ജി എൽ പി എസ് മേപ്പാടി/ബാലശാസ്ത്ര കോൺഗ്രസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
12:53, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15212 (സംവാദം | സംഭാവനകൾ) (വിവരണം ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

    ജി.എൽ.പി.എസ് മേപ്പാടിയിൽ  വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഭാഗമായി സജീവമായി പ്രവർത്തിച്ചു വരുന്ന ഒരു ക്ലബ്ബാണ് ബാലസഭ. എല്ലാ വെള്ളിയാഴ്ചകളിലും 3 മണി മുതൽ ഓരോ ക്ലാസ്സിലും ബാലസഭകൾ കൂടാറുണ്ട്. കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ അനുബന്ധമായി രൂപപ്പെടുന്ന സൃഷ്ടികളും, സർഗ്ഗാത്മക രചനകളും അവതരിപ്പിക്കുവാനുള്ള വേദിയാണ് ഓരോ

ബാലസഭയും. ഓരോ കുട്ടിയ്ക്കും  ക്ലാസ് മുറികളിൽ പാട്ട്, കഥ, ആസ്വാദനക്കുറിപ്പ്, പ്രസംഗം , കവിത, നാടകം, നൃത്തം തുടങ്ങി വിവിധ കലാ സൃഷ്ടികൾ അവതരിപ്പിക്കുവാൻ അവസരം നൽകുന്നു. ഇതിൽ നിന്നും മികച്ച സൃഷ്ടികൾ ഉൾപ്പെടുത്തി എല്ലാ മാസത്തിലെയും അവസാനത്തെ വെള്ളിയാഴ്ച 2 മണി മുതൽ 4 മണി വരെ സ്കൂൾ തല ബാലസഭകൾ സംഘടിപ്പിക്കാറുണ്ട്. കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുന്നതിനും , പ്രകടിപ്പിക്കുന്നതിനും വിദ്യാലയത്തിലെ ബാലസഭകൾ വളരെയേറെ പ്രയോജനപ്പെടുന്നുണ്ട്.