സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി

Schoolwiki സംരംഭത്തിൽ നിന്ന്
10:16, 16 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jobish (സംവാദം | സംഭാവനകൾ)
പ്രമാണം:.png
സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി
വിലാസം
മുള്ളന്‍കൊല്ലി
സ്ഥാപിതം06 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ഗീഷ്
അവസാനം തിരുത്തിയത്
16-12-2016Jobish




ചരിത്രം

പുരാണേതിഹാസങ്ങളിലും ഭാരത ചരിത്രത്തിലും സമുന്നത സ്ഥാനം കൈവരിച്ചിട്ടുള്ള ഒരു പ്രത്യേക ഭൂപ്രദേശമാണ് പുല്‍പ്പള്ളി. വയനാട് ജില്ല ആസ്ഥാനമായ കല്‍പ്പറ്റയില്‍ നിന്നും അന്‍പത് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പ്രകൃതി രമണീയതയിലും ഫലപുഷ്ടിയിലും വയനാട്ടിലെ മറ്റേതൊരു പ്രദേശത്തേയും പിന്നിലാക്കുന്നു. പ്രകൃതിമനോഹരമായ കുറുവാദ്വീപുകള്‍, ഉദയസൂര്യനെ വന്ദിച്ചുകൊണ്ട് കിഴക്കോട്ട് ഒഴുകുന്ന കബനി നദി എന്നിവ ഈ പ്രദേശത്തിന് തിലകകുറികളാണ്. വിജ്ഞാനത്തിന്‍റയും സംസ്കാരത്തിന്‍റയും മഹത്തായ പാരന്വര്യമുള്ള തിരുവിതാംകൂറിലെ പല ഭാഗങ്ങളില്‍ നിന്നും വന്ന കര്‍ഷകര്‍ ഈ മലയോര ഗ്രാമത്തിന്‍റ മുഖഛായ മാറ്റി. ഈ കുടിയേറ്റ ജനതയുടെ വിയര്‍പ്പണിഞ്ഞ കരങ്ങള്‍ നിര്‍മിച്ച സരസ്വതി ക്ഷേത്രമാണ് സെന്‍റ് മേരീസ് ഹയര്‍സെക്കണ്ടറി സ്കൂള്‍. ഈ കലാലയത്തിന്‍റ ഉദ്ഘാടനം 1976 ജൂണ്‍ 5 ന് മാനന്തവാടിയുടെ രൂപതയുടെ മെത്രാന്‍ നിര്‍വഹിച്ചു.അന്ന് 7 ഡിവിഷനുകള്‍ ഉണ്ടായിരിന്നു.

ഭൗതികസൗകര്യങ്ങള്‍

മുള്ളന്‍കൊല്ലിയുടെ ഹൃദയഭാഗത്തായി ഏകദേശം രണ്ടേക്കര്‍ വിസ്തൃതിയില്‍ മൂന്ന് നിലയോടുകൂടിയതാണ് ഈ വിദ്യാപീഠം.1976ൽ 193 വിദ്യാർത്ഥികളും 9 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ഉണ്ടായിരുന്ന ഈ സ്ഥാപനത്തിൽ ഇന്ന്‌ 800ലധികം വിദ്യാർത്ഥികളും 45ലധികം അദ്ധ്യാപകരും 7ലധികം അനദ്ധ്യാപകരും ഉണ്ട്‌. മികച്ച ഓഡിറ്റോറിയങ്ങളും സാങ്കേതികതയുടെ മികവു പുലർത്തുന്ന കമ്പ്യൂട്ടർലാബും മൾട്ടി മീഡിയ റൂമുകളും, വിവിധ വിഷയങ്ങളുടെ ലാബുകളും വിശാലമായ കളിസ്ഥലവും ഈ സ്ഥാപനത്തിനു മുതൽക്കൂട്ടാണ്‌.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഹരിത ക്ലബ്ബ് (സ്കൂള്‍ പച്ചക്കറി തോട്ടം)

മാനേജ്മെന്റ്

മുള്ളന്‍കൊല്ലി സെന്‍റ് മേരീസ് ഫൊറോനാ പള്ളിയുടെ കീഴിലായി പ്രവര്‍ത്തിക്കുന്നു.ഇപ്പോള്‍ സ്ഥാപന മേധാവി ഫ്രാൻസിസ് നെല്ലികുന്നേൽ അച്ചനാണ്. റവ.ഫാദർ ജേക്കബ്ബ്‌ നരിക്കുഴി, റവ.ഫാ.തോമസ്‌ മണ്ണൂർ, റവ.ഫാ.അഗസ്റ്റിൻ കണ്ണാടിക്കര, റവ.ഫാ.ജോൺ പുത്തൻപുര, റവ.ഫാ.ജയിംസ്‌ കുളത്തിനാൽ, റവ.ഫാ.അഗസ്റ്റിൻ നിലക്കപ്പള്ളി എന്നിവർ മുൻ മാനേജർമാരായിരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1976-1989 കെ.സി റോസക്കുട്ടി
1989-2003 കെ.എ ചാക്കോ
2003-2004 സി.റ്റി മേരി
2004-2007 പി.റ്റി ജോണ്‍
2007-2008 റ്റി.യു കുര്യന്‍
2008-2009 എ.ജെ ജോര്‍ജ്
2009-2011 തമ്പി എം തോമസ്
2011-2013 ചാക്കൊ ഇ എം
2013-2014 മേരി എ പി
2014- മാണി കെ എം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.8186631,76.1608537| zoom=16 width="350" height="350" selector="no" controls="none"}}