സെന്റ് ജോർജ്ജ് എൽ പി എസ് തെയ്യപ്പാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
23:55, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojkmpr (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലയോര കുടിയേറ്റ ഗ്രാമമായ തെയ്യപ്പാറയിലെ ആദ്യകാല കർഷകനായ തേറോട്ടിൽ ശ്രീ.പൈലി സ്കൂൾ ആവശ്യത്തിലേക്കായി പതിനേഴു സെന്റ് സ്ഥലം സംഭാവന ചെയ്തു .പിനീട് മുപ്പത്തിമൂന്നു സെന്റ് സ്ഥലം വില കൊടുത്തു വാങ്ങി.സ്കൂളിനാവശ്യമായ കെട്ടിടം പള്ളി കമ്മിറ്റി സംഭാവന ചെയ്തു .ആവശ്യമായ ഫര്ണിച്ചറുകൾ ഇടവക അംഗങ്ങളാണ് സംഭാവന ചെയ്‌തത്‌ .വാഴെപ്പറമ്പിൽ ശ്രീ . തോമസ് ആയിരുന്നു ആദ്യകാല മാനേജർ .ആയിരത്തിതൊള്ളായിരത്തിഅന്പത്തിയെട്ടു ജൂൺ രണ്ടു മുതലാണ് ഗവൺമെന്റിൽ നിന്നും അംഗീകാരം കിട്ടി വിദ്യാലയം ഔദ്യോഗികമായി പ്രവർത്തനംആരംഭിക്കൂന്നത്.ആയിരത്തിതൊള്ളായിരത്തിഅറുപത്തിയൊന്നു മുതൽ ഈ സ്കൂൾ കോട്ടയം കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂളിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു .സ്കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ ശ്രീ.കെ.സി.തോമസ് സർ ആയിരുന്നു പ്രധാന അദ്ധ്യാപകൻ.