ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സൗകര്യങ്ങൾ/ലാബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ലാബുകൾ

പഠനാനുഭവങ്ങൾ ലളിതമാക്കാൻ സുസജ്ജമായ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത, പ്രവർത്തി പരിചയ കംപ്യൂട്ടർ ലാബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ശാസ്ത്ര ലാബ് : പരീക്ഷണ നിരീകിഷണങ്ങളിലൂടെ അറിവുകൾ കുട്ടികളിൽ എത്തുമ്പോഴാണ് അതു പൂർണ്ണതയിൽ എത്തുന്നത്. ഭൌതിക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളിലെ ശാസ്ത്ര സത്യങ്ങൾ സയൻസ് ലാബിലെ ഫലപ്രദമായ ഉപയോഗം വഴി കുട്ടികൾ നേരിട്ടു കണ്ട് അനുഭവിച്ച് മനസ്സിലാക്കുന്നു. ലഘു പരീക്ഷണങ്ങൾ കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ സ്വയം ചെയ്യുന്നു.
സാമൂഹ്യ ശാസ്ത്ര ലാബ് : സാമൂഹ്യശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട വിവിധ തരം മാപ്പുകൾ ഗ്ലോബ് സൌരയൂഥ മാതൃകകൾ വിവിധ തരം മോഡൽ വർക്കിംഗ് മോഡൽസ് എന്നിവ ലാബിൽ സജ്ജീകരിച്ചിരിക്കുന്നു.
ഗണിത ലാബ് : ഗണിത പഠനം ലളിതമാക്കാൻ സ്കൂളിലെ ഗണിത ലാബ് സഹായിക്കുന്നു. ജാമിതീയരൂപങ്ങൾ വിവിധ തരം പാറ്റേണുകൾ ഗണിത പഠനത്തിനായി ഉപയോഗിക്കുന്നു.
പ്രവൃത്തിപരിചയ ലാബ് : സ്വയം തൊഴിൽ പരിശീലനം നടത്തുന്നതിനും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് അവരുടെ കഴിവുകൾ മനസ്സിലാക്കി അനുസൃതമായ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനും പ്രവർത്തിപരിചയ ലാബ് സഹായിക്കുന്നു. വിവിധ വിഷയങ്ങൾ ആവശ്യമായ പഠനോപകരണങ്ങൾ പ്രവർത്തി പരിചയ ലാബിലൂടെ കുറഞ്ഞ ചെലവിൽ കുട്ടികൾ സ്വയം നിർമിക്കുന്നു.
ഐ.ടി ലാബുകൾ : ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഈ കാലഘട്ടത്തിൽ സുസജ്ജമായ ഒരു കംപ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു. 10 desktop, 15 laptop, projector, scanner, printer എന്നിവ കുട്ടികൾ ഉപയോഗിക്കുന്നു. ആനിമേഷൻ, പ്രോഗ്രാമിങ് മലയാളം ടൈപ്പിംഗ്, വെബ്പേജ് നിർമ്മാണം റോബോട്ടിക്സ് തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾ പരിശീലനം നേടുന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.cont.....
ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ലിറ്റിൽകൈറ്റ്സ്