പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
19:21, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് പോപ്പ് പയസ് XI ഹയർ സെക്കന്ററി സ്കൂൾ ഭരണിക്കാവ്/നാഷണൽ സർവ്വീസ് സ്കീം എന്ന താൾ പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/നാഷണൽ സർവ്വീസ് സ്കീം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാഷണൽ സർവ്വീസ് സ്കീം
NSS Logo

ഇന്ത്യൻ ഗവൺമെന്റിന്റെ യുവജനകാര്യ കായിക മന്ത്രാലയം നടത്തുന്ന ഒരു ഇന്ത്യൻ സർക്കാർ മേഖലയിലെ പൊതു സേവന പരിപാടിയാണ് നാഷണൽ സർവീസ് സ്കീം (NSS). എൻഎസ്എസ് എന്നറിയപ്പെടുന്ന ഈ പദ്ധതി 1969-ൽ ഗാന്ധിജിയുടെ ശതാബ്ദി വർഷത്തിലാണ് ആരംഭിച്ചത്."കമ്മ്യൂണിറ്റി പ്രവർത്തനത്തിലൂടെ വ്യക്തിത്വം വികസിപ്പിക്കുക" എന്നതാണ് NSS ന്റെ ലക്ഷ്യം. NSS മോട്ടോ "ഞാനല്ല നീ" ആണ്. 2007 മുതൽ കറ്റാനം പോപ്പ് പയസ് സ്കൂളിൽ എൻ. എസ്. എസ് ന്റെ യൂണിറ്റ് പ്രവർത്തനങ്ങൾ നടന്നുവരന്നു. യൂണിറ്റിന്റെ ചുമതല പ്രോഗ്രാം ആഫീസർ നിർവ്വഹിക്കുന്നു. ഒന്നാം വർഷത്തിൽ 50 വിദ്യാർത്ഥികളെ എൻ. എസ്. എസ് ന്റെ യൂണിറ്റിലേക്ക് തിരഞ്ഞെടുക്കുന്നു.

ഇവർ രണ്ട് വർഷത്തേക്ക്,ക്യാമ്പസ്, കമ്മ്യൂണിറ്റി, ഓറിന്റേഷൻ എന്നീ മൂന്ന് ഇനങ്ങളിലായി 240 മണിക്കൂർ പൂർത്തീകരിക്കണം. ഒന്നാം വർഷത്തിൽ 7 ദിവസത്തെ സപ്തദിന സഹവാസ ക്യാമ്പ് ഓരോ വിദ്യാർത്ഥിയും പൂർത്തീകരിക്കണം. ഈ പ്രവർത്തനങ്ങളോടൊപ്പം ഭവന നിർമ്മാണം, രോഗീസഹായം, സാമൂഹിക വിഷയങ്ങൾ എന്നിവ പ്രവർത്തങ്ങളിൽ ഉൾപ്പെടുന്നു.