ജി.എൽ.പി.എസ്.തെരുവത്ത്
കാസർഗോഡ് ടൗണിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന നൂറു വർഷത്തോളം പഴക്കമുള്ള മനോഹരമായ എൽ പി സ്കൂളാണ് ഗവ.എൽ പി സ്കൂൾ തെരുവത്ത്.
| ജി.എൽ.പി.എസ്.തെരുവത്ത് | |
|---|---|
| വിലാസം | |
തെരുവത്ത് തെരുവത്ത് പി.ഒ. , 671121 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഫോൺ | 04994 230994 |
| ഇമെയിൽ | hmglpstheruvath@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11429 (സമേതം) |
| യുഡൈസ് കോഡ് | 32010300306 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | കാസർഗോഡ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കാസർഗോഡ് |
| താലൂക്ക് | കാസർഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാസർഗോഡ് മുനിസിപ്പാലിറ്റി |
| വാർഡ് | 24 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
| മാദ്ധ്യമം | മലയാളം MALAYALAM |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 17 |
| പെൺകുട്ടികൾ | 11 |
| ആകെ വിദ്യാർത്ഥികൾ | 28 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ദിവാകരൻ.ടി |
| പി.ടി.എ. പ്രസിഡണ്ട് | ആഫില ബഷീർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി .എം .കെ |
| അവസാനം തിരുത്തിയത് | |
| 08-02-2022 | 11429theruvath |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1927 ലാണ് സ്‌കൂൾ പ്രവർത്തനം ആരംഭിക്കുന്നത് .2003 വരെ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചത് .മുനിസിപ്പാലിറ്റിയുടെയും ബി.ആർ.സി.യുടെയും സഹകരണത്തോടെ 2004-05 ആണ് പുതിയ കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത് .
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
ചിത്രശാല[തിരുത്തുക | മൂലരൂപം തിരുത്തുക]
മികവുകൾ പത്രവാർത്തകളിലൂടെ
പരിസ്ഥിതി ദിനാഘാഷം ഗവൺമെ ന്റ് എൽ പി സ്കൂൾ
തെരുവത്ത് .
ജൂൺ 5 പരിസ്ഥിതി ദിനം ഗവൺമെന്റ് എൽ.പി.സ്കൂൾ
തെരുവത്ത് സമുചിതമായി ആഘോഷിച്ചു. രാവിലെതന്നെ എല്ലാ
കുട്ടികൾക്കും വിദ്യാഭ്യാസമന്ത്രിയുടെ പരിസ്ഥിതി ദിന സന്ദേശം
നൽകുകയുണ്ടായി. തുടർന്ന് പത്ത് മണിയോടെ മുൻസിപ്പൽ
കൗൺസിലറും പി.ടി.എ. അധ്യക്ഷയുമായ ആഫില ബഷീർ സ്കൂൾ
മുറ്റത്ത് വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക്
തുടക്കം കുറിച്ചു. സ്കൂളിലെ എല്ലാ കുട്ടികളും പ്രവർത്തനങ്ങൾ
ഏറ്റെടുക്കുകയുണ്ടായി. ഹെഡ്മിസ്ട്രസ് അജിത എം.വി.,
അധ്യാപകരായ ഷാജു ജോസഫ് , രമ പി.വി., ലത പി. കെ.
എന്നിവർ കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശങ്ങൾ കൈമാറി.നമ്മുടെ പ്രകൃതി എങ്ങനെയെല്ലാം മനുഷ്യനുമായി
ബന്ധപ്പെട്ടിരിക്കുന്നു എന്നും പ്രകൃതിയെ സംരക്ഷിക്കേണ്ടത്
എത്രമാത്രം പ്രധാനപ്പെട്ടതാണെന്നും, കേവലം മരം നടീൽ
മാത്രമല്ല, മണ്ണ് , വായു,ജലം എന്നിവയുടെ സംരക്ഷണവും മാലിന്യ
മുക്തമാക്കലും പരിസ്ഥിതിയുടെ വീണ്ടെടുപ്പിന് സാധ്യമാകുന്ന
പ്രവർത്തനങ്ങൾ ആണെന്നുമുള്ള സന്ദേശം കുട്ടികളിൽ ചിന്തകൾ
ഉണർ ത്തുന്നതായി. മനുഷ്യൻ മാത്രമായാൽ ലോകം
ആകില്ല,മൃഗങ്ങളും മറ്റു ജീവജാലങ്ങളും പരിസ്ഥിതിയും
ചേർത്തുപിടിച്ചുള്ള സഹവർത്തിത്വത്തിലാണ് ലോകം
നിലനിൽക്കേണ്ടത് എന്നും അധ്യാപകർ തങ്ങളുടെ കുട്ടികളെ
ഓർമ്മപ്പെടുത്തി. മദർ പി.ടി.എ. പ്രസിഡണ്ട് മാലിനി, മുൻ
പിടിഎ പ്രസിഡണ്ട് സിറാജുദ്ദീൻ എന്നിവർ ആശംസകളർപ്പിച്ചു.
കുട്ടികൾ വീടുകളിൽ നടത്തിയ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും
പരിസ്ഥിതി ഗാനങ്ങളും ഗ്രൂപ്പിൽ ഷെയർ ചെയ്യുകയു
ണ്ടായി.ഇതൊരു തുടർ പ്രവർത്തനമാണെന്ന് ഓർമ്മപ്പെടുത്തിയ
രമ ടീച്ചർ എല്ലാവരെയും നന്ദി അറിയിച്ചു.
മുൻ സാരഥികൾ
| വിജയൻ കെ | 2017 | 2019 |
|---|---|---|
| പേക്കടം ഭാസ്കരൻ | 2019 | 2020 |
| അജിത എം വി | 2020 | 2021 |
| ദിവാകരൻ ടി | 2021 |
വഴികാട്ടി
കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും 1 കിലോ മീറ്റർ തെക്ക് കിഴക്കായി സിറാമിക്സ് റോഡ് തെരുവത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. {{#multimaps:12.4890,74.9935540|zoom=16}}