എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/അക്ഷരവൃക്ഷം/സ്വാതന്ത്ര്യ സമരം

Schoolwiki സംരംഭത്തിൽ നിന്ന്
20:01, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് നായർ സമാജം ബോയ് സ് ഹയർ സെക്കന്ററി സ്കൂൾ, മാന്നാർ/അക്ഷരവൃക്ഷം/സ്വാതന്ത്ര്യ സമരം എന്ന താൾ എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/അക്ഷരവൃക്ഷം/സ്വാതന്ത്ര്യ സമരം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വാതന്ത്ര്യ സമരം

സ്വാതന്ത്ര്യസമരമായിരുന്നു വീട്ടിൽ
സ്വാതന്ത്ര്യം സ്വാതന്ത്ര്യം
ചേതന തേടിടും ആനന്ദം

ചോദിച്ചിട്ടേ പോകാവൂ
വീട്ടിൽ നിന്ന് പുറത്തേക്ക്
ചോദ്യം വേറെയും ആരായും
ഏതും വൈകി അണഞ്ഞെന്നാൽ

എന്നും സ്കൂളിൽ പോകേണം
വന്നാൽ ട്യൂഷന് പോകേണം
പിന്നെ ചെയ്യുക ഗൃഹപാഠം
ഒന്നൊഴിയാതെ എന്നമ്മ

ദൂരെ ചെന്നു കളിക്കേണ്ട
തെരുവിൽ അലഞ്ഞു നടക്കേണ്ട
നേര്‌ പറഞ്ഞാൽ സ്വാതന്ത്ര്യത്തിൻ
 വേര് മുറുക്കുന്നോരച്ഛൻ


വാക്കാണായുധമമ്മയൊടേൽക്കാൻ
വയ്ക്കുന്നെന്നും വക്കാണം
പോക്കാണിവനിവളെന്നന്നങ്ങനെ
പോക്കിരി അച്ഛൻ വച്ചോണം.

ഇന്ന് പഠിക്കാൻ പറയുന്നില്ല
ഉന്തിത്തള്ളി വിടുന്നില്ല
സ്കൂളിൽ, ട്യൂഷൻ സാറിന്‌ മുന്നിൽ
കിട്ടിപ്പോയതിനാശ്വാസം.

എന്നാൽ ഞങ്ങടെ കൈയും കാലും
കെട്ടി വിലക്കി വൈറസ്
കൊന്നു കറങ്ങി നടപ്പാണിവിടെ
വീട്ടിൽ ഇരുന്നീടാത്തവരെ.

അച്ഛനുമമ്മയുമേകിയതത്രേ
സ്വാതന്ത്ര്യം പരമാനന്ദം
അവർ പറയും മൊഴി തന്നെയിനിയും
ഞങ്ങടെ വഴി നിസ്സന്ദേഹം.

ഗാന്ധിജി മുതലാം നേതാക്കൾ
ഇന്ത്യക്കേകിയ സ്വാതന്ത്ര്യം
ഇന്നൊരുവൻ വന്നിട്ടു വിലക്കി
വന്നൊരുമിച്ചു തുടങ്ങുക നാം
രണ്ടാം സ്വാതന്ത്ര്യ സമരം, ഇനി
രണ്ടാം സ്വാതന്ത്ര്യ സമരം...
 

ദേവദത്ത് ബി
പത്താം തരം നായർ സമാജം സ്കൂൾ,മാന്നാർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത