ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്


വിദ്യാവിലാസിനി എലിമെന്ററി സ്കൂൾ പൊട്ടൻതെരുവിൽ വെങ്കിടാചലപതിക്ഷേത്രത്തിൻറ കിഴക്കുവശത്തു, റോഡരുകിൽ, ഒരു വാടകക്കെട്ടിടത്തിലാണു ആരംഭം കുറിച്ചത്.താമസിയാതെതന്നെ ശ്രീ. പറയത്തു ഗോവിന്ദമേനോൻ അവർകളുടെയും കൂട്ടാളികളുടെയും അശ്രാന്തപരിശ്രമഫലമായി ഇന്നു കാണുന്ന സ്ഥലത്ത് 'വിദ്യാവിലാസിനി'ക്ക് പുതിയ കെട്ടിടമുണ്ടായി. എല്ലാം കൊണ്ടും മഹനീയ പൈതൃകം അവകാശപ്പെടാവുന്ന ഈ സരസ്വതീ ക്ഷേത്രത്തെ സമർപ്പിതചേതസ്സുകളായി സേവിച്ച പ്രധാനാദ്ധ്യാപികമാരിൽ ശ്രീമതിമാർ എ. കെ. ദേവകിയമ്മ, ബി. പൊന്നമ്മ, എം, അമ്മിണിത്തമ്പാട്ടി, വി. തങ്കമ്മ, എം. പി. അന്നമ്മ, എന്നിവർ എടുത്ത് പറയപ്പെടേണ്ടവരാണ്.അര നൂറ്റാണ്ടിലേറെക്കാലം ഒരു അപ്പർ സെക്കന്ററി ഗേൾസ് സ്കൂളായി സ്തുത്യർഹമായ സേവനം കാഴ്ചവെച്ചതിനു ശേഷമാണ്, 1974- ൽ , ഇന്നു കാണുന്ന ഗവ: ഗേൾസ് ഹൈസ്ക്കൂളിനോടു വിദ്യാവിലാസിനി യോജിപ്പിച്ചതു്.

ഇന്നത്തെ സ്ഥിതി

5,6,7 ക്ലാസ്സുകളിലായി 76 കുട്ടികളാണ് ഇവിടെ അദ്ധ്യയനം നടത്തുന്നത്.
അദ്ധ്യാപകരും വിഷയങ്ങളും
ശ്രീമതി ജാക്വിലിൻ ജെ കൊറയ ഗണിതം, ബേസിക് സയൻസ്
ശ്രീമതി സുനിത ലിയോൺസ് '| ഗണിതം'
ശ്രീമതി ടീ എൻ ശ്രീജ മലയാളം, സോഷ്യൽ സയൻസ്
ശ്രീമതി ശൈലജ പി |
ശ്രീമതി സ്മിഷ വി ഡി സംസ്കൃതം
ശ്രീമതി നസീഹ അറബി