ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/എന്റെ ഗ്രാമം
എന്റെ ഗ്രാമം
സ്ഥലനാമ ചരിത്രം
വയനാട് ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ മുട്ടിൽ പ്രദേശം കോഴിക്കോട് മൈസൂർ ദേശീയപാതയ്ക്ക് ചേർന്നാണുള്ളത്. മുട്ടിൽ എന്ന് നാമകരണം ചെയ്യപ്പെടുന്നതിന് ഒരു കാരണമുള്ളതായി പറയാറുണ്ട്. ഈ പ്രദേശത്ത് വന്നുപെട്ടാൽ ആരും ഇവിടെ നിന്ന് വിട്ടു പോകില്ലെന്ന് ആണ് ഇവിടത്തുകാർ പറയാറുള്ളത്. "ഗതിമുട്ടി എത്തിയാൽ ഒട്ടും ബുദ്ധിമുട്ടാവില്ല" എന്ന് പറയാറുണ്ട്. അങ്ങനെയാവാം മുട്ടിൽ എന്ന പേരുവന്നത് എന്ന് കരുതുന്നു.ഭൂപ്രകൃതികൊണ്ടും അനുയോജ്യമായ കാലാവസ്ഥ കൊണ്ടും അതിലുപരി ചരിത്രപരമായ സവിശേഷത കൊണ്ടും അനുഗ്രഹീതമായ ഒരു പ്രദേശമാണ് മുട്ടിൽ ഗ്രാമം. പ്രകൃതി സുന്ദരമായ വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽപ്പെട്ട മുട്ടിൽ പഞ്ചായത്തിലുള്ള ഈ ഗ്രാമം സ്തൂപാകൃതിയിലുള്ള മുട്ടിൽ മലയുടെ താഴ് വരാത്താന്ന് സ്ഥിതിചെയ്യുന്നത്. 263 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട് ഈ പ്രദേശത്തിന്. ഗതാഗത സൗകര്യങ്ങളും, വിശാലമായ പറമ്പും, നെൽപ്പാടങ്ങളും, കരിങ്കൽ ക്വാറികളും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ഉള്ളതുകൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ തിങ്ങിപ്പാർക്കുന്നത്. അമിത ചൂട് ഇല്ലെങ്കിലും ശൈത്യകാലത്ത് നല്ല തണുപ്പാണ്. മഴ നന്നായി ലഭിക്കാറുണ്ട് അതിനാൽ വിവിധ കൃഷികളും ഇവിടെയുണ്ട്. തേങ്ങ ,കാപ്പി ,കുരുമുളക് എന്നിവയ്ക്കു പുറമേ ഇടവിളകളായി ഇഞ്ചി, കപ്പ, വാഴ എന്നിവയും വിളവെടുപ്പ് നടത്താറുണ്ട്.
മുട്ടിൽ വില്ലേജ് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം കാർഷിക സംസ്കൃതിയുടെ പെരുമ പേറുന്ന നാടാണ്. ചെറുകുന്നുകളും വിസ്തൃതമായ പാഠങ്ങളും താരതമ്യേന നിരപ്പാർന്ന ഭൂപ്രകൃതിയും ഈ പ്രദേശത്തെ സവിശേഷതകളിൽ ഒന്നാണ്. വൈവിധ്യമാർന്ന ആവാസ വ്യവസ്ഥയുടെ സഞ്ചയമാണ് ഈ ഹരിതഭൂമി. നിത്യഹരിത വനങ്ങൾ, ഇലപൊഴിയും മരങ്ങൾ എന്നിവ കൊണ്ട് സമൃദ്ധമാണ് മലനിരകൾ. വർഷത്തിൽ 60 സെൻറീമീറ്റർ മുതൽ 90 സെൻറീമീറ്റർ വരെ മഴ ലഭിക്കാറുണ്ട്. ജൈവസമ്പുഷ്ടമായ യുടെ അമൂല്യ കലവറയാണ് മറ്റൊരു പ്രത്യേകത കരിവീട്ടി, ഇരുൾ തുടങ്ങിയ മരങ്ങളും നെല്ലി പോലുള്ള പടർപ്പൻ മരങ്ങളും മുള്ളൻ കൈതക്കാടുകളും ഭീമാകാരങ്ങളായ യൂക്കാലി തുടങ്ങിയ മരങ്ങളും കാണാം. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഔഷധസസ്യങ്ങളും അലങ്കാര ചെടികളും ഈ ഗ്രാമത്തിന് മുതൽക്കൂട്ട് ആകുന്നു.
മിതോഷ്ണ കാലാവസ്ഥയിൽ കാപ്പി, ഏലം, ചായ ,കുരുമുളക് എന്നീ നാല് വിളകൾ സമൃദ്ധിയോടെ വളരുന്നു. ഇടവിളയായി ഇഞ്ചി ,ഏലം, മഞ്ഞൾ ,കപ്പ ,കച്ചോലം, ജാതി എന്നിവയും കൃഷി ചെയ്യുന്നു. മലമടക്കുകൾ ക്കിടയിൽ കിടക്കുന്ന കുന്നുകൾക്കിടയിൽ ഫലഭുഷഠങ്ങളായ വയലുകളും. ഈ വയലുകളിൽ സമൃദ്ധമായി വിളഞ്ഞിരുന്ന നെല്ലുകളും ഇവകൂടാതെ മഴക്കാലത്ത് ജലം സംഭരിക്കുന്ന പ്രകൃതിദത്തമായ ജലസംഭരണിയും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഈ പ്രദേശത്ത് നാമമാത്രമായ നെൽകൃഷിയേയുള്ളു. വയലുകൾ നികത്തുന്നു കരഭൂമിയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.