ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/അക്ഷരവൃക്ഷം/ഓടവരമ്പിൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവ. ഹൈസ്കൂൾ ഉത്തരം കോട്/അക്ഷരവൃക്ഷം/ഓടവരമ്പിൽ എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/അക്ഷരവൃക്ഷം/ഓടവരമ്പിൽ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓടവരമ്പിൽ

ഒപ്പം പഠിച്ച സുഹൃത്തിന്റെ വീട്ടിലേക്കുള്ള ആദ്യ യാത്ര'എന്റെ ഗ്രാമത്തിൽ നിന്നും നഗരത്തിലേക്ക് വീട്ടുകാർക്കൊപ്പം ചേക്കേറിയവൻ. പിന്നീട് അവനെ കുറിച്ച് ഒന്നും അറിയാൻ കഴിഞ്ഞില്ല. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഒരു കത്തയച്ചിരുന്നു'ഒപ്പം ആയിരം രൂപയുടെ ഒരു ചെക്കും' - മകളുടെ കല്യാണമാകുമ്പോൾ പറയണം' എന്നാലാവുന്നത് സഹായിക്കാം.- അവന്റെ .ഈ വാക്കുകളാണ് ഇന്നത്തെ എന്റെ യാത്രക്ക് കാരണം. നഗരത്തിൽ ബസിറങ്ങി' ചുറ്റും നോക്കി. ഞാൻ ഞെട്ടി.ചന്ദ്രനിലെത്തിയതുപോലെ 'എല്ലാവരും പ്ലാസ്റ്റിക്ക് പോലുള്ള വസ്ത്രം കൊണ്ട് ശരീരം മുഴുവൻ മറച്ചിരിക്കുന്നു. ഒരു ഓട്ടോയിൽ കയറി 'അല്പസമയം കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തി. നാലോ അഞ്ചോ കോൺഗ്രീറ്റ് തൂണുകളിലുയർത്തി വച്ചിരിക്കുന്ന ഒരു വീട് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ആ തൂണുകൾക്കിടയിലൂടെ മാലിന്യം നിറഞ്ഞൊഴുകുന്ന ഓട' അസഹ്യമായ ' നാറ്റം. എങ്കിലും മൂക്ക് പൊത്താതെ കോവണി കയറി. കസേരയിൽ മെലിഞ്ഞുണങ്ങിയ ഒരു മനുഷ്യൻ' ഞാൻ വിളിച്ചു. പക്ഷേ അവൻ നിവർന്ന് നോക്കിയില്ല. ഞാൻ വിളറി. വന്നത് തന്നെ അബദ്ധമായി. അടുത്ത മുറിയിലേക്ക് ഞാൻ നോക്കി 'വികലാംഗ നന്നായ ഒരാൾ അവിടെ എന്നെയും നോക്കിയിരിക്കുന്നു. ഞാൻ അയാളുടെ അരുകിലെത്തി. പൊടിപിടിച്ച ഒരു തുന്നൽ യന്ത്രവും കുറേ തുണിക്കഷണങ്ങളും കിടക്കുന്നു. അയാൾക്കരുകിൽ ഒരു ഓക്സിജൻ സിലിണ്ടറും, ഇരിക്കുന്നു. അയാൾ ചോദിച്ചു - മകളുടെ കല്യാണം വിളിച്ച് വന്നതായിരിക്കും. ഞാൻ അമ്പരന്നു. മാസങ്ങൾക്ക് മുന്നേ എന്നോട് പറഞ്ഞിരുന്നു നിങ്ങൾ വരുമെന്ന് ' പാവം' അയാളെ എല്ലാവരും കൂടെ പറ്റിച്ചു.നഗരമാലിന്യങ്ങൾ ഒഴുക്കി കളയുന്നതിന് വേണ്ടി സർവ്വേ നടത്തിയ സ്ഥലമാണെന്നറിയാതെ വാങ്ങിയതായിരുന്നു. വീട് പൂർത്തിയായപ്പോൾ കോർപ്പറേഷന്റെ നോട്ടീസ് ലഭിച്ചു. താഴത്തെ നിലതുണ് ഒഴിച്ച് ബാക്കിയെല്ലാം പൊളിച്ച് മാറ്റി. ഇപ്പോൾ കണ്ടില്ലേ മാലിന്യതോട് .എല്ലാവരും -- അയാൾ മിണ്ടുന്നില്ല - ഞാൻ പറഞ്ഞു ' അയാൾ മരിച്ചിട്ട് ആറ് മാസം കഴിഞ്ഞിരിക്കുന്നു. _ അദ്ദേഹത്തിന്റെ ആ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഭയന്നു. എനിക്ക് അവിടന്ന് രക്ഷപ്പെട്ടാൽ മതിയായിരുന്നു. ഞാൻ കോവണിക്കരുകിലെത്തി.അവ പൊളിഞ്ഞ് കിടക്കുന്നു. ചാടിയാൽ ഓടക്കുള്ളിലാകും. ഞാൻ തുന്നൽക്കാരനോട് ചോദിച്ചു. താഴെക്കിറങ്ങാൻ? അതുവഴിയിറങ്ങാൻ പറ്റില്ല. ഇതു വഴി സൂക്ഷിച്ചിറങ്ങി കുറച്ച് നടന്നാൽ താഴെ ഒരു ചെറിയ ഇടവഴി കാണാം. അതിലൂടെ റോഡിലെത്താം. വെപ്രാളപ്പെട്ട് ഞാനിറങ്ങി. മറ്റ് നഗരങ്ങളിൽ കാണുന്നതുപോലെ പെരുച്ചാഴികളോ മറ്റ് ജന്തുക്കളോ ഒന്നും തന്നെയില്ല.ഞാൻ തിരിഞ്ഞ് നോക്കി ' ആ തുന്നൽകാരനെ കാണാനില്ല. ഇതെല്ലാം സ്വപ്നമാണോ? ഞാൻ എന്റെ കണ്ണുകൾ അടയ്ക്കാനും തുറക്കാനും ശ്രമിച്ചു.ഇത് സ്വപ്നമല്ല. ഞാൻ വേഗത്തിൽ നടന്നു. ഓടയിൽ നിന്നും കരയ്ക്ക് കയറ്റിയ ചെളിയിൽ കാൽ പതിഞ്ഞപ്പോൾ ആകെ ഭയന്നു. ടോർച്ചിനും വാച്ചിനും പകരമായി കൊണ്ട് നടക്കുന്ന ഒരു പഴയ മൊബൈൽഫോൺ എന്റെ കൈവശം ഉണ്ടായിരുന്നു. സമയം നോക്കി. ഏഴു മണിയോട് അടുക്കുന്നു. എന്റെ നടത്തം ഒരു മണിക്കൂർ പിന്നിട്ടിരിക്കുന്നു. ഒരിടത്തും വഴിതിരിയുന്നില്ല. എങ്കിലും ധൈര്യം ഭാവിച്ച് നടന്നു. ഓടയ്ക്കിരുവശവും കരിഞ്ഞുണങ്ങിയ പുൽച്ചെടികൾ അല്പം കൂടി നടന്നപ്പോൾ മറ്റൊരു ഓട കൂടി വന്ന് ചേരുന്നു. എനിക്ക് ഞങ്ങളുടെ പഴയ കാല നദികളെയാണ് ഓർമ്മ വന്നത്. ഇപ്പോൾ ഓട ഇരുകരയും നിറഞ്ഞൊഴുകുന്നു. ആ ഓടവരമ്പ് ഒരു ഇടുങ്ങിയ ഇടവഴിയായി മാറുന്നു. എനിക്ക് സമാധാനമായി.ഈ ഇടവഴി റോഡിലെത്തും. തൊട്ടപ്പുറത്ത് ഒരു ഓലക്കുടിൽ' അതിന്നരുകിൽ ഒരു അലക്ക് കല്ലിന് സമീപം ഒരു സ്ത്രീ നിശ്ചലമായി ഇരിക്കുന്നു. പക്ഷേ വീട്ടിൽ വെളിച്ചമില്ലാത്തത് കൊണ്ട് ഞാൻ സംസാരിക്കാൻ നിന്നില്ല ഇടവഴി അവസാനിച്ചത് ഒരു മാലിന്യം നിറഞ്ഞ കുളക്കരയിലാണ്.ഒരു തവളയുടെ കരച്ചിൽ പോലും കേൾക്കുന്നില്ല. ആ നിശബ്ദത എന്നെ കൂടുതൽ ഭയപ്പെടുത്തി. ഞാൻ തിരികെ ഓടി 'ഞാൻ ആ ഓലക്കുടിലിലേക്ക് നോക്കി.ഇപ്പോഴും വെളിച്ചമില്ല. ആ സ്ത്രീയും കല്ലിനരുകിൽ നിശ്ചലമായി തന്നെ ഇരിയ്ക്കുന്നു. ഞാൻ വീണ്ടും ഓടി. വരമ്പിന്റെ തുടക്കം ലക്ഷ്യമാക്കിയുള്ള ഓട്ടം. തളർന്നു. ശ്വാസം മുട്ടുന്നതു പോലെ 'ആ ഓടവരമ്പിൽ ഇരുന്നു.എന്റെ കൈയിലെ വെളിച്ചവും അവസാനിക്കുന്നു. ഈ ഓടവരമ്പിൽ ധാരാളം പേർ ഉണരാൻ വേണ്ടി കാത്തിരിക്കുന്നുണ്ട്. എന്റെ സുഹൃത്ത്, ആ തുന്നൽക്കാരൻ, ഇപ്പോൾ കണ്ട സ്ത്രീ: അവർക്കൊപ്പം ഞാനും'

നന്ദന ബി
9 A ഗവണ്മെന്റ് ഹൈസ്കൂൾ ഉത്തരംകോട് ഇരുവേലി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കഥ