രോഗപ്രതിരോധനം - ലേഖനം
അസുഖങ്ങളെ പ്രതിരോധികാൻ ശേഷിയുള്ള ആരോഗ്യമുള്ള ശരീരം എല്ലാവരുടേയും ആഗ്രഹമാണ് .
ആരോഗ്യമുണ്ടാകാൻ നല്ല ഭക്ഷണക്രമം ശീലിക്കണം .പച്ചക്കറികളും ,പഴവർഗ്ഗങ്ങളും ഭക്ഷണശീലത്തിന്റെ ഭാഗമാക്കുക . വെള്ളം ധാരാളം കുടിക്കുക .പയർ ,ധാന്യങ്ങൾ , പഴങ്ങൾ ,പച്ചക്കറി ,പാലുല്പന്നങ്ങൾ
എന്നിവയെല്ലാം ഉൾപ്പെടുത്തുക . ശരീരത്തിനാവശ്യമായ വിറ്റാമിനുകളും പോഷകങ്ങളും ലഭിക്കാൻ ഇത് സഹായിക്കും . എല്ലാദിവസവും രാവിലെ നന്നായി പ്രഭാത ഭക്ഷണം കഴിക്കണം .ഇത് ആരോഗ്യ
ശീലങ്ങളിൽ പ്രധാനമാണ് .കഴിവതും വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാൻശ്രെമിക്കുക .പ്രോട്ടീൻ അടങ്ങിയിട്ടുള്ള മുട്ട ,മാംസം ,പാല് ,തൈര് , സോയാബീൻസ് ,കശുവണ്ടി ,പരിപ്പുകൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുക . നാരുകളും ധാരാളം അടങ്ങിയ ഭക്ഷണവും ഉൾപ്പെടുത്തുക . ശരീരത്തിന് ആരോഗ്യവും ഉണ്ടാകുന്നതിന് ശരിയായ ആഹാരക്രമം മാത്രമല്ല വ്യായാമവും ആവശ്യമാണ് .രോഗങ്ങൾ
വരാതെ സംരഷിക്കാനും വ്യായാമം സഹായിക്കും .ഓർക്കുക ,
"മുൻകരുതൽ എല്ലായ്പ്പോഴും
ചികിത്സയേക്കാൾ നല്ലത് "
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|