ഗവ. വി എച്ച് എസ് എസ് കൈതാരം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
00:53, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25072GHSK (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാടോടി വിജ്ഞാനകോശം

വിഷചികിത്സകൻ ഉദയമ്പത്ത് സജീവൻ

പെരിയാറിലെ വെള്ളപ്പൊക്കം കൈതാരം ദേശത്തെ 95% ജനങ്ങളെയും ദുരിതത്തിലാക്കി. വെള്ളം ഇറങ്ങിയതിന് ശേഷം ജനങ്ങൾ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശനം വെള്ളം ഇറങ്ങിയ വീടുകളിലെ ഇഴജന്തുക്കളുടെ ശല്യമാണ്. കൈതാരം ദേശക്കാർക്ക് ഇഴജന്തുക്കളെ പേടിയില്ല. കാരണം സ്കൂളിന് എതിർവശത്ത് താമസിക്കുന്ന ഉദയമ്പത്ത് സജീവൻ എന്ന വിഷചികിത്സകന്റെ സാനിധ്യം. സ്കൂളിലെ എതിർവശത്തുള്ള പുരയിടത്തിലാണ് തലമുറകളായി സജീവൻ ചേട്ടനെ കുടുബം താമസിക്കുന്നത്. മലവെള്ളം ഇറങ്ങിയതിന് ശേഷം വീട് വൃത്തിയാക്കാൻ ചെന്നപ്പോൾ പാമ്പ് കടിയേറ്റ 9 ആളുകളുടെ ജീവനാണ് യാതൊരു പ്രതിഫലവും വാങ്ങാതെ അദ് ദേഹം രക്ഷിച്ചത്. 5 അണലി കടിയേറ്റ ആളുകളേയും 4 വളപളപ്പൻ പാമ്പ് കടിയേറ്റ ആളുകളേയും അദ് ദേഹം തന്റെ മാത്രം അറിവിലുള്ള ആയുർവേദ മരുന്ന് കൂട്ടുകൾ കൊണ്ട് രക്ഷിച്ചത്.

കോട്ടുവള്ളി കൈതാരം ദേശത്ത് നിന്നുള്ള വരെ മാത്രമല്ല അദ് ദേഹം രക്ഷിച്ചിട്ടുള്ളത്. ദൂരദേശത്ത് നിന്നുള്ള ആളുകളും സജീവൻ ചേട്ടന്റെ നൈപുണ്യത്തിന് അർഹരായിട്ടുണ്ട്. മുൻ ഇന്ത്യൻ വോളിബോൾ കളിക്കാരൻ മൊയ്തീൻ നൈന പോലും സജീവൻ ചേട്ടന്റെ ചികിത്സകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നവരാണ് വരുന്ന രോഗികളുടെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ ഒരേ പോലെ ഏവർക്കും ചികിത്സ ലഭ്യമാക്കുന്ന സജീവൻ ചേട്ടൻ കൈതാരം ദേശത്തിന്റെ അഭിമാനമാണ്.

പല പ്രശസ്തവ്യക്തികളും ഉൾപ്പെടുന്ന വേദികളിൽ അദ് ദേഹം തന്റെ ചികിത്സാ രീതികൾ വിവിധ വിഷപാമ്പുകളെ കയ്യിൽ പിടിച്ച് വന്ന് അവതരിപ്പിച്ചിട്ടുണ്ട്. സ്വന്തം ശരീരത്തിൽ അണലി കടിയേൽപിച്ച് സ്വയം ചികിത്സിച്ച് രക്ഷ പ്രാപിച്ച് കൈതാരം നാടിന്റെ വരദാനമായി അമ്പത്തിരണ്ടാം വയസിലും അദ്ദ്ദേഹം കൈതാരം ദേശത്ത് സജീവമാണ്.

ഏത് വിഷമുള്ള പാമ്പ് കടിയേറ്റയാളേയും മുറിവിന് മുകളിൽ കെട്ടി ശരീരം അനക്കാതെ സമയം കളയാതെ സജീവൻ ചേട്ടന്റെയടുത്ത് എത്തിയാൽ അദ് ദേഹത്തിന്റെ പച്ചമരുന്ന് കൂട്ട് കൊണ്ട് മാത്രം പമ്പ് കടിയേറ്റയാൾ ജീവിതത്തിലേക്ക് തിരിച്ച് വരും എന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. പാമ്പ് കടിയേറ്റ ആൾക്ക് ശരിയായ പ്രഥമ ശുശ്രുഷ കിട്ടിയില്ല എങ്കിലും, സമയം വയ്കിയാണ് രോഗി സജീവൻ ചേട്ടന്റെയടുത്ത് എത്തുന്ന തെങ്കിൽ വിഷം ശരീരത്തിൽ പടരാതിരിക്കാനുള്ള മരുന്ന് നല്കി അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലേക്ക് എത്തിയ്ക്കുകയാണ് പതിവ്. വിഷം പടരാതിരിക്കാനുള്ള മരുന്ന് നല്കി 1.30 മണിക്കൂറിനുള്ളിൽ രോഗിയെ ആശുപത്രിയിൽ എത്തിക്കണം എന്ന് അദ് ദേഹത്തിന് നിർബന്ധമാണ്.

കാലങ്ങളായി സ്കൂളിന് എതിർവശഞ്ഞുള്ള വീട്ടിൽ താമസിക്കുന്ന സജീവൻ ചേട്ടന്റെ രണ്ട് മക്കളും അമ്യതയും അഞജനയും നമ്മുടെ സ്കൂളിലെ വിദ്യാർഥികളായിരുന്നു. നാടിനും നാട്ടുകാർക്കും എന്നപ്പോലെ .വിദ്യാലയത്തിന്റെയും ആത്മാർഥ സുഹൃത്താണ് സ് ജീവൻ ചേട്ടൻ. പാമ്പുകൾക്കും മറ്റ് ഇഴജീവികൾക്കും പറ്റുന്ന സാഹചര്യം ഉള്ള കോട്ടുവള്ളി പഞ്ചായത്തിൽ സജീവൻ ചേട്ടൻ നാട്ടുകാരുടെയും വിദ്യാലയത്തിന്റെയും ഉറ്റ സുഹൃത്തും ഉറച്ച വിശ്വാസവും ആണ്.