എൻ എസ് എസ് എച്ച് എസ് എസ് കുറത്തികാട്/അക്ഷരവൃക്ഷം/6 മാസം ഒരു വർഷം

Schoolwiki സംരംഭത്തിൽ നിന്ന്
19:27, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ എസ് എസ് ഹൈസ്കൂൾ, കുറത്തികാട്/അക്ഷരവൃക്ഷം/6 മാസം ഒരു വർഷം എന്ന താൾ എൻ എസ് എസ് എച്ച് എസ് എസ് കുറത്തികാട്/അക്ഷരവൃക്ഷം/6 മാസം ഒരു വർഷം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
6 മാസം_ഒരു വർഷം


അക്ബർ ചക്രവർത്തി എന്തു പറഞ്ഞാലും അത് ശരിയോ തെറ്റോ എന്നാലോചിക്കാതെ പുകഴ്തുന്ന കുറേപ്പേർ സദസ്സിലുണ്ടായിരുന്നു .ഒരിക്കൽ ചക്രവർത്തി പറഞ്ഞു നമുക്ക് ഒരു വർഷം 12 മാസങ്ങൾ ഉണ്ട്. രണ്ട് മാസം ചേർത്ത് ഒരു മാസമായി കണക്കാക്കാം. അങ്ങനെ 6 മാസമായാൽ ഒരു വർഷം ആയില്ലേ " ഇതു കേട്ട ഉടനെ സദസ്സിലെ പലരും പറഞ്ഞു തുടങ്ങി " വളരെ നല്ല തീരുമാനം ഇത്തരമൊരു ആശയം അങ്ങയ്ക്കുമാത്രമേ തോന്നുകയുള്ളൂ " അപ്പോൾ ആണ് ബീർബൽ അങ്ങോട്ടു വന്നത് ചക്രവർത്തി തന്റെ ആശയം ബീർബലിനോട് പറഞ്ഞു സദസ്യരെ പരീക്ഷിക്കാനുള്ള ചക്രവർത്തിയുടെ സൂത്രം ആണെന്ന് ബീർബലിനു മനസിലായി. ബീർബൽ പറഞ്ഞു" പ്രഭോ നല്ല കാര്യം ഇപ്പോൾ മാസത്തിൽ ഒരു തവണയാണ് പൂർണ ചന്ദ്രനെ കാണുന്നത് മാസത്തിന്റെ നീളംകൂടുമ്പോൾ രണ്ടു മാസത്തിലൊരിക്കലേ പൂർണചന്ദ്രൻ മാനത്ത് പ്രത്യക്ഷപ്പെടാവൂ എന്ന് ഉത്തരവിടുമല്ലോ? ചക്രവർത്തി പൊട്ടിച്ചിരിച്ചു. അത് കേട്ട് എല്ലാവരും ഇളിഭ്യരായി .

ARAVIND S
10 A എൻ എസ് എസ് ഹൈസ്കൂൾ, കുറത്തികാട്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ