ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വൈദ്യുതീകരിച്ച സ്മാർട്ക്ലാറൂമുകൾ, ശാസ്ത്രം,ഐ സി റ്റി,ഗണിതം,തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ലാബുകൾ, പ്രവർത്തനക്ഷമമായ വായനശാല, വൃത്തിയുള്ള അടുക്കള, ഓഡിറ്റോറിയം....
സമ്പൂർണ ഡിജിറ്റലൈസ്ഡ് സ്കൂൾ
- സ്കൂളിലെ എല്ലാ കുട്ടികൾക്കും പഠസൗകര്യമൊരുക്കാനായി ശ്രമിച്ചതിന്റെ ഫലമായി സ്കൂൾ സമ്പൂർണ ഡിജിറ്റലൈസ്ഡ് ആയി.
- ബഹു.എം.എൽ.എ.ജി.സ്റ്റീഫൻ അവർകളാണ് പ്രഖ്യാപനം നടത്തിയത്.
- ഏകദേശം അറുപതോളം കുട്ടികൾക്ക് പുതിയ ഫോൺ നൽകാൻ സാധിച്ചു.
- സ്റ്റാഫ്,വാർഡ് മെമ്പർ ശ്രീ.ജിജിത്ത് ആർ നായർ,ബ്ലോക്ക് മെമ്പർ ശ്രീ.വിജയൻ,വിവിധ സംഘടനകൾ,പൂർവവിദ്യാർത്ഥിസംഘടനകൾ തുടങ്ങി അനേകം പേരുടെ സഹായം ഇതിനു പിന്നിലുണ്ട്.
- കൺവീനറായിരുന്ന ശ്രീ.സുരേഷ്‍കുമാർ സാറിന്റെ പിന്തുണയോടെ സ്റ്റാഫംഗങ്ങൾ മുഴുവനും ചേർന്നാണ് ഇതിനായി പരിശ്രമിച്ചതെങ്കിലും ശ്രീ.ബിജുകുമാർ വി എന്റെ പേര് പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.തന്റെ പൂർവ്വവിദ്യാർത്ഥികളുമായി അഭൂതപൂർവ്വമായ ബന്ധം കാത്തുസൂക്ഷിക്കുന്ന സാറിന് ഗുരുദക്ഷിണയായി മാറി പൂർവ്വവിദ്യാർത്ഥികൾ സംഘടിപ്പിച്ച് നൽകിയ ഫോണുകൾ.ശ്രീമതി.രമകുമാരി ടീച്ചറിന്റെ പേരും പ്രത്യേക പരാമർശമർഹിക്കുന്നു.കാരണം പല ഓഫീസുകൾ വഴിയായി ടീച്ചറും ഫോണുകൾ സംഘടിപ്പിച്ചു.ശ്രീമതി.ശ്രീജ ടീച്ചർ,ശ്രീമതി.പ്രിയങ്ക ടീച്ചർ,ശ്രീ.ബിജു സാർ മുതലായവരും ഇതിനായി പരിശ്രമിച്ചു.
- എല്ലാവരുടെയും പരിശ്രമത്തിന്റെ പരിണിതഫലമായി എല്ലാ കുട്ടികൾക്കും ഫോൺ നൽകാനും വിക്ടേഴ്സ് വഴിയുള്ള ക്ലാസുകൾ കാണാനും ഉള്ള സൗകര്യമൊരുക്കാനും ഗൂഗിൾ മീറ്റ്,വാട്ട്സാപ്പ് മുഖേനയുള്ള പിന്തുണാപഠനം ഉറപ്പാക്കാനും സാധിച്ചു.
യാത്രാസൗകര്യം
- കാട്ടാക്കട-നെയ്യാർഡാം റോഡിനോട് ചേർന്ന് ആനാകോട് റോഡിനിരുവശത്തായിട്ടാണ് സ്കൂളിന്റെ കെട്ടടങ്ങൾ സ്ഥിതിചെയ്യുന്നത്.
- ആനാകോടിലേയ്ക്ക് തിരിയുന്ന ഭാഗത്ത് ഇടത് വശത്ത് ഓഫീസ്,വിവിധ ലാബുകൾ,ലൈബ്രറി എന്നിവ ഉൾപ്പെടുന്ന പ്രധാനകെട്ടിടവും ഓഡിറ്റോറിയവും പാർക്കിങ് ഏരിയയും പ്രധാന കളിസ്ഥലവും മാനസയും വി.എച്ച്.എസ്.ഇ കെട്ടിടങ്ങളും വലത് വശത്ത് ഓടിട്ട പൈതൃകമന്ദിരവും ഊട്ടുപുരയും എസ്.എസ്.എ കെട്ടിടവും യു.പി വിഭാഗം പ്രവർത്തിക്കുന്ന ആർ.എം.എസ്.എ കെട്ടിടവും പ്രൈമറി വിഭാഗം കെട്ടിടങ്ങളും പ്രൈമറി കളിസ്ഥലവും സ്ഥിതിചെയ്യുന്നു.
- കെ.എസ്.ആർ.ടി.സി ബസ് സൗകര്യം ലഭ്യമാണ്.
- കള്ളിക്കാട് നിന്നു വരുന്ന കുട്ടികൾക്ക് കാട്ടാക്കട,തിരുവനന്തപുരം ബസുകളും കാട്ടാക്കടഭാഗത്തുനിന്നു വരുന്നവർക്ക് നെയ്യാർഡാം,പന്ത,ചെമ്പകപ്പാറ,കൂട്ടപ്പു,പന്നിയോട്,ആനാകോട് മുതലായ ബസുകളും ആനാകോട്,പന്നിയോട് കല്ലാമം ഭാഗത്തു നിന്നു വരുന്നവർക്ക് കാട്ടാക്കട ബസും ലഭ്യമാണ്.
- സ്കൂൾ കുട്ടികൾക്ക് തുച്ഛമായ നിരക്കിൽ കെ.എസ്.ആർ.ടി.സി [1]കൺസക്ഷൻ ലഭിക്കും.സ്കൂളിൽ നിന്നും ഫോം സീൽ ചെയ്ത് സാക്ഷ്യപ്പെടുത്തി വേണം ഡിപ്പോയിൽ അപേക്ഷിക്കാൻ,
- മറ്റു കുട്ടികൾക്ക് സ്കൂൾ ബസ് സൗകര്യം പ്രയോജനപ്പെടുത്താം.
സ്കൂളിന്റെ വാഹന സൗകര്യം
സ്കൂളിനായി !ഒരു വാഹനം എന്ന സ്വപ്നം സാക്ഷാത്കരിച്ചത് ബഹു.എം.പി ശ്രീ.സമ്പത്ത് ബസ് സ്കൂളിനായി അനുവദിച്ചപ്പോളാണ്.അദ്ദേഹം 2015ൽ സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.അന്നു മുതൽ സ്കൂൾ ബസിന്റെ ചുതല വഹിക്കുന്നത് ബഹു.ബിജു.ഇ.ആർ സാറാണ്.കടബാധ്യതകൾക്കു നടുവിലും സ്കൂൾ ബസ് സൗകര്യം നിലച്ചുപോകാതിരിക്കാനായി ബഹു.സന്ധ്യടീച്ചറും ബിജുസാറും പി.ടി.എയും സ്റ്റാഫും കൈകോർത്ത് പ്രയത്നിച്ചുവരുന്നു.
ഹൈടെക് സംവിധാനങ്ങൾ
പൊതുവിദ്യാഭ്യാസവകുപ്പ് എല്ലാ സ്കൂളുകളും ഹൈടെക്കാക്കിയത് ഇന്ത്യയുടെ തന്നെ വിദ്യാഭ്യാസചരിത്രത്തിലെ നാഴിക്കല്ലായിരുന്നു.കേരളത്തിൽ വിദ്യാഭ്യാസവിപ്ലവം സൃഷ്ടിച്ച ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ നമുക്കു കഴിഞ്ഞത് വളരെ സൗഭാഗ്യകരമാണ്.കൈറ്റ് അനുവദിച്ച ഹൈടെക് ഉപകരണങ്ങൾ ഏറ്റുവാങ്ങി ഫലപ്രമായ രീതിയിൽ അതു വിന്യസിക്കാൻ അന്നത്തെ സാരഥികളായിരുന്ന പി.ടി.എയും പൂർവവിദ്യാർത്ഥിസംഘടനകളും ഒന്നിച്ച് പ്രയത്നിച്ചു.ഈ ഉപകരണങ്ങൾ നാളിതുവരെ കൃത്യമായി പരിരക്ഷിച്ച് കൊണ്ട് പോകുന്നതിൽ അന്നുമുതൽ എസ്.ഐ.ടി.സിയായിരുന്ന കുമാരിരമ ടീച്ചറിന്റെ[2] സമർപ്പണമനോഭാവം പ്രശംസനീയമാണ്.ഇപ്പോൾ ഇതിന്റെ ചുമതല എസ്.ഐ.ടി.സിയായ ലിസിടീച്ചർക്കും എൽ.എസ്.ഐ.ടി.സിയായ ഡോ.ആശയ്ക്കും ലിറ്റിൽകൈറ്റ്സിലെ കുട്ടികൾക്കുമാണ്,
- ഹൈസ്കൂളിൽ പത്ത് ഹൈടെക് മുറികൾ
- ഹയർസെക്കന്ററിയിൽ ആറ് ഹൈടെക് റൂമുകൾ
ലോക്ഡഡൗണിന്റെ അടച്ചിടലിനുശേഷം സ്കൂളുകളിൽ അധ്യാപകർക്ക് വരാമെന്ന അവസ്ഥ സംജാതമായതിനുശേഷം ബഹു.സന്ധ്യടീച്ചറിന്റെ നേതൃത്വത്തിൽ ലാബ് നവീകരണം നടത്തി പ്രവർത്തനസജ്ജമല്ലാത്ത ഉപകരണങ്ങൾ കണ്ടെത്തി അത് കൈറ്റിന്റെ സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുകയും പ്രാദേശികമായി പരിരക്ഷിക്കാൻ സാധിക്കുന്നവ നന്നാക്കിയെടുക്കാനും സാധിച്ചു. അല്ലാത്തവ രേഖപ്പെടുത്തി സൂക്ഷിച്ചു. നിലവിൽ എസ്.ഐ.ടി.സിയായ ലിസി ടീച്ചറിനാണ് ഹൈടെൿക്ലാസുകളുടെ ചുമതല.
സ്കൂളിന്റെ ഹൈടെക് സൗകര്യങ്ങളും ലാബ്,ലൈബ്രറി മുതലായവയും കൂടുതലറിയാനായി ഇവിടെ ക്ലിക്ക് ചെയ്യാൻ മറക്കരുത്. സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ
ഹൈടെക് ക്ലാസ് മുറികളിലൂടെ
സ്കൂളിലെ കെട്ടിടങ്ങൾ
സ്കൂളിന് ആകെ 5 സെക്ഷൻ കെട്ടിടങ്ങളാണ് ഉള്ളത്.
കെട്ടിടസമുച്ചയം ഒന്ന്
ഇതിലാണ് പ്രധാനകെട്ടിടവും വർക്ക് റൂമും ഓഡിറ്റോറിയവും സൊസൈറ്റി കെട്ടിടവും അഗ്രികൾച്ചർ ലാബും പഴയ ഓഡിറ്റോറിയവും സ്ഥിതി ചെയ്യുന്നത്.
സാകേതം
പ്രധാനകെട്ടിടമാണ് സാകേതം.ഇതിലാണ് ഓഫീസ് റൂം,പ്രിൻസിപ്പൽ ,റൂം എച്ച്.എം റൂം,വിവിധ ലാബുകൾ,ലൈബ്രറി മുതലായവ സ്ഥിതി ചെയ്യുന്നത്.പ്രധാന റോഡിൽ നിന്നും ആനാകോടിലേയ്ക്ക് തിരിയുന്നതിന്റെ വലത്തുഭാഗത്താണ് ഈ മന്ദിരം സ്ഥിതി ചെയ്യുന്നത്.ഓഫീസിൽ പോകാനായി ആനാകോട് റോഡിലൂടെ മുന്നോട്ട് വന്ന് ഇടത് ഭാഗത്തുള്ള പ്രധാന ഗേറ്റ് കടന്ന് കെട്ടിടത്തിന്റെ മുന്നിൽ ഇടതുഭാഗത്തിലെ ഇടനാഴിയിലൂടെ പോയാൽ എത്തുന്നത് ഓഫീസിലാണ്.ഗേറ്റു കടന്നാൽ ആദ്യം കാണുന്നത് ഹൈസ്കൂളിലെ സ്റ്റാഫ് റൂമാണ്.ഓഫീനപ്പുറത്താണ് വി.എച്ച്.എസ്.ഇ സ്റ്റാഫ്റൂം.
കീർത്തിമുദ്ര
സാകേതത്തിന്റെ നേരെ മുന്നിലാണ് കീർത്തിമുദ്രമന്ദിരം.ഇവിടെയാണ് എൻ.സി.സി റൂം സ്ഥിതിചെയ്യുന്നത്.എൻ.സി.സി റൂമായതിനാലാണ് ഇതിനെ കീർത്തിമുദ്രമന്ദിരം എന്നു വിളിക്കുന്നത്.അതിനോടൊപ്പമുള്ള വലിയ ഹാൾ വർക്ക് റൂമാണ്.
സഫലം
ഗേറ്റ് കടന്നുവരുമ്പോൾ നേരെ കാണുന്ന കെട്ടിടമാണ് സഫലം.സാകേതത്തിന്റെ നേരെ എതീർഭാഗത്തായിട്ടാണ് ഇതിന്റെ സ്ഥാനം.സ്കൂളിലെ സ്റ്റോർറൂം(സൊസൈറ്റി) ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.സൊസൈറ്റിയുടെ ചുമതല വഹിക്കുന്നത്.ശ്രീ.പ്രസാദ് സാറാണ്.വി.എച്ച്.എസ്.ഇ ലാബുകളും ഹൈസ്കൂൾ ക്ലാസ് റൂമും സൊസൈറ്റിയും താഴത്തെ നിലയിലും ഓർക്കിഡ് ഗാർഡൻ മുകളിലത്തെ ടെറസിലുമാണ്.
ഹരിതം
ഗേറ്റ് കടന്ന് നേരെ ഗ്രൗണ്ടിലേയ്ക്ക് പോയാൽ അതിന്റെ ഇടതുവശത്തായി ഒരു കോൺക്രീറ്റ് കെട്ടിടം കാണാം.ഇതാണ് അഗ്രികൾച്ചർ ലാബ്.കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ഇതിനെ ഹരിതം എന്നു വിളിക്കുന്നത്.ഇത് പഴക്കമുള്ള കെട്ടിടമാണ്.
കെട്ടിടസമുച്ചയം രണ്ട്
പൈതൃകം
റോഡിന്റെ മറുവശത്ത്,അതായത് പ്രധാന റോഡിലൂടെ വന്ന് ആനാകോട് റോഡിലേയ്ക്ക് തിരിഞ്ഞാൽ വലതുവശത്ത് രണ്ടാമത്തെ ഗേറ്റിനടുത്തുള്ള ഓടിട്ട കെട്ടിടമാണ് പൈതൃകമന്ദിരം.നിലവിലുള്ളതിൽ ഏറ്റവും പഴക്കമുള്ള മന്ദിരമാണിത്.അതിനാലാണ് ഇതിനം പൈതൃകം എന്നു വിളിക്കുന്നത്.കരിങ്കല്ലിൽ തീർത്ത ഈ കെട്ടിടം 1957 ലാണ് ഉദ്ഘാടനം ചെയ്തത്.ഇതിൽ മൂന്നു ക്ലാസുകളാണ് ഇന്നുളളത്.മുമ്പ് തട്ടി വച്ചാണ് തിരിച്ചിരുന്നത്.ഇപ്പോൾ ചുവര് കെട്ടി വേർതിരിച്ച് ടൈൽ ചെയ്ത് വൃത്തിയാക്കിയിരിക്കുന്നു.
കരുതൽ
പൈതൃകകെട്ടിടത്തിന്റെ അടുത്തുള്ള ആസ്‍ബസ്റ്റോസ് കെട്ടിടമാണിത്.സിക്ക് റൂം,പ്രത്യേകപരിഗണന വേണ്ട കുട്ടികളുടെ റൂം,സ്പോർട്ട്സ് റൂം മുതലായവ ഇതിലാണ്.പഴയ കെട്ടിടമാണ്.
സൗഹൃദം
ആനാകോട് റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന എസ്.എസ്.എ മന്ദിരമാണ് സൗഹൃദം എന്ന പേരിലറിയപ്പെടുന്നത്.
ഉത്സവം
പഴയ ഓഡിറ്റോറിയമായിരുന്നു ഇത്.ഇവിടെയാണ് കലോത്സവങ്ങൾ പ്രധാനമായും നടന്നിരുന്നത്.ഇത് പൊളിച്ചുമാറ്റിയിട്ട് ആ സ്ഥലത്താണ് കിഫ്‍ബി കെട്ടിടം നിർമ്മാണം നടന്നുവരുന്നത്.
കെട്ടിടസമുച്ചയം മൂന്ന്
ശുദ്ധജല ലഭ്യത
- പമ്പ് സെറ്റുള്ള കിണറുകൾ - മൂന്ന് - നേരത്തെയുള്ള ജലസമൃദ്ധമായ കിണറുകളാണിവ.നല്ല ഭൂഗർഭജലത്തിന്റെ സാന്നിധ്യമുള്ള സ്ഥലത്താണ് കിണറുകളുടെ സ്ഥാനം.പ്രധാനകെട്ടിടത്തിന്റെ വലതുവശത്തായി സ്ഥിതിചെയ്യുന്ന കിണറിൽ പമ്പ്സെറ്റ് ഉള്ളതിനാൽ പമ്പ് ചെയ്യുന്ന വെള്ളം ടാങ്കിൽ സംഭരിച്ച് ഈ ഭാഗത്തുള്ള കുട്ടികൾക്ക് ആവശ്യത്തിന് വെള്ളമെത്തിക്കാൻ സാധിക്കുന്നു.പ്രൈമറി മന്ദിരത്തിനും യു.പി കെട്ടിടത്തിനും ഇടയിലാണ് പഴക്കമുള്ള രണ്ടാമത്തെ കിണറിന്റെ സ്ഥാനം.ഈ കിണർ ജലസമൃദ്ധമാണെങ്കിലും കാലപ്പഴക്കം കൊണ്ട് ജീർണാവസ്ഥയിലാണ്.മൂന്നാമത്തെ കിണറിന്റെ സ്ഥാനം പാചകപ്പുരയ്കക്കടുത്താണ്.ജലസമൃദ്ധമായ ഈ കിണറിൽ നിന്നുള്ള വെള്ളം ഈ സെക്ഷനിൽ ആവശ്യാനുസരണം വെള്ളം ലഭിക്കാൻ കാരണമാകുന്നെങ്കിലും പലപ്പോഴും കാലപ്പഴക്കം കാരണം പ്രവർത്തനരഹിതമാകാറുണ്ട്.
- മഴവെള്ളസംഭരണി - രണ്ട്-മഴവെള്ള സംഭരണി വളരെ പഴക്കമുള്ളതാണ്.എന്നിരുന്നാലും അതുള്ളതിനാലാണ് കിണറുകളിൽ ജലസമൃദ്ധിയുള്ളത്.ഒരു മഴവെള്ളസംഭരണി പഴയ ഓഡിറ്റോറിയത്തിനു പിന്നിലും മറ്റേത് എസ്.എസ്.എ കെട്ടിടത്തിന്റെ പിന്നിലുമാണ് സ്ഥിതിചെയ്യുന്നത്.
- മേൽക്കൂരമഴവെള്ള സംഭരണി- രണ്ട്
- ലൈൻ പൈപ്പ് കണക്ഷൻ-കേരളസർക്കാറിന്റെ ജല അതോറിറ്റിയുടെ കീഴിലുള്ള പൊതുജലവിതരണത്തിന്റെ കണക്ഷൻ സ്കൂളിന് ലഭിച്ചിട്ടുണ്ട്.ഇതു കാരണം കിണറുകളിലെ ജലത്തോടൊപ്പം ഇതും ഉപയോഗിക്കുന്നതിനാൽ ജലദൗർലഭ്യം അനുഭവപ്പെടാതെ സ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകാൻ സഹായിക്കുന്നു.
ശുചി മുറികൾ
- മാനസ - പെൺകുട്ടികളുടെ ശുചിമുറി(ഇൻസിലേറ്റർ സൗകര്യം,മുതലായവ) -ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് പണിത ഗേൾസ് അമിനിറ്റി സെന്ററാണ് മാനസ.പെൺകുട്ടികൾക്ക് അവർക്കായി ഒരിടം എന്നത് വലിയ ആശ്വാസം പകരുന്ന കാര്യമാണ്.ജില്ലാ പഞ്ചായത്ത് പെൺകുട്ടികൾക്ക് നൽകുന്ന കരുതലിന് ഉത്തമോദാഹരണമാണ് മാനസ.പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പെൺകുട്ടികളുടെ മനസ്സറിഞ്ഞാണ് മാനസയുടെ നിർമ്മിതി.ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ വശത്താണ് ഇതിന്റെ സ്ഥാനമെങ്കിലും വർക്ക് റൂം ഇതിന് ഒരു മറ തീർക്കുന്നുണ്ട്.കുട്ടികൾക്ക് സ്വസ്ഥമായി ഇന്റർവെൽ സമയങ്ങളിൽ ഇവിടെ വരുകയും ഇത് ഉപയോഗിക്കുകയും ചെയ്യാം.ഇതിൽ പ്രധാനമായും ആറു ടോയ്‍ലറ്റുകളും വാഷ് ഏരിയയും ഉണ്ട്.കുട്ടികൾക്ക് അത്യാവശ്യം റിഫ്രഷ് ചെയ്യാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്.മാത്രമല്ല ഇതിനകത്ത് വേസ്റ്റ് നിക്ഷേപിക്കാനുള്ള സൗകര്യവും ഇൻസിലേറ്റർ സൗകര്യവുമുണ്ട്.
- ബോയ്സ് ടോയ്‍ലറ്റ് -രണ്ട്
പാചകപ്പുുര
- അടുക്കള - അടുക്കളയിൽ കുട്ടികൾക്കുള്ള ഭക്ഷണം വേഗത്തിലും ഭംഗിയായും വൃത്തിയായും പാകം ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്.നിലവിൽ ശ്രീമതി.ചിത്രയാണ് പ്രധാന പാചകക്കാരി.സ്നേഹപൂർവ്വം വച്ചുവിളമ്പുന്ന ഭക്ഷണം കുട്ടികൾ സന്തോഷപൂർവ്വംകഴിക്കുന്നു.
- സ്റ്റോർമുറി-സാധനങ്ങൾ സൂക്ഷിച്ച് വയ്ക്കാനായി പ്രത്യേകം സ്ഥലമുണ്ട്.
- ഊട്ടുപുര-പാചകപ്പുരയുടെ ഒരു ചെറിയ ഭാഗമാണ് ഊട്ടുപുര.കുട്ടികൾ ഇവിടെ വന്ന് ഭക്ഷണം വാങ്ങുമായിരുന്നു.
- വാട്ടർ പ്യൂരിഫൈയർ-കുട്ടികൾക്ക് വെള്ളം കുടിയ്ക്കാനായി ഒരു വാട്ടർ പ്യൂരിഫൈയർ കയറി വരുന്നതിന്റെ വലതുവശത്തായി ക്രമീകരിച്ചിരിക്കുന്നു.
ഓഡിറ്റോറിയം
ഓപ്പൺ എയർ ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്നത് പ്രധാന കെട്ടിടത്തിനും വർക്ക് റൂമിനും ഇടയിലാണ്.വലിയ ഈ ഓഡിറ്റോറിയം ഷീറ്റ് റൂഫിംങാണ്.തറ ഇന്റർലോക്ക് ചെയ്തിട്ടുണ്ട്.
സ്റ്റേജ്
സ്റ്റേജിലാണ് പ്രധാന എല്ലാ പരിപാടികളും അസംബ്ലിയും നടക്കുന്നത്.ലൈറ്റ്&സൗണ്ട് സൗകര്യങ്ങൾ ഉണ്ട്.
- കർട്ടൻ - കുട്ടികളുടെ പ്രോഗ്രാമിനും പ്രധാന പരിപാടികൾക്കും കർട്ടൻ ഉപയോഗിക്കാറുണ്ട്.നല്ല വലിപ്പമേറിയ ഈ കർട്ടൻ ഇപ്പോൾ കൃത്യമായി ഉപയോഗിക്കാനാകുന്ന അവസ്ഥയിലല്ല.
- പോഡിയം[3] - പൂർവ്വവിദ്യാർത്ഥിസംഘടനയുടെ സംഭാവനയാണ് പോഡിയം.നീലയും വെള്ളയും നിറമുള്ള ഈ പോഡിയം സ്ഖൂളിന് 2022 ലാണ് ലഭിച്ചത്.
- കസേരകൾ(250)[4] 250 കസേരകൾ എല്ലാ പരിപാടികൾക്കും ഉപയോഗിക്കുന്നു.പക്ഷേ ഇത് തികയാറില്ല.അതുകാരണം എല്ലാ പരിപാടികൾക്കും ബഞ്ചുകൾ എടുത്തു കൊണ്ട് വരാറുണ്ട്.കൂടുതൽ കസേരകൾ ലഭിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം.
ശബ്ദസംവിധാനം
- മൈക്ക് സെറ്റ്-മൈക്ക് സെറ്റ് ഉണ്ടെങ്കിലും ചില സമയങ്ങളിൽ പ്രവർത്തനക്ഷമമല്ലാതാകുമ്പോൾ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ കുട്ടികളാണ് പ്രശ്നങ്ങൾ പരിഹരിച്ച് ഉപയോഗിക്കുന്നത്.
- ഉച്ചഭാഷിണി
വിശാലമായ കളിസ്ഥലം
- പ്രധാനകെട്ടിടത്തിന്റെ പുറകുവശത്തായിട്ടാണ് കളിസ്ഥലം.വിശാലമായി മൈതാനമാണിത്.സ്കൂളിന്റെ പുറകുവശത്തായി ഏകദേശം അമ്പതു സെന്റിൽ കൂടുതൽ സ്ഥലത്തായിട്ടാണ് ഈ മൈതാനത്തിന്റെ സ്ഥാനം.കുട്ടികൾക്ക് ഓടിക്കളിക്കാനും പ്രാക്ടീസ് ചെയ്യാനും ക്രിക്കറ്റ് പോലുള്ള കളികൾ കളിക്കാനും ഇത് ഉപയോഗ്യമാണ്.ഇൻഡോർ ഗെയിമുകൾ ഇതിനടുത്തുള്ള പഴയ സ്റ്റേജിലിരുന്ന് കുട്ടികൾ കളിക്കാറുണ്ട്.
- സ്കൂൾ ഓഡിറ്റോറിയത്തിൽ ബാഡ്‍മിന്റൻ കളിക്കാനുള്ള കോർട്ടും ക്രമീകരിച്ചിട്ടുണ്ട്.
സ്പോർട്സ് റൂം
- സ്പോർട്ട്സുമായി ബന്ധപ്പെട്ട സാധനങ്ങൾ ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
- ഇൻഡോർ ഗെയിമിനുള്ള സാധനങ്ങൾ(ചെസ്സ് ബോർഡ്,ക്യാരം ബോർഡ് മുതലായവ)ഇവിടെ നിന്ന് അധ്യാപകന്റെ അനുവാദത്തോടെ കുട്ടികൾക്കെടുക്കാം.
- ഔട്ട്‍ഡോർ ഗെയിമുകൾക്കുള്ളത് അധ്യാപകന്റെ നിർദ്ദേശാനുസരണം പി.ടി പീരിഡ് എടുത്ത് ഉപയോഗിക്കാവുന്നതാണ്.
- ഉപജില്ലാതല,ജില്ലാതലമത്സരങ്ങൾക്ക് മറ്റു സമയങ്ങളിലും നിർദ്ദേശാനുസരണം ഇവ ഉപയോഗിക്കാം.
വിവിധ ലാബുകൾ
വി.എച്ച്.എസ്.എസ് ബയോളജി ലാബ്
ബയോളജി ലാബ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ ലാബ് പ്രധാന കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്.ഒന്ന്,രണ്ട് വർഷ വിദ്യാർത്ഥികൾ തങ്ങളുടെ പഠനാവശ്യങ്ങൾക്കായി ഈ ലാബിനെ ആശ്രയിക്കുന്നു.
സയൻസ് ലാബ് (ഹൈസ്കൂൾ)
സയൻസ് ലാബ് പ്രധാന കെട്ടിടത്തിലാണ് സ്ഥിതിചെയ്യുന്നത്.കുട്ടികൾക്ക് ഇരുന്ന് പഠിക്കാനുള്ള വിശാലമായി സ്ഥലം ഇതിലുണ്ട്.വിവിധ സയൻസ് വിഷയങ്ങളുടെ പരീക്ഷണങ്ങൾക്കാവശ്യമായവ ഇവിടെ ലഭ്യമാണ്.കുട്ടികൾ അധ്യാപകരോടൊപ്പം എത്തുകയും അവരുടെ മേൽനോട്ടത്തിൽ പഠനം നടത്തുകയും ചെയ്യുന്നു.ലാബിന്റെ ചാർജ്ജ് സിമി ടീച്ചറിനാണ്.
ലൈബ്രറി
ലൈബ്രറിയും പ്രധാന കെട്ടിടത്തിലാണ് സ്ഥിതിചെയ്യുന്നത്.പ്രധാനപ്പെട്ട പുസ്തകങ്ങളെല്ലാം ഈ ലൈബ്രറിയിലുണ്ട്.റെൻഷിയാണ് നിലവിൽ ലൈബ്രേറിയൻ.ആത്മാർത്ഥമായ സേവനമനസ്ഥിതിയോടെ പ്രവർത്തിക്കുന്ന ലൈബ്രേറിയൻ ലൈബ്രറി പുസ്തകങ്ങളെ ക്രമപ്പെടുത്തുകയും ലിറ്റിൽ കൈറ്റ്സ് കാരുടെ സഹായത്തോടെ നോട്ടം പദ്ധതി,വായനാക്ലബിന്റെ സഹായത്തോടെ വായനാകുറിപ്പ് തയ്യാറാക്കൽ,മുതലായവും വാട്ട്സാപ്പ് ഗ്രൂപ്പ് വഴി വായനാനുഭവം പങ്കു വയ്ക്കലും നടത്തിവരുന്നു.കുഞ്ഞുങ്ങളുടെ മാനസികവളർച്ചയെ സ്വാധീനിക്കാൻ പുസ്തകങ്ങൾക്ക് കഴിയുമെന്ന തിരിച്ചറിവോടെ എല്ലാ വിഭാഗം കുട്ടികളുടെയും ഭാവി നന്മയ്ക്കായി അവരെ പുസ്തകങ്ങളുടെ കൂട്ടുകാരാക്കുകയാണ് ലൈബ്രറിയുടെ ലക്ഷ്യം.
കമ്പ്യൂട്ടർ ലാബ്(ഹൈസ്കൂൾ)
പ്രധാനകെട്ടിടത്തിൽ തന്നെയാണ് ലാബിന്റെ സ്ഥാനം.കുട്ടികൾക്ക് ഇരുന്ന് പരിശീലിക്കാനുള്ള സ്ഥലവും കമ്പ്യൂട്ടറുകളും കേരളസർക്കാറിന്റെ വിദ്യാഭ്യാസസമുന്നതിയായി നടപ്പിലാക്കിയതിനാൽ കുട്ടികൾക്ക് ഇവയെല്ലാം ഉപയോഗിക്കാനും വിവിധ ഐ.ടി പ്രവർത്തനങ്ങൾ നടപ്പിലാക്കാനും സാധിക്കുന്നു.കേരളസർക്കാർ സാധാരണക്കാരന്റെ മക്കൾക്കും മറ്റുള്ളവരോടൊപ്പം ഉയരാനും അനന്തവിഹായസുകൾ എത്തിപ്പിടിക്കാനും ലഭ്യമാക്കിയിക്കുന്ന അനേകം പ്രോജക്ടുകളിലൊന്നാണ് ഐ.ടി മേഖലയുടെ വളർച്ചയ്ക്കായി സ്കൂൾ ലാബുകളെ സജ്ജമാക്കുകയും അതുവഴി കമ്പ്യൂട്ടറിലെ പ്രഗത്ഭർ ഉരുത്തിരിയുകയുമാണ് ലാബുകളുടെ ലക്ഷ്യം.ലാബിൽ എല്ലാ ക്ലാസുകാരുടെയും ഐ.ടി പ്രാക്ടിക്കലും ലിറ്റിൽ കൈറ്റുസുകാരുടെ പരിശീലനവും അധ്യാപകരുടെ മുന്നൊരുക്കങ്ങളും നടന്നു വരുന്നു.ഈ ലാബിൽ കൈറ്റ്,ജില്ലാ പഞ്ചായത്ത് തുടങ്ങിയവ വഴി ലഭിച്ച ഉപകരണങ്ങൾ സജ്ജമാക്കിയിരിക്കുന്നു.ലിസി ടീച്ചറിനാണ് ലാബിന്റെ ചുമതല.
കമ്പ്യൂട്ടർ ലാബ്(വി.എച്ച്.എസ്.ഇ)
വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ലാബിൽ കുട്ടികൾക്ക് ഇരുന്ന് പഠിക്കാനും പരിശീലിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.
സ്മാർട്ട് റൂം(യു.പി)
യു.പിയുടെ സ്മാർട്ട് റൂമിൽ കുട്ടികൾ വരുകയും ലാബ് പ്രവർത്തനങ്ങൾ പരിശീലിക്കുകയും ചെയ്തിരുന്നു.
കിഫ്ബിയുടെ പുതിയ കെട്ടിടം
പഴയ ആസ്‍ബസ്റ്റോസ് ഷീറ്റ് കെട്ടിടങ്ങൾക്ക് പകരം ഒരു കോടിയുടെ പുതിയ കെട്ടിടം സ്കൂളിനായി അനുവദിച്ചുകിട്ടിയത് സ്കൂളിന്റെ വളർച്ചയുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു ഏടാണ്.കേരളസർക്കാർ പൊതുവിദ്യാലയങ്ങളെ വികസനത്തിലേയ്കക്ക് നയിക്കാനായി അനുവദിച്ച ഈ കെട്ടിടത്തിന്റെ കല്ലിടൽ ബഹു.എം.എൽ.എ ജി സ്റ്റീഫൻ അവർകൾ നടത്തി.ആനാകോട് വാർഡ് മെമ്പർ ശ്രീ.ജിജിത്ത് ആർ നായർ കല്ലിടൽ ചടങ്ങിൽ സന്നിഹിതനായിരുന്നു.ഈ പുതിയ കെട്ടിടം വരുന്നതോടെ സ്കൂളിന്റെ മുഖഛായ മാറുമെന്നതിൽ സംശയമില്ല.
ഓഫീസ് സൗകര്യം
പ്രധാനകെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.സ്കൂൾ വിഭാഗവും വി.എച്ച്.എസ്.ഇ വിഭാഗവും ഇവിടെ തന്നെയാണ്.ഇതിൽ തന്നെയാണ് പ്രധമാധ്യാപികയുടെയും പ്രിൻസിപ്പലിന്റെയും ഓഫീസ്.സ്കൂളും വി.എച്ച്.എസ്.ഇയും തമ്മിലുള്ള സൗഹൃദവും പരസ്പരസഹകരണവും ഏറ്റവും വ്യക്തമായി ഇവിടെ ഏതൊരാൾക്കും ദർശിക്കാം.ശ്രീമതി.രമ്യ സ്കൂൾ വിഭാഗത്തിലെ അനുഭവസമ്പത്തുള്ള ആത്മാർത്ഥമായി ജോലി ചെയ്യുന്ന ക്ലർക്കും ശ്രീ.എഡ്വിൻ നിശബ്ദസേവനത്തിന്റെ മാതൃകയാകുന്ന വി.എച്ച്.എസ്.ഇ വിഭാഗം ക്ലർക്കുമാണ്.സ്കൂളിന്റെ തന്നെ ഭാഗമായി മാറിയ ശ്രീമതി അനുരാധയെ മാറ്റിനിർത്തികൊണ്ട് സ്കൂളിനെ കുറിച്ച് ചിന്തിക്കാൻ ആകില്ല.ശ്രീ.സൈമൺ തനതായ പ്രവർത്തനങ്ങളിലൂടെ സ്കൂളിലും കുമാരി.നിഖില വി.എച്ച.എസ്.ഇ വിഭാഗത്തിലും സേവനം ചെയ്തു വരുന്നു.
പ്രവർത്തക്ഷമരായ സ്റ്റാഫ്
ശ്രീമതി.രമ്യ
ശ്രീ.എഡ്‍വിൻ
ശ്രീമതി.അനുരാധ
ശ്രീ.സൈമൺ
കുമാരി.നിഖില രാജു
ചിത്രശാല
സ്കൂളിന്റെ സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ പരിചയപ്പെട്ടാലോ!!
സ്കൂളിന്റെ മാപ്പ്