സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ബോധവൽക്കരണ ക്ലാസ്സ്, സെമിനാ൪
ഇന്റർനെറ്റും സൈബർ സുരക്ഷയും 2017-18
25-9 -2017 ന് ഐടി ക്ലബ്ബിന്റെയും നല്ല പാഠം ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഇന്റർനെറ്റും സൈബർ സുരക്ഷയും എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി. തൃശ്ശൂർ സിറ്റി സൈബർ സെൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. ഫീസ്റ്റോ ടി ഡി യാണ് ക്ലാസ് നയിച്ചത്. പത്താം ക്ലാസിലെയും, ഐടി ക്ലബ്ബ്, ഹൈടെക് കുട്ടിക്കൂട്ടം എന്നിവയിലെയും വിദ്യാർത്ഥികളാണ് ക്ലാസിൽ പങ്കെടുത്തത്. സ്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. അമിലിനി സുബ്രമണ്യൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ആന്റോ സി കാക്കശ്ശേരി, അധ്യാപകരായ സി.ഒ ഫ്ളോറൻസ്, കെ.ഐ സിസിലി, സി.ടി ജോൺസൻ, ലാൽബാബു ഫ്രാൻസിസ്, ജാൻസി ഫ്രാൻസിസ്, വി.പി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് സ്കൂൾ ഐടി കോഡിനേറ്റർ സെബി തോമസ് കെ, ജോയിന്റ് ഐടി കോഡിനേറ്റർ ഷെൽജി പി.ആർ, സ്റ്റുഡന്റ് ഐടി കോഡിനേറ്റർ അക്ഷയ് സി.എസ് എന്നിവർ നേതൃത്വം നൽകി.
ബോധവൽക്കരണ ക്ലാസ്സ് 2018-19
പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസ്സ് നടത്തി. തൃശൂർ ജില്ലാ എസ്.എസ്.എ കോഓർഡിനേറ്റർ ബെന്നി ജേക്കബ് മാസ്റ്ററാണ് ക്ലാസ് എടുത്തത്.പഠനതന്ത്രങ്ങളെക്കുറിച്ചും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മാസ്റ്റർ വിശദമായി സംസാരിച്ചു. പത്താം ക്ലാസ്സിലെ ക്ലാസ് ടീച്ചേഴ്‌സ് നേതൃത്വം നൽകി.
ബോധവൽക്കരണ ക്ലാസ്സ് 2019-20
12-07-2019 ന് ഗുരുവായൂർ ഫയർ & സേഫ്‌റ്റി ഓഫീസിലെ ഉദ്യോഗസ്ഥർ കുട്ടികൾക്ക് ഫയർ & സേഫ്‌റ്റിയെ കുറിച്ച് വിശദമായി ക്ലാസ് എടുത്തു .
സത്യമേവ ജയതേ'-വിദ്യാർഥികൾക്കുള്ള പരിശീലന മൊഡ്യൂൾ
സത്യമേവജയതേ എന്ന സർക്കാരിന്റെ സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തെപറ്റിയുള്ള ക്ലാസ്സിന്റെ ഉത്‌ഘാടനം ബഹുമാനപെട്ട ഹെഡ് മാസ്റ്റർ ശ്രീ .ആന്റോ സി കാക്കശ്ശേരി നിർവഹിച്ചു .അതിനെപ്പറ്റി ശ്രീമതി .ഹേപ്പി ജോസ് പുലിക്കോട്ടിൽ ഹൈസ്കൂൾ അധ്യാപകർക്ക് ക്ലാസ് എടുക്കുകയും അതത് ക്ലാസ് അധ്യാപകർ വിദ്യാർത്ഥിക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.