എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ഹയർസെക്കന്ററി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സൗഹൃദവേദി
കൗമാരക്കാരായ വിദ്യാർത്ഥികളുടെ ശാരീരിക മാനസിക സാമൂഹിക ഉന്നമനത്തിനായി ഡയറക്ടറേറ്റ് ഓഫ് ഹയർസെക്കൻഡറി എജുക്കേഷൻ കേരള ഗവൺമെൻറ് വിഭാവനം ചെയ്ത കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് യൂണിറ്റിന്റെ ഭാഗമായിട്ടാണ് വിദ്യാലയങ്ങളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സൗഹൃദ വേദി ആരംഭിക്കുന്നത്. സാർവദേശീയ ബാലാവകാശ ദിനമായ നവംബർ 20 ആണ് സൗഹൃദ ദിനമായി ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള കുട്ടികളുടെ ഐക്യം, സാഹോദര്യം, അവരുടെ ഭാവിയിലേക്കുള്ള ചുവടുവെപ്പുകൾ, കരുതൽ ഇവയെല്ലാം എല്ലാം ഉറപ്പിക്കുക കൂടിയാണ് ഈ ദിനത്തിൻറെ പ്രത്യേകത.
കൗമാരപ്രായം മാറ്റങ്ങളുടെ കാലഘട്ടമാണ് . വിവിധതരത്തിലുള്ള സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന കൗമാരക്കാരുടെ ശാരീരികവും മാനസികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ വികാസമാണ് സൗഹൃദവേദികളുടെ ലക്ഷ്യം. കൂടാതെ ഈ പ്രായത്തിലുള്ള കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ, സംഘർഷങ്ങൾ ഇവ തുറന്നു പറയാനുള്ള ഒരു വേദിയൊരുക്കുക കൂടിയാണെന്ന് സൗഹൃദ വേദി ചെയ്യുന്നത്. കൗമാരക്കാരുടെ ശാക്തീകരണവും, വികാസവും പ്രായോഗിക ജീവിതത്തിലെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുവാൻ ഉള്ള ആത്മവിശ്വാസം പ്രദാനം ചെയ്യുക എന്നതും സൗഹൃദവേദിയുടെ പ്രഥമമായ ലക്ഷ്യമാണ്. എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂരിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു സൗഹൃദവേദി ഉണ്ട്.
സൗഹൃദവേദിയുടെ കോഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട ഒരു അധ്യാപിക/അധ്യാപകൻ ഉണ്ടായിരിക്കും. പ്രിൻസിപ്പൽ, പിടിഎ പ്രസിഡണ്ട്, അധ്യാപക പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ അടങ്ങുന്ന ഒരു യൂണിറ്റ് ആണ് സൗഹൃദ വേദിയെ നയിക്കുന്നത്.
സൗഹൃദ ദിനമായ നവംബർ 20ന് ജീവിതനൈപുണികളെ കുറിച്ച് സൗഹൃദ വേദി കോഡിനേറ്റർ ക്ലാസ് എടുക്കുകയും വിദ്യാർത്ഥികൾ സ്കിറ്റുകളും അവബോധന ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് ഓൺലൈൻ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മയിലൂടെ ഹയർസെക്കൻഡറി വിഭാഗത്തിൽ സൗഹൃദവേദി വിജയകരമായി പ്രവർത്തിക്കുന്നു.
സൗഹൃദ വേദി ചിത്രശാല
കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് യൂണിറ്റ്
ഹയർ സെക്കന്ററി വിഭാഗം വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചിക്കുo താൽപര്യത്തിനുമനുസരിച്ച് ഉന്നത വിദ്യാഭ്യാസത്തിന്റെ അവസരങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഹയർ സെക്കന്ററി ഡയറക്ടറേറ്റ് വളരെ വിജയകരമായി നടത്തി വരുന്ന പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് പ്രോഗ്രാം' . 2005 മുതൽ നമ്മുടെ സ്കൂളിൽ പ്രസ്തുത യൂണിറ്റ് കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെയും അവസരങ്ങളുടെയും ജാലകo തുറക്കുന്ന തോടൊപ്പം മാനസിക സംഘർഷം അനുഭവിക്കുന്ന കുട്ടികൾക്ക് കൗൺസിലിംഗ് നൽകുന്നതിനുള്ള നടപടികളും ചെയ്തു വരുന്നു.
നാഷണൽ സർവ്വീസ് സ്കീം
2021-2022 അധ്യയന വർഷത്തിൽ എച്ച്.എസ്.എസ് ഫോർ ഗേൾസ്.വെങ്ങാനൂരിന് പുതുതായി അനുവദിച്ച നാഷണൽ സർവ്വീസ് സ്കീം, ഉത്തരവ് നം.82/ഡി.ജി.ഇ/എച്ച്.എസ്.ഇ/എൻ.എസ്.എസ് 2021 പ്രകാരം 24/01/2022 മുതൽ ലഭിക്കുകയുണ്ടായി.ഇത് പ്രകാരം സ്കീമിൻ്റെ പ്രവർത്തന സമാരംഭ നടപടികൾ പുരോഗ മിക്കുകയാണ്.സംസ്ഥാന തല നിർദ്ദേശ പ്രകാരം കുട്ടികളുടെ പേര് ചേർക്കലും, ഉദ്ഘാടന സംബന്ധമായ പ്രവർത്തനങ്ങളും നടന്നു വരുകയാണ്. പ്രോഗ്രാം ഓഫീസറായി ശ്രീമതി.രാജശ്രീ.കെ.എസ് നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.