എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/ശുചിത്വവും ജീവിതവും
ശുചിത്വവും ജീവിതവും
ശുചിത്വമാണ് ജീവിതത്തെ നിലനിർത്തുന്നത്.ശുചിത്വത്തിലൂടെയാണ് ജീവിതത്തിലേക്ക് ഇറങ്ങിചെല്ലുന്നത്.ശുചിത്വമില്ലാത്തതും രോഗമുളളതുമായ അവസ്ഥ മരണത്തിന് തുല്യമാണ്.ശുചിത്വമാണ് രോഗപ്രതിരോധത്തിന്റെ ആദ്യ പാഠം.രോഗ പ്രതിരോധശേഷി കൂട്ടുന്നതിനും അതുവഴി രോഗബാധചെറുക്കുന്നതിനും ശുചിത്വത്തിന് വളരെ വലിയ പങ്കാണുളളത്. ലോകമാകെ ഇപ്പോൾ പടർന്നുപിടിച്ചിരിക്കുന്ന കോവിഡ്19നെ പ്രതിരോധിക്കുന്നതിൽ വ്യക്തിശുചിത്വത്തിന് പ്രധാനപങ്കുണ്ട്. കൈകൾ വൃത്തിയാക്കി വക്കുക,തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ മുഖം മറയ്ക്കുക,സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങൾ വ്യക്തിശുചിത്വത്തിന്റെ ആദ്യ പടിയാണ്. കോവിഡിനെ ചെറുക്കാൻ ലോകാരോഗ്യസംഘടന പറയുന്ന പ്രോട്ടോക്കോളും മറ്റൊന്നുമല്ല.വ്യക്തിശുചിത്വം എന്നത് ഒരു ജീവിതക്രമമാക്കി മാറ്റുന്നതിലൂടെ നമ്മുടെ ഒാരോരുത്തരുടെയും അതുവഴി സമൂഹത്തിന്റെയും രാജ്യത്തിന്റെയും ആരോഗ്യം സംരക്ഷിക്കാൻ നമുക്ക് കഴിയും. ശാരീരിക ശുചിത്വം പോലെ തന്നെ പ്രധാന പ്പെട്ടതാണ് മാനസിക ആരോഗ്യവും.മനോധൈര്യത്തിലൂടെയും ആത്മസംയമനത്തിലൂടെയും ഒരാളുടെ മാനസിക ആരോഗ്യം നിലനിർത്താൻ കഴിയുന്നു.കോവിഡ് പോലുളള ഒരു പകർച്ചവ്യാധിയെ നേരിടാൻ മാനസിക ആരോഗ്യവും അനിവാര്യമാണ്.വ്യക്തി ശുചിത്വവും മാനസിക ആരോഗ്യവും ഒാരോ ആളും പാലിക്കമ്പോൾ സമൂഹത്തിനും,രാഷ്ട്രത്തിനും ,ലോകത്തിനും അതിന്റെ നേട്ടം ഉണ്ടാകും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം