ഗവൺമെന്റ് എൽ പി എസ്സ് ആണ്ടൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ഗവൺമെന്റ് എൽ പി എസ്സ് ആണ്ടൂർ | |
---|---|
വിലാസം | |
ഇല്ലിക്കൽ, ആണ്ടൂർ പാലക്കാട്ടുമല പി.ഒ. , 686635 , കോട്ടയം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04822 250650 |
ഇമെയിൽ | govtlpsandoor2016@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45323 (സമേതം) |
യുഡൈസ് കോഡ് | 32100900901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 15 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സീന പി എസ് |
പി.ടി.എ. പ്രസിഡണ്ട് | സബിത രമേശ് |
എം.പി.ടി.എ. പ്രസിഡണ്ട് | സിഞ്ചു അജയൻ |
അവസാനം തിരുത്തിയത് | |
08-02-2022 | സീന |
ചരിത്രം
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ലോക്കിൽ മരങ്ങാട്ടുടുപ്പള്ളി പഞ്ചായത്തിൽ പാലയ്ക്കാട്ടുമല ഇല്ലിക്കൽ പാലാ- വൈക്കം റോഡിനു സമീപം ആണ്ടൂർ ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിനു മുമ്പിൽ കൂടി കുടക്കച്ചിറ റോഡു കടന്നു പോകുന്നു. സ്കൂളിന്റെ മതിലിനു പുറത്തുള്ള ഇടവഴിക്കപ്പുറം കരൂർ പഞ്ചായത്താണ്. കുറവിലങ്ങാട് വിദ്യാഭ്യാസ ഉപജില്ല ഇവിടം കൊണ്ട് അവസാനിക്കുന്നു. 1912ൽ ആരംഭിച്ചു വിദ്യാലയം ഇപ്പോൾ 100 വയസ് പിന്നിട്ട് കഴിഞ്ഞിരിക്കുന്നു. ഗ്രാമത്തിലെ സാധാരണക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി പുരോഗതിയിലേയ്ക്ക് നയിക്കുന്നതിന് ഈ സ്ഥാപനം പ്രധാന പങ്ക് വഹിക്കുന്നു. ജീവിതത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്ന പല മഹദ് വ്യക്തികളും ഈ സ്ഥാപനത്തിൽ പഠിച്ചവരാണ്. പഞ്ചായത്തിലെ പ്രാചീന വിദ്യാലയമായ ആണ്ടൂർ ഗവ.എൽ.പി.സ്കൂൾ 1912ൽ ആരംഭിച്ചു.ആണ്ടൂരുള്ള പല്ലാട്ടുകുടുംബക്കാർ ദാനമായി കൊടുത്ത 10 സെന്റ് സ്ഥലവും കെട്ടിടവും ഗവൺമെന്റ് പൊന്നുംവിലയ്ക്കെടുത്ത 26 സെന്റ് സ്ഥലവും ഉൾപ്പെടുന്നതാണ് സ്കൂൾ പുരയിടം. 1912 ഒക്ടോബറിന് മുമ്പ് ഇവിടെ പല്ലാട്ടുകുടുബക്കാരുടെ ആശാൻ കളരി (കുടിപ്പള്ളിക്കൂടം) നിലനിന്നിരുന്നു. ആ കെട്ടിടവും സ്ഥലവുമാണ് ഗവൺമെന്റിന് സ്കൂൾ ആരംഭിക്കാൻ നൽകിയത്. 2010 -2011 വരെ ഈ സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്നു. അക്കോമഡേഷൻ ഇല്ലാത്തതിനാലാണ് ഷിഫ്റ്റ് നിലനിന്നത്.HM ഉഷാകുമാരി ടീച്ചർ ഇവിടെ ചാർജ് ഏറ്റെടുത്തതിന് ശേഷം ഷിഫ്റ്റ് സമ്പ്രദായം മാറുന്നതിനാവശ്യമായ നടപടികൾ ആരംഭിച്ചു. ഷിഫ്റ്റ് മാറ്റുന്നതിനുള്ള അപേക്ഷ കൊടുത്ത് വർഷങ്ങൾക്ക് ശേഷമാണ് 2010 -2011 ൽ ഷിഫ്റ്റ് മാറ്റിക്കൊണ്ട് ഗവൺമെന്റ് ഓർഡർ ലഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
100 വർഷത്തിലേറെെ പഴക്കമുള്ള കെട്ടിടം പൊളിച്ചു മാറ്റി. ഇപ്പോൾ അംഗൻവാടി ഒഴിപ്പിച്ച കെട്ടിടം ഉൾപ്പടെ 4 ക്ലാസ് റൂമുകളാണ് നിലവിൽ ഉള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- 2007-2021-ശ്രീമതി ഉഷാകുമാരി-----------------
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.76,76.61|zoom=14}}
Govt.L.P.S.Andoor
|
|