണ്ട ചർമമുള്ളവർക്ക് ഏറ്റവും നല്ലതാണ്. മുഖക്കുരുവും മറ്റ് ചർമപ്രശ്‌നങ്ങളും അകറ്റാനും ഈ മിശ്രിതം നല്ലതു തന്നെ.പ്രകൃതിദത്തമായതിനാൽ പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ല!

ഇഞ്ചി

ഇത് ഒരു തരം ഒറ്റമൂലിയാണ്. വീട്ടിൽ ഇഞ്ചി എപ്പോഴും ഉണ്ടാകുമല്ലോ ?വയറ്റു വേദന വരുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും സമം ചേർത്ത് ഉപ്പും താളിച്ച് ഒരു ഉരുളയാക്കി വായുടെ ഉൾഭാഗത്ത് (അണ്ണാക്കിൽ) വെച്ച് വിഴുങ്ങിയാൽ മതി, ആ എരിയുന്ന ഇഞ്ചി മരുന്ന് വയറ്റിൽ ചെല്ലേണ്ട താമസം ഒരു ഏമ്പക്കം പുറത്തേക്ക് ചാടുന്നതോടെ വയറ്റു വേദന പമ്പ കടക്കും.ജലദോഷം മുതൽ അതിസാരം വരെ എന്തിനും പ്രതിവിധിയായി ഇഞ്ചി മതി. ദഹനക്കേടും ഉദരസംബന്ധങ്ങളായ അസുഖങ്ങളും ഒരു പരിധി വരെ കറികളിൽ ഇഞ്ചി ഉപയോഗിച്ചാൽ ഇല്ലാതാക്കാം. മോരിൽ ഇഞ്ചി അരച്ച് ചേർത്ത് കുടിക്കുന്നതും ഭക്ഷണത്തോടൊപ്പം കഴിക്കുന്നതും ദുർമ്മേദസ് ഒഴിവാക്കാനും പ്രമേഹത്തെ അകറ്റി നിർത്താനും കഴിയും.കൊളസ്ട്രൊളിനും നല്ല പരിഹാരമാണ് ഇഞ്ചിചേർത്ത മോര്. നമ്മുടെ നാട്ടിൽ കൃതൃമ പാനീയങ്ങൾ സർവ്വസാധാരണമാകുന്ന കാലത്തിന് മുമ്പ് ജനകീയമായിരുന്ന സംഭാരം ഒരു നല്ല ദാഹശമനി എന്നതിലുപരി ഒരു ഔഷധവും കൂടി ആയിരുന്നു എന്നതാണ് സത്യം. കഫകെട്ട്, ഛർദ്ദി, മനം പിരട്ടൽ, തൊണ്ടകുത്ത് എന്നിവയ്ക്കൊക്കെയും ഇഞ്ചിനീര് തേനിൽ ചാലിച്ച് ഉപയോഗിക്കുന്നത് നല്ല ഫലം തരും എന്നതാണ് എന്റെ അനുഭവം. ഇഞ്ചി ഉണക്കി ചുക്കാക്കി അത് കട്ടം കാപ്പിയിൽ ചേർത്ത് കുടിക്കുന്നത് ഉറക്കമില്ലായ്മയെ മാറ്റി നിർത്തും. അതായത് ഉണങ്ങിയ ഇഞ്ചി മനസ്സമാധാനത്തോടെയുള്ള ഉറക്കം തരുമെന്ന് സാരം. കാപ്പിയിൽ ഇഞ്ചി ചേർത്ത് കഴിക്കുന്നത് ചുമയ്ക്കും അത്യുത്തമം. ഇത്തിരി ചുക്ക് വീട്ടിലുണ്ടെങ്