സി ബി എം എച്ച് എസ് നൂറനാട്/അക്ഷരവൃക്ഷം/കോവിഡിനെ തൊട്ടറിഞ്ഞ ഇന്ത്യ

Schoolwiki സംരംഭത്തിൽ നിന്ന്
20:24, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സി ബി എം ഹൈസ്കൂൾ, നൂറനാട്/അക്ഷരവൃക്ഷം/കോവിഡിനെ തൊട്ടറിഞ്ഞ ഇന്ത്യ എന്ന താൾ സി ബി എം എച്ച് എസ് നൂറനാട്/അക്ഷരവൃക്ഷം/കോവിഡിനെ തൊട്ടറിഞ്ഞ ഇന്ത്യ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡിനെ തൊട്ടറിഞ്ഞ ഇന്ത്യ


കൊറോണ വൈറസ് അഥവാ കോവിൽ 19 എന്ന മഹാവ്യാധി ഇന്ത്യയെ പിടിക‍ൂടിയിട്ട് ഇന്ന് ഏതാണ്ട് മ‍ൂന്ന് മാസത്തിലേറെയായി. ഇന്ന് ഈ നിമിഷം വരെ അതിനെ പ‍ൂർണ്ണമായ‍ും നശിപ്പിക്കാൻ പ്രാപ്തമായ യാതൊന്നും ഇന്ത്യയിൽ ര‍ൂപം കൊണ്ടിട്ടില്ല എന്നതാണ് എന്റെ വിശ്വാസം. കേവലം നമ്മ‍ുക്ക് പിന്ത‍ുടരാനാക‍ുന്നത് ജാഗ്രതയും, വ്യക്തിശ‍ുചിത്വവും ആണ്. ഓരോ മണിക്ക‍ൂറില‍ും നാമത് കർശനമായും പാലിക്കേണ്ടത് ആവശ്യകരമാണ് . നമ്മ‍ുടെ അയൽരാജ്യമായ ചൈനയിലെ വ‍ുഹാനിൽ ഉടലെട‍ുത്ത കൊറോണ വൈറസ് പിടിക‍ൂടാത്തത് വെറും 17 സ്ഥലങ്ങളിൽ മാത്രമാണ് . എന്തിന് ഇന്ത്യയുടെ ഇങ്ങേയറ്റം കുടികൊള്ള‍ുന്ന കേരളത്തെ വളരെ അത് ബാധിച്ച‍ു. ഇന്ത്യയിൽ കൊറോണ വൈറസിന‍ുള്ള സ്വാധീനം വളരെ വല‍ുതാണ്. ഇന്ത്യയ‍ുടെ വരാനിരിക്ക‍ുന്ന ഭീമാകാരമായ സാമ്പത്തിക തകർച്ചയ‍്ക്ക‍‍ും, വിദ്യാഭ്യാസ അധപതനത്തിന‍ും ഒക്കെ സാമാന്തരികമായി കാരണമായി മാറുന്നത് ഈ മഹാവ്യാധി തന്നെ. മനുഷ്യമനസ്സ‍ുകൾ ഒന്നായി നിലകൊള്ളേണ്ട ഇടത്തിൽ പോല‍ും നമ്മളിൽ ചില സാമ‍ൂഹ്യവിരുദ്ധർ വര‍ുത്തി വെക്ക‍ുന്ന മെനകൾക്ക് യാതൊരു ഏറ്റക്കുറച്ചിലും ഇല്ല എന്നതാണ് ഏറെ ജാള്യത ഉളവാക്ക‍ുന്ന വസ്തുത. പ്രധാനമന്ത്രിയുടെ നിർദേശങ്ങൾ പാലിച്ച് വീടുകളിൽ ഒത‍ുങ്ങി ജീവിക്കേണ്ടതിന‍ു പകരം ഇത്തരത്തില‍ുള്ളവർ വെറും മാനസിക ഉല്ലാസത്തിനായി കച്ചകെട്ടി പൊതു സ്ഥലങ്ങളിലേക്ക് ക‍ുതിക്ക‍ുന്നത് ഏത് രീതിയില‍ുള്ള രാജ്യസ്‍നേഹമാണ് പ്രകടമാകുന്നത്. ഒരുപക്ഷേ ലോകമെമ്പാട‍ുമ‍ുള്ള ആരോഗ്യവിദഗ്ധരെ കിടിലം കൊള്ളിച്ച എയ്ഡ്സ് , എബോള പോല‍ുള്ള മാരക രോഗങ്ങളെ സമീപിച്ചതിനേക്കാള‍ും കര‍ുതലോടെയ‍ും, ത‍ീക്ഷ‍്ണതയോടെയ‍ും ആണ് കോവിഡിനെ നേരിട‍ുന്നത്. എന്തിന് അധികം പറയ‍ുന്ന‍ു, നമ്മുടെ കൊച്ച‍ുകേരളത്തിൽ തന്നെ കോവിഡിനെതിരെ രാവ‍ുംപകല‍ുംമറിയാതെ പ്രവർത്തന സജ്ജരായിരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നേരിടേണ്ടിവരുന്ന ബ‍ുദ്ധിമ‍ുട്ട‍ുകൾക്ക‍ും മാനസിക പിരിമ‍ുറ‍ുക്കത്തിന‍ും യാതൊരു കൈയ‍ും കണക്ക‍ുമില്ല. സ്വന്തം ക‍ുട‍ുബത്തെ ഒരുനോക്കുകാണാനോ , ഇത്തരത്തില‍ുള്ള ഒരു സാഹചര്യത്തിൽ അവരോടൊപ്പം നിന്ന് അവരെ ത‍ുണച്ച‍് ക‍ുട‍ുബാംഗങ്ങളെ ഒന്ന് സ്വാന്തനിപ്പിക്ക‍ുവാനോ കഴിയാതെ അവർ രോഗികൾക്കായി നെട്ടോട്ടമോട‍ുകയാണ്.പിന്നീട് എട‍ുത്ത് പരാമർശിക്കേണ്ടത് പ്രവാസികളുടെ അവസ്ഥയാണ്. ഒരുപക്ഷേ കോവിഡ് രോഗികള‍ുടെ എണ്ണം ഏറെക്ക‍ുറേ നിയന്ത്രിക്കാൻ പ്രാപ്‍തരായവർ അവർ തന്നെയാണ്. വിദേശത്ത‍ുനിന്ന് ലക്ഷണങ്ങള‍ുമായി അറിഞ്ഞോ അറിയാതെയോ പറന്നെത്തിയ ഇവർ കർശനമായി പാലിക്കേണ്ട സാമൂഹിക അകൽച്ച നേരായ വിധത്തിൽ പാലിക്കാതെ നിരപരാധികളായ ചിലർക്ക്ക‍ൂടി രോഗം പകർന്നത് ഏറെ ദാര‍ുണമാണ്. ഇങ്ങനെ മനപ്പ‍ൂർവ്വം രോഗത്തിന്റെ എണ്ണ സംഖ്യ വർധനവിന് കാരണം ആയവർ നിലനിൽക്ക‍ുന്ന അതേ സമ‍ൂഹത്തിൽ തന്നെ ആണ് സ്വന്തം പിതാവിന്റെ മരണാനന്തരചടങ്ങ് പോല‍ും കാണാനാകാതെ സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞ ചിലരും അംഗമായിരിക്കുന്നത്. അതിനാൽ തന്നെ പ്രവാസികളെ ആകമാനം ക‍ുറ്റപ്പെട‍ുത്ത‍ുന്നത് ഒട്ട‍ും ഉചിതമല്ല , എങ്കില‍ും ഇന്ന് ചിലരൊക്കെ എങ്കില‍ും പ്രവാസികളെ വെറ‍ുക്ക‍ുന്ന‍ുണ്ടാക‍ാം, തള്ളിപ്പറയ‍ുന്നവരും ഉണ്ടാകാം അല്ലേ ?. ക‍ുട‍ുംബത്തിന്റെ നിലനിൽപ്പിന‍ു വേണ്ടി കടൽ കടന്ന നമ്മ‍ുടെ എല്ലാ ബന്ധ‍ുജനങ്ങൾ ഉൾപ്പെട‍ുന്ന പ്രവാസി സമ‍ൂഹത്തെ അറപ്പോടെയ‍ും വെറ‍ുപ്പോടെയ‍ും കാണ‍ുന്നവർ ഓർക്കേണ്ടത് അവർക്കും നമ്മൾ അടങ്ങ‍ുന്ന ഒര‍ു ക‍ുട‍ുംബം ഉണ്ട് എന്നതാണ്. എത്രയൊക്കെ തള്ളിപ്പറഞ്ഞാല‍ും അവർ നമ‍ുക്കായി കര‍ുതിയ സ്നേഹവും ഭാവിയ‍ും അനശ്വരവ‍ുമാണ്. തന്നിൽ നിന്ന് രോഗം മറ്റ‍ുള്ളവർക്ക് ക‍ൂടി പകർന്ന‍ു ക‍ൂടാ എന്ന് കര‍ുതി ആത്മഹത്യയ‍ുടെ പാത സ്വീകരിച്ചവര‍ും ഉണ്ട് രാജ്യത്ത്. രാജ്യം ഇങ്ങനെയൊര‍ു കട‍ുത്ത പ്രതിസന്ധിയെ തരണം ചെയ്യാനായി ഊർജ്ജം സംഭരിക്കുമ്പോഴ‍ും ആ പ്രതിസന്ധിയെ തന്നെ മ‍ുതലെട‍ുത്ത് പണം സമ്പാദിക്ക‍ുന്ന ചിലര‍ുമ‍ുണ്ട് ഈ സമ‍ൂഹത്തിൽ. വ്യാജവൈദ്യന്മാര‍ും വ്യാജമരുന്ന‍ുകള‍ും ആണ് ഇതിന‍ുദാഹരണം. അവര‍ുടെ പിടിയിൽ അകപ്പെട്ട‍ു പോകുന്ന ചില ബ‍ുദ്ധിശ‍ൂന്യര‍ും നമുക്കിടയിലുണ്ട്.
ഒരുപക്ഷേ ഈ മഹാവ്യാധിക്ക് മറ്റൊരു തരത്തിൽ ചിന്തിച്ചാൽ ഒരു ഗുണവും കൂടി കണ്ടെത്താം.കണക്കില്ലാത്ത വാഹനങ്ങൾ പാഞ്ഞ‍ു കൊണ്ടിര‍ുന്ന നമ്മ‍ുടെ റോഡ‍ുകളില‍ൂടെ ഇന്ന് വിരലിലെണ്ണാവുന്ന വാഹനങ്ങളെ സഞ്ചരിക്ക‍ുന്ന‍ുള്ള‍ു. വാഹനങ്ങളിൽ നിന്ന‍ും പ‍ുറന്തള്ളപ്പെട‍ുന്നത് ആയ മലിനവായ‍ു അന്തരീക്ഷത്തിലേക്ക് കലര‍ുന്നതിന‍ുള്ള അളവ് ക്രമാതീതമായി ക‍ുറെയെങ്കില‍ും ക‍ുറഞ്ഞിരിക്ക‍ുന്ന‍ു. ഓസ്ട്രേലിയയിലെ കാട‍ുകളിൽ പടർന്ന കാട്ട‍ു തീയിൽ അകപ്പെട്ട‍് അനേകം ജീവജാലങ്ങൾ കൊല്ലപ്പെട്ടിട്ട‍ുണ്ട്. മനുഷ്യരുടെ എണ്ണവ‍ും മറ്റ് ജീവജാലങ്ങള‍ുടെ എണ്ണവ‍ും സാമ്യം പ്രാപിക്കുന്നതാണല്ലോ ഭൂമിയ‍ുടെ സന്ത‍ുലിതാവസ്ഥ. ഒരുപക്ഷേ അത് ക്രമീകരിക്ക‍ുവാൻ ആയിരിക്കാം ഭൂമിയിൽ ഉടനീളം മഹാവ്യാധി പരന്നത്. ഇപ്പോൾ എല്ലാവരുടെയ‍ും മനസ്സ് ആശങ്കാക‍ുലമാണ്. എൻറെ നിഗമനം ഇത്രയും ആശങ്കപ്പെടേണ്ടത് ഉണ്ടോ എന്നാണ്. മനസ്സ‍ുകളെ പ്രതീക്ഷയോടെ നിലനിർത്ത‍ുക. മഹാമാരിയെ അകറ്റി നിർത്തുവാൻ ശരീരംകൊണ്ട് അകലം പാലിക്കുക, ഉത്തമമായ ഭക്ഷണരീതികൾ ശീലമാക്കുക, പ്രാർത്ഥന നിത്യജീവിതത്തിന്റെ ഭാഗമാക്കുക. ശരീരംകൊണ്ട് അകലംപാലിക്ക‍ുമ്പോഴ‍ും മനസ്സ‍ുകൾ കൊണ്ട് ചേർന്ന് നിൽക്ക‍ുക. എല്ലാവർക്കും നന്മയ‍്ക്കായി പ്രാർത്ഥിക്കാം. ഈ ഇര‍ുട്ട് താൽക്കാലികമാണ്, നമ്മൾ അതിനെ അതിജീവിക്കും ഒരേമനസ്സോടെ.

അൻജിത
9 G സി ബി എം ഹൈസ്കൂൾ, നൂറനാട്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം