ഗവ. വി എച്ച് എസ് എസ് കൈതാരം/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
00:44, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25072GHSK (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആനിമൽ ക്ലബ്ബ്

ഇനം വിവരം
സ്കൂൾ കോഡ് 25072
റവന്യു ജില്ല എറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല നോർത്ത് പറവൂർ
മേൽനോട്ടം വഹിക്കുന്ന അധ്യാപകൻ വിമൽ വിൻസെൻ്റ്
ലീഡർ ശ്രീജിത്ത് എസ്
അസിസ്റ്റൻ്റ് ലീഡർ സുൽ ഹാൻ പി എം
അംഗങ്ങളുടെ എണ്ണം 25



മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടപ്പിലാക്കി വരുന്ന ഒരു പദ്ധതിയാണ് ആനിമല് ക്ലബ്. ഈ പദ്ധതിയിൽ സ്കൂൾ കുട്ടികൾക്ക് മൃഗങ്ങളോട് സ്നേഹവാത്സല്യം ഉണ്ടാകുന്നതിന് ഈ ക്ലബ്ബ് ലക്ഷ്യമിടുന്നു.ഇവയെ കുട്ടികൾ പരിചരിക്കുന്നതി ലുടെയുംവളർത്തുന്നതിലൂടെയും അവരുടെ സ്വഭാവത്തിൽ സ്നേഹവും സഹാനുഭൂതിയും, കരുതൽ എന്നീ ശ്രദ്ധേയമായ മനോഭാവം വളർത്തുന്നതിന് സ്കൂളിൽ ആനിമൽ ക്ലബ് നടപ്പിലാക്കി വരുന്നത്. കുട്ടികളിൽ സ്വാശ്രയശീലം വളർത്തുന്നതിനും മൃഗപരിപാലന രംഗത്ത് പുതിയ തലമുറയെ ആകർഷിക്കുന്നതിനും ഈ ക്ലബ്ബ് ലക്ഷ്യമിടുന്നു.
1. പത്രതാളുകളിൽ മൃഗങ്ങൾക്കെതിരെയുള്ള ഉപദ്രവത്തിൻ്റെ വാർത്തകൾ കണ്ടതിനെ തുടർന്ന് ഈ വിഷയത്തെ ആസ്പദമാക്കി ക്ലബ് അംഗങ്ങൾ ഒരു ചർച്ച നടത്തി.
2. തുടർന്ന് മൃഗങ്ങളെ ഉപദ്രവിക്കുന്നതിനെതിരെ ഒരു പോസ്റ്റർ പ്രദർശനം നടത്തി.
3. കോട്ടുവള്ളി പഞ്ചായത്തിൽ തെരുവ് നായകളെ പുനരധിവസിപ്പിക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി ക്ലബ് അംഗങ്ങൾ ചേർന്ന് ഒരു നിവേദനം നല്കി.
4. ഡിസംബർ 4 ലോക വളർത്ത് മൃഗ ദിന്നത്തിൽ ക്ലബ് അംഗങ്ങൾ എല്ലാവരും സ്വന്തം വീട്ടിലെ വളർത്ത് മൃഗങ്ങളുടെ ചിത്രവും വീഡിയോയും നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു.
5. സ്കൂളിന് തൊട്ടടുത്ത ഡയറി സന്ദർശിച്ച് കർഷകരുമായി സംസാരിച്ച് മൃഗപരിപാലനത്തെ കുറിച്ചും കർഷകരുടെ പ്രശ്നങ്ങളെ കുറിച്ചും മനസിലാക്കി റിപ്പോർട്ട് തയ്യാറാക്കി