എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/ആരാച്ചാർ - നോവൽ ആസ്വാദനം

Schoolwiki സംരംഭത്തിൽ നിന്ന്
16:58, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ എസ് എച്ച് എസ് നെടുമുടി/അക്ഷരവൃക്ഷം/ആരാച്ചാർ - നോവൽ ആസ്വാദനം എന്ന താൾ എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/ആരാച്ചാർ - നോവൽ ആസ്വാദനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരാച്ചാർ - നോവൽ ആസ്വാദനം

മലയാളത്തിലെ പ്രശസ്ത പത്രപ്രവർത്തകയും എഴുത്തുകാരിയുമായ കെ.ആർ മീരയുടെ ഏറ്റവും മികച്ച നോവലുകളിൽ ഒന്നാണ് "ആരാച്ചാർ ".കെ.ആർ മീരയുടെ സാഹിത്യ ജീവിതത്തിലെ നാഴികകല്ലായ ഈ നോവൽ കേരള സാഹിത്യ അക്കാഡമി അവാർഡ് , ഓടക്കുഴൽ അവാർഡ്, വയലാർ അവാർഡ്‌ എന്നിവയ്ക്ക് അർഹമായിട്ടുണ്ട്. ഇന്നവരെ മലയാളികൾക്ക് പരിചിതമല്ലാത്ത വ്യത്യസ്തമായ ഒരു പ്രമേയമാണ് ഈ നോവൽ ആവിഷ്കരിക്കുന്നത് .

ചേതനാ ഗൃദ്ധാ മല്ലിക്ക് എന്ന ആരാച്ചാർ കുടുബത്തിൽ ജനിച്ച ഒരു സാധാരണ പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപറ്റിയുള്ളതാണ് ഈ നോവൽ. സാധാരണ ഗതിയിൽ സഞ്ചരിച്ചിരുന്ന അവളുടെ ജീവിതം പെട്ടന്നാണ് മാറി മറയുന്നത്. ഒരു നാൾ പെട്ടന്ന് അവൾ ലോകത്തെ മുഴുവൻ സ്ത്രീശക്കിയുടെ പ്രതീകമായി മാറുന്ന ആദ്യത്തെ വനിത ആരാച്ചാറായി തീരുന്നു. ഇന്നുവരെ ഭൂമിയിലെ ഒരു സ്ത്രീയും കടന്നു ചെന്നിട്ടില്ലാത്ത ജീവിത മേഘലയിലേക്കാണ് നോവലിസ്റ്റ് കടന്നു ചെല്ലുന്നത്. ചേതനയുടെ കഥയെന്നാൽ നാനൂറ് വർഷം പഴക്കമുള്ള അവരുടെ പാരമ്പര്യത്തിന്റെ കഥ കൂടിയാണ്. ബംഗാൾ പ്രദേശത്തെ ചുറ്റിപറ്റിയാണ് ഈ നോവൽ ആവിഷ്കരിക്കുന്നത്. യതീന്ദ്രനാഥ ബാനർജിയെന്ന തൂക്കിലേറ്റാണ് അവൾക്ക് കിട്ടിയ ആദ്യ ദൌത്യം . അതിന് അവളെ സന്നദ്ധയാക്കുന്നത് ബൃഹത്തായ ആരാച്ചാർ പാരമ്പര്യമാണ്. ക്രിസ്തുവിന് മുമ്പ് നാനൂറിലേറെ വർഷങ്ങളിൽ വേരുകൾ ഊന്നിയിട്ടുള്ള ആ പാരമ്പര്യത്തെ കുറിച്ച് പിതാവായ ഫണിഭൂഷൺ ഗൃദ്ധാമാല്ലിക്ക് അഭിമാനത്തോടെ വിവരിക്കുന്നത് കേട്ടാണ് ചേതന വളർന്നത്. കുക്കിടുകയും ഒരാളുടെ ജീവൻ എടുക്കുന്നതും ഗൃദ്ധാ മല്ലിക്കുകളെ സംബന്ധിച്ചടത്തോളം നിസ്സാരമാണ്.

പ്ലസ് ടുവിൽ ഉന്നത വിജയം നേടിയ ഇരുപത്തിരണ്ട് വയസ്സുകാരിയായ ചേതനയുടെ വ്യക്തിത്വവും അതിലൂടെ രുപപ്പെട്ട മാനസിക ഘടനയും വിശദമായി തന്നെ നോവലിസ്റ്റ് നോവലിലുടനീളം വ്യക്തമാക്കുന്നു. യതീന്ദ്രനാഥ ബാനർജിയുടെ ദയാഹർജി രാഷ്ട്രപതി തള്ളി എന്ന ടിവി വാർത്തയിൽ തുടങ്ങുന്ന കൃതി സർവ്വ ബന്ധനങ്ങളിൽ നിന്നും മോചിതയാവുന്ന ചേതനയിൽ അവസാനിക്കുന്നു. ആദ്യ ഉദ്ധ്യമം ഏറ്റെടുത്ത ശേഷം കൃത്യം നിർവഹിക്കുന്നത് വരെയുള്ള അവളുടെ ജീവിതത്തിലെ സംഭവ വികാസങ്ങളാണ് നോവലിന്റെ കാലപരിധി.

സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷമേധാവിത്യം, ഇന്ത്യൻ രാഷ്ട്രീയം, സ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾ , മാധ്യമങ്ങളുടെ കടന്നുകയറ്റം എന്നിങ്ങനെ ചരിത്രത്തിനൊപ്പം ആനുകാലികവും കഥയിലുടനീളം ദൃശ്യമാവുന്നു. പെണ്ണെഴുത്തിന്റെ മാന്ത്രികതയും ആഖ്യാനരീതിയിലെ വ്യത്യസ്തയും "ആരാച്ചാറിനെ" ഇന്ത്യൻ സാഹിത്യത്തിലെ തന്നെ സമാനതകളില്ലാത്ത കൃതിയാക്കി മാറ്റുന്നു .

നിഹാരിക ദേവരാജ്
9 A നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം