ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/പനിയമ്മാവന്റെ പടയോട്ടം
പനിയമ്മാവന്റെ പടയോട്ടം
പണ്ടുപണ്ട് പനി കുളങ്ങര ദേശത്ത് ഒരു പനി അമ്മാവനും കുറെ മരുമകളും പാർത്തിരുന്നു. ആരും മൂക്കുപൊത്തുന്ന ഒരു അഴുക്കുചാലിലായിരുന്നു അവരുടെ വാസം പനിയമ്മാവനും മരുമക്കളും കൊടും ക്രുരന്മാരായിരുന്നു നാടുതോറും ചുറ്റിനടന്ന് ആളുകളുടെ ശരീരത്തിൽ നുഴഞ്ഞു കയറി പനി ഉണ്ടാക്കുന്നു വൃത്തികെട്ട രോഗാണുക്കൾ ആയിരുന്നു അവർ ഒരു ദിവസം രാവിലെ അവർ അഴുക്കുചാലിൽ നിന്ന് ആളുകൾ പാർക്കുന്ന ദിക്കിയിലേക്ക് മൂളിപ്പാട്ടും പാടി യാത്രയായി . "പനികൊടുത്തു പനികൊടുത്തു വരുകയാണ് ഞങ്ങൾ പടനയിച്ചു നിരന്നിരുന്ന വരുകയാണ് ഞങ്ങൾ" ആരെയെങ്കിലും ആക്രമിച്ചു കീഴടക്കാൻ വേണ്ടിയാണ് അവർ ചാടിത്തുള്ളി പുറപ്പെട്ടത് കുറച്ചുദൂരം ചെന്നപ്പോൾ അവർ ശുചീന്ദ്രത്തെ ശുചി കുട്ടനെ കണ്ടു. ശുചി കുട്ടൻ വീടിന്റെ ഇറയത്തു ഇരുന്ന് ഒരു നോട്ടുപുസ്തകത്തിൽ എന്തോ കുറിക്കുകയായിരുന്നു. ഇതുകണ്ട് പനി അമ്മാവനും മരുമകളും കുട്ടന്റെ കൈവിരലുകൾക്കിടയിൽ കയറിപ്പറ്റി. പക്ഷെ ശുചി കുട്ടൻ നല്ല വൃത്തിയുള്ള കുട്ടിയായിരുന്നു. ചോറുണ്ണാൻ അമ്മ വിളിച്ച ഉടനെ അവൻ കൈയും മുഖവും നന്നായി കഴുകി. ആ വെള്ളത്തിൽ പെട്ട് പനി അമ്മാവനും പത്തുപന്ത്രണ്ട് മരുമകളും ചാവാതെ രക്ഷപ്പെട്ടു. അതോടെ അവർക്ക് വാശിയായി. പനി അമ്മാവൻ മരുമകളോട് പറഞ്ഞു, പനി മക്കളെ ഇവനെ നമുക്ക് വെറുതെ വിട്ടുകൂടാ തൽക്കാലം നമുക്ക് മൂക്കിനകത്ത് കയറി ഇരിക്കാം. അവരെല്ലാവരും ശുചി കുട്ടന്റെ മൂക്കിനകത്ത് കയറിപ്പറ്റി. അപ്പോഴാണ് ഗതികേടിന് ശുചി കുട്ടൻ ഉറക്കെ തുമ്മിയത് തുമ്മലിന് ശക്തികൊണ്ട് പനി അമ്മാവനും മരുമകളും തെറിച്ചു ദൂരെ വീണു. ആ വീഴ്ചയിൽ കുറേപേർ ചത്തു. എങ്കിലും പനി അമ്മാവനും മൂന്നാലു മരുമക്കളും കഷ്ടിച്ച് രക്ഷപ്പെട്ടു. ശുചി കുട്ടന്റെ അടുത്ത് തങ്ങളുടെ വേലത്തരം ഒന്നും നടക്കില്ല എന്ന് അവർക്ക് മനസ്സിലായി. അവർ ഇഴഞ്ഞും വലിഞ്ഞു യാത്രയായി. കുറച്ചുദൂരം ചെന്നപ്പോൾ പെരും കൊതിയൻ ചാത്തു കുട്ടിയെ കണ്ടു. ചാത്തുക്കുട്ടി കുളിക്കാതെയും കൈ കഴുകാതെയും നടക്കുന്ന കുട്ടിയായിരുന്നു. പനി അമ്മാവനും മരുമകളും അവന്റെ കൈവിരലുകൾക്കിടയിൽ കയറിപ്പറ്റി. അല്പം കഴിഞ്ഞപ്പോൾ ചാത്തുക്കുട്ടി തൊട്ടടുത്തുള്ള ചായക്കടയിൽ ചെന്ന് അഞ്ചാറു ദോശ വാങ്ങി കൈ കഴുകാതെ വെട്ടിവിഴുങ്ങി. പനി അമ്മാവനും മരുമകളും ഈ തക്കം നോക്കി ദോശയിൽ പറ്റിയിരുന്നു ചാത്തുക്കുട്ടിയുടെ വായിൽ എത്തി. അവിടെനിന്ന് വയറ്റിലേക്ക് മാർച്ച് ചെയ്തു. അതോടെ ചാത്തുക്കുട്ടി കിടുകിടാ വിറച്ചു തുടങ്ങി. വിറയലും പനിയും വന്ന് തലപൊക്കാൻ ആകാതെ അവൻ കിടപ്പിലായി. പനി അമ്മാവനും മരുമക്കൾക്കും വളരെ സന്തോഷമായി. ഒട്ടും വൈകാതെ ചത്തു കുട്ടിയെ കൊല്ലാം എന്ന് അവർക്ക് ഉറപ്പായി. പനി പിടിച്ച് പേയും പറയാൻ തുടങ്ങിയപ്പോൾ വീട്ടുകാർ അവനെ തോളിലിട്ട് ആശുപത്രിയിലേക്ക് ഓടി. ഇതെല്ലാം കണ്ട് പനി അമ്മാവനും മരുമകളും ചാത്തുകുട്ടിയുടെ വയറ്റിൽ കിടന്നു തുള്ളിച്ചാടി. "കൈയും മുഖവും കഴുകാത്തവാനാം ചാത്തുക്കുട്ടി ജയിക്കട്ടെ കുട്ടികളെല്ലാം ഇങ്ങനെ ചെയ്താൽ ഞങ്ങൾക്കൊന്നും പൊടിപൂരം" ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും പ്രധാനമായ ഒന്നാണ് ശുചിത്വം. ശരീരം ശുചിയായി സൂക്ഷിച്ചാൽ ഒരു രോഗത്തിനും നമ്മെ പിടികൂടാൻ സാധ്യമല്ല. ഈ കഥയിലെ ചാത്തു കുട്ടിയെപ്പോലെ ആകാതിരിക്കുക. ശുചി കുട്ടനെ അനുകരിക്കുക.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ