ജി.എൽ.പി.എസ്.തെരുവത്ത്

Schoolwiki സംരംഭത്തിൽ നിന്ന്

കാസർഗോഡ് ടൗണിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന നൂറു വർഷത്തോളം പഴക്കമുള്ള മനോഹരമായ എൽ പി സ്കൂളാണ് ഗവ.എൽ പി സ്കൂൾ തെരുവത്ത്.

പ്രവേശനോത്സവം
ജി.എൽ.പി.എസ്.തെരുവത്ത്
വിലാസം
തെരുവത്ത്

തെരുവത്ത് പി.ഒ.
,
671121
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04994 230994
ഇമെയിൽhmglpstheruvath@gmail.com
കോഡുകൾ
സ്കൂൾ കോഡ്11429 (സമേതം)
യുഡൈസ് കോഡ്32010300306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംകാസർഗോഡ് മുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദിവാകരൻ.ടി
പി.ടി.എ. പ്രസിഡണ്ട്ആഫില ബഷീർ
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി .എം .കെ
അവസാനം തിരുത്തിയത്
07-02-202211429theruvath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1927 ലാണ് സ്‌കൂൾ പ്രവർത്തനം ആരംഭിക്കുന്നത് .2003 വരെ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചത് .മുനിസിപ്പാലിറ്റിയുടെയും ബി.ആർ.സി.യുടെയും സഹകരണത്തോടെ 2004-05 ആണ് പുതിയ കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത് .

പാഠ്യേതര പ്രവർത്തനങ്ങൾ

  1. online study
    മാനേജ്‌മെന്റ്  : പൊതു വിദ്യാഭ്യാസം

വീട്ടിൽ പ്രവേശനോത്സവം ഒരുക്കി ഗവൺമെന്റ്

എൽ പി സ്കൂൾ തെരുവത്ത് .

തെരുവത്ത് ജിഎൽപി സ്കൂളിലെ 2021 22 അധ്യയനവർഷത്തെ

പ്രവേശനോത്സവം ജൂൺ ഒന്നിന് ഓൺലൈൻ ആയി നടന്നു. സംസ്ഥാനതല

പ്രവേശനോത്സവ ഉദ്ഘാടന പരിപാടികൾ വിക്ടേഴ്സ് ചാനലിൽ വീടുകളിൽ

കാണാനുള്ള അവസരം നൽകിയതിനു ശേഷം രാവിലെ 11 മണിയോടെ

കൂടിയാണ് സ്കൂൾതല പ്രവേശനോത്സവം ആരംഭിച്ചത് . പിടിഎ പ്രസിഡണ്ടും

വാർഡ് കൗൺസിലറുമായ ശ്രീമതി ആഫില ബഷീറിന്റെ അധ്യക്ഷതയിൽ നടന്ന

പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട

കാസർഗോഡ് മുൻസിപ്പൽ ചെയർമാൻ ശ്രീ അഡ്വ മുനീർ വി എം അവർകളാണ് .

പ്രസ്തുത പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം വി അജിത ടീച്ചർ

സ്വാഗതം പറഞ്ഞു. മുൻ കൗൺസിലർ കുമാരി നൈമുന്നിസ, ബി ആർ സി

ട്രെയിനർ ശ്രീ ജയറാം മാസ്റ്റർ ലത ടീച്ചർ ആസ്ത തളങ്കര ക്ലബ് പ്രതിനിധി

ശിഹാബ് പിടിഎ വൈസ് പ്രസിഡണ്ട് ശ്രീമതി മാലിനി എന്നിവർ ആശംസകൾ

അർപ്പിച്ചു കൊണ്ട് സംസാരിച്ചു. രക്ഷിതാക്കളുടെയും കുട്ടികളുടെയും പങ്കാളിത്തവും

ഉണ്ടായിരുന്നു. തുടർന്ന് സീനിയർ അസിസ്റ്റന്റ് ശ്രീ ഷാജു മാഷ് കുട്ടികളുടെ

വിവിധ പരിപാടികളുടെ വീഡിയോ സ്ക്രീൻ ഷെയറിങ് ലൂടെ നടത്തി. ഒന്നാംക്ലാസിലെയു രണ്ടാം ക്ലാസിലെയു കുട്ടികൾപുത്തനുടുപ്പുകൾ ധരിച്ച് സുന്ദരന്മാരും

സുന്ദരികളുമായി വന്ന് സ്വയം പരിചയപ്പെടുത്തി ,സ്വന്തം വീടുകളിൽ ഓരോ

കുട്ടിയും ഒരു ഓർമ്മ മരം നട്ടു വീടുകളിൽ തന്നെ മധുരപലഹാര വിതരണവും

നടന്നു. തുടർന്ന് തിരിഞ്ഞുനോട്ടം പരിപാടിയിൽ കഴിഞ്ഞ ഒരു വർഷത്തെ

ഓൺലൈൻ ആഘോഷങ്ങളുടെയും അക്കാദമിക പ്രവർത്തനങ്ങളുടെയും

അവതരണമാണ് നടന്നത് , അവസാനമായി കുട്ടികളുടെ കലാപരിപാടികളുടെ

അവതരണവും ഉണ്ടായിരുന്നു. കവിതാലാപനം കഥപറയൽ അറബി പാട്ട്

ഇംഗ്ലീഷ് സോങ് തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു എല്ലാ

കുട്ടികളുടെയും സജീവമായ പങ്കാളിത്തം പരിപാടിയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ

വർഷത്തേതിൽ നിന്നും വ്യത്യസ്തമായി ഒന്നാംക്ലാസിൽ കുട്ടികളുടെ

എണ്ണത്തിലുണ്ടായ വർധന എല്ലാവരിലും സന്തോഷം ഉണ്ടാക്കി. അതോടൊപ്പം

മുഴുവൻ കുട്ടികൾക്കും ആവശ്യമായ നോട്ടുബുക്കുകൾ ബാഗ് എന്നിവ നൽകുന്നതിന്

സ്പോൺസർമാരെ ലഭിച്ചതും 2021 22 അധ്യയനവർഷത്തിന് നല്ലൊരു

തുടക്കമായി .രമ ടീച്ചറിന്റെ നന്ദി പ്രകടനത്തോടെ ഒരുമണിക്ക് പ്രവേശനോത്സവ

പരിപാടികൾ അവസാനിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

ചിത്രശാല[തിരുത്തുക | മൂലരൂപം തിരുത്തുക]

മികവുകൾ പത്രവാർത്തകളിലൂടെ

പരിസ്ഥിതി ദിനാഘാഷം ഗവൺമെ ന്റ് എൽ പി സ്കൂൾ

തെരുവത്ത് .

ജൂൺ 5 പരിസ്ഥിതി ദിനം ഗവൺമെന്റ് എൽ.പി.സ്കൂൾ

തെരുവത്ത് സമുചിതമായി ആഘോഷിച്ചു. രാവിലെതന്നെ എല്ലാ

കുട്ടികൾക്കും വിദ്യാഭ്യാസമന്ത്രിയുടെ പരിസ്ഥിതി ദിന സന്ദേശം

നൽകുകയുണ്ടായി. തുടർന്ന് പത്ത് മണിയോടെ മുൻസിപ്പൽ

കൗൺസിലറും പി.ടി.എ. അധ്യക്ഷയുമായ ആഫില ബഷീർ സ്കൂൾ

മുറ്റത്ത് വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക്

തുടക്കം കുറിച്ചു. സ്കൂളിലെ എല്ലാ കുട്ടികളും പ്രവർത്തനങ്ങൾ

ഏറ്റെടുക്കുകയുണ്ടായി. ഹെഡ്മിസ്ട്രസ് അജിത എം.വി.,

അധ്യാപകരായ ഷാജു ജോസഫ് , രമ പി.വി., ലത പി. കെ.

എന്നിവർ കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശങ്ങൾ കൈമാറി.നമ്മുടെ പ്രകൃതി എങ്ങനെയെല്ലാം മനുഷ്യനുമായി

ബന്ധപ്പെട്ടിരിക്കുന്നു എന്നും പ്രകൃതിയെ സംരക്ഷിക്കേണ്ടത്

എത്രമാത്രം പ്രധാനപ്പെട്ടതാണെന്നും, കേവലം മരം നടീൽ

മാത്രമല്ല, മണ്ണ് , വായു,ജലം എന്നിവയുടെ സംരക്ഷണവും മാലിന്യ

മുക്തമാക്കലും പരിസ്ഥിതിയുടെ വീണ്ടെടുപ്പിന് സാധ്യമാകുന്ന

പ്രവർത്തനങ്ങൾ ആണെന്നുമുള്ള സന്ദേശം കുട്ടികളിൽ ചിന്തകൾ

ഉണർ ത്തുന്നതായി. മനുഷ്യൻ മാത്രമായാൽ ലോകം

ആകില്ല,മൃഗങ്ങളും മറ്റു ജീവജാലങ്ങളും പരിസ്ഥിതിയും

ചേർത്തുപിടിച്ചുള്ള സഹവർത്തിത്വത്തിലാണ് ലോകം

നിലനിൽക്കേണ്ടത് എന്നും അധ്യാപകർ തങ്ങളുടെ കുട്ടികളെ

ഓർമ്മപ്പെടുത്തി. മദർ പി.ടി.എ. പ്രസിഡണ്ട് മാലിനി, മുൻ

പിടിഎ പ്രസിഡണ്ട് സിറാജുദ്ദീൻ എന്നിവർ ആശംസകളർപ്പിച്ചു.

കുട്ടികൾ വീടുകളിൽ നടത്തിയ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും

പരിസ്ഥിതി ഗാനങ്ങളും ഗ്രൂപ്പിൽ ഷെയർ ചെയ്യുകയു

ണ്ടായി.ഇതൊരു തുടർ പ്രവർത്തനമാണെന്ന് ഓർമ്മപ്പെടുത്തിയ

രമ ടീച്ചർ എല്ലാവരെയും നന്ദി അറിയിച്ചു.

മുൻ സാരഥികൾ

വിജയൻ കെ 2017 2019
പേക്കടം ഭാസ്കരൻ 2019 2020
അജിത എം വി 2020 2021
ദിവാകരൻ ടി 2021

വഴികാട്ടി

കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും 1 കിലോ മീറ്റർ തെക്ക് കിഴക്കായി സിറാമിക്സ് റോഡ് തെരുവത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. {{#multimaps:12.4890,74.9935540|zoom=16}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.തെരുവത്ത്&oldid=1618563" എന്ന താളിൽനിന്ന് ശേഖരിച്ചത്