ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളെക്കൂടി ഐസിടി പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി 2016 ൽ ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം ആണ് ഇന്നത്തെ ലിറ്റിൽകൈറ്റ്സ്. എല്ലാ സ്കൂളിലും ഹൈ ടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതിക വിദ്യ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യാർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാൻ കഴിഞ്ഞു.

നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് LK/2018/44060 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്ത് 2018 മുതൽപ്രവർത്തിച്ചു വരുന്നു. അനിമേഷൻ ,കമ്പ്യൂട്ടിങ് ,ഹാർഡ്‌വെയർ റോബോട്ടിക്സ് ,പ്രോഗ്രാമിങ്, മലയാളം ടൈപ്പിംഗ്,സൈബർ സുരക്ഷ തുടങ്ങി ഒട്ടനവധി മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയാണ് ഇതിന്റെ ലക്‌ഷ്യം.

എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് അഭിരുചിപരീക്ഷ നടത്തുകയും അതിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളആയി തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഈ വിദ്യാർത്ഥികൾക്ക് എല്ലാ ബുധനാഴ്ച്ചയും വൈകുന്നേരം 4pm-5pm പരിശീലനം നൽകും. അനിമേഷൻ, കമ്പ്യൂട്ടിങ്, ഹാർഡ്‌വെയർ റോബോട്ടിക്സ്, പ്രോഗ്രാമിങ്, മലയാളം ടൈപ്പിംഗ് എന്നിവയാണ് പ്രധാന പരിശീലന മേഖലകൾ. 2016 -2021 വരെ ശ്രീമതി സൂര്യ ടീച്ചർ, ശ്രീ ഷാജു സാർ എന്നിവർ നേതൃത്വം കൊടുത്ത ലിറ്റിൽ കൈറ്റ്സിൽ ഇപ്പോൾ ശ്രീമതി സൂര്യ ടീച്ചർ, ശ്രീമതി സന്ധ്യ ടീച്ചർ എന്നിവർ മിസ്ട്രസുമാരായി പ്രവർത്തിച്ചു വരുന്നു.

2018-2019 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഐ .റ്റി ക്ലബ്ബിൽ 18കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത്. ഇവർക്ക് യൂണിറ്റ് തല ക്യാമ്പ്, സബ് ജില്ലാതല ക്യാമ്പ്, എന്നിവ നടത്തി. യൂണിറ്റ് തല ക്യാമ്പിൽ നിന്നും മികച്ച പ്രകടനം കാഴ്ചവച്ച6കുട്ടികൾ സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്തു .

2019-20 വർഷത്തെ പ്രവർത്തനോത്ഘാടനം വൺഡേ ക്ലാസ്സോടുകൂടി ബഹുമാനപ്പെട്ട H M ഉത്ഘാടനം ചെയ്തു. തൻവർഷം ലിറ്റിൽ കൈറ്റ്സിൽ 25കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത്.

2020-21 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഐ .റ്റി ക്ലബ്ബിൽ32കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത്. സ്കൂളിലെ സാങ്കേതിക വിദ്യ ഉപകരണങ്ങളുടെ പ്രവർത്തനങ്ങളിൽ ആവശ്യമായ സഹായങ്ങൾ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ചെയ്തു വരുന്നു. കൂടാതെ വിദഗ്ദരായ അദ്ധ്യാപകർ ഹാർഡ് വെയർ , അനിമേഷൻ ക്ലാസ്സ് എന്നിവ നൽകി വരുന്നു.


2019 ൽ കുട്ടികൾ നീലക്കുറിഞ്ഞി എന്നൊരു ഡിജിറ്റൽ മാഗസിൻ തയാറാക്കി അപ് ലോഡ് ചെയ്തിട്ടുണ്ട്. അതിന്റെ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.

ഡിജിറ്റൽ മാഗസിൻ 2019