എ.എൽ.പി.എസ് കോണോട്ട്/സൗകര്യങ്ങൾ /പ്രീ പ്രൈമറി വിഭാഗം .

Schoolwiki സംരംഭത്തിൽ നിന്ന്
11:13, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpskonott (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നിരന്തര ആവശ്യപ്രകാരം 2011 12 അധ്യയനവർഷം മുതലാണ് കോണോട്ട് എൽപി സ്കൂളിൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിക്കുന്നത്.മാനേജ്മെൻറ് സ്കൂൾ കെട്ടിടത്തിന് താഴെ വശത്ത് നിർമ്മിച്ചു നൽകിയ പുതിയ കെട്ടിടത്തിലാണ് ക്ലാസുകൾ ആരംഭിച്ചത്.ആദ്യ വർഷം തന്നെ മുപ്പതോളം വിദ്യാർഥികൾ കെജി വിഭാഗത്തിൽ അധ്യയനം നടത്താനെത്തി.പി ടി എ യുടെ നേതൃത്വത്തിൽ ആണ് പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നത്.വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങൾ ഞങ്ങൾ സ്വകാര്യ ഏജൻസികൾ വഴി ലഭ്യമാക്കുന്നു.സ്കൂൾ പൊതുപരിപാടികളിൽ കെജി ഭാഗവും അണിചേരുന്നു.പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകരെയും KG വിഭാഗത്തിലുണ്ട്.രസകരവും ലളിതവുമായ പാഠ്യപദ്ധതിയാണ് കെജി വിഭാഗത്തിന് ഇവിടെ ഏർപ്പെടുത്തിയിട്ടുള്ളത്.പ്രത്യേക ആഘോഷ പരിപാടികളിലും ദിനാചരണങ്ങളിലും KG വിഭാഗം വിദ്യാർത്ഥികൾ അണിനിരക്കുന്നു.