ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ആഗസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) ('ഓൺലൈൻ ആയി ക്ലാസ് പി.റ്റി.എ നടത്തി. വിവിധ ക്ലബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓൺലൈൻ ആയി ക്ലാസ് പി.റ്റി.എ നടത്തി. വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം ആഗസ്റ്റ് 4 നു ഓൺലൈൻ ആയി നടത്തി. പത്താം ക്ലാസ്സിലെ കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നതിനായി മെന്ററിംഗ്‌ നടത്താൻ തീരുമാനിക്കുകയും ആ ചുമതല അധ്യാപകർക്ക് നൽകുകയും ചെയ്തു.ആഗസ്റ്റ് 15 നു സ്വാതന്ത്ര്യദിനാഘോഷത്തിനു പതാക ഉയർത്തുകയും സന്ദേശം നൽകുകയും ചെയ്തു. അതോടൊപ്പം ഓൺലൈൻ ആയി കുട്ടികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഗൃഹസന്ദർശനം നടത്തി. "വീട് ഒരു വിദ്യാലയം" പദ്ധതിയുടെ വാർഡുതല, വീടുതല ഉദ്‌ഘാടനം നടത്തി. പൂഴനാട്‌ വാർഡിൽ സുരഭി,സൂര്യ എന്നിവരുടെ വീട്ടിൽ പൂഴനാട്‌ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വാർഡുതലവും,വീടുതലവും നടത്തി. കുട്ടികളും അധ്യാപകരും സന്നിഹിതരായിരുന്നു. തുടർന്ന് ആ പ്രദേശത്തു 'സഞ്ചരിക്കുന്ന ലൈബ്രറി' എന്നുള്ള ആശയം കൊണ്ടുവരുകയും ആ പ്രദേശത്തെ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.