ജി എൽ പി എസ് പാൽവെളിച്ചം/വീട്ടിലൊരു വായന കൂട്ടം
കോവിഡ് സാഹചര്യത്തിൽ കുട്ടികളിൽ വായനശീലം വളർത്തുന്നതിനുവേണ്ടി പാൽവെളിച്ചം ഗവ.എൽ.പി.സ്കൂളിൽ വീട്ടിലൊരു വായന കൂട്ടം പരിപാടി സംഘടിപ്പിച്ചു വരുന്നു. സ്കൂൾ ലൈബ്രറിയിലെ പുസ്കങ്ങൾ അധ്യാപകർ നേരിട്ട് വീട്ടിലെത്തിച്ചു കൊടുക്കുന്നു. കുട്ടി മാത്രമല്ല കുടുംബത്തിലെ മുഴുവൻ അംഗങ്ങളേയും പങ്കാളികളാക്കുക എന്നതാണ് ലക്ഷ്യം. വായിക്കുന്ന പുസ്തകങ്ങളെ കുറിച്ച് കുറിപ്പ് തയ്യാറാക്കി ക്ലാസ് ടീച്ചേഴ്സിന് അയച്ചു കൊടുക്കുന്നു.