സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് 2021 പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) (→‎ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

പുതിയ ബാച്ചിലെ ലിറ്റൽകൈറ്റ്സ് അംഗങ്ങൾക്കായുളള അഭിരുചി പരീക്ഷ വരെ സ്മാർട്ട് ക്ലാസ് റൂമിൽ വച്ച് നടത്തുകയുണ്ടായി. കൈറ്റിൽ നിന്നും ലഭ്യമായ ഓൺ‍ലൈൻ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു അഭിരുചി പരീക്ഷ നടത്തിയത്. എട്ടാംക്ലാസിലെ 74 കുട്ടികൾ പങ്കെടുത്തു. ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സുമാരായ പ്രീത ആന്റണി , എലിസബത്ത് ട്രീസ എന്നിവർ പരീക്ഷ നടത്തിപ്പിൽ ഭാഗഭാക്കായി. പങ്കെടുത്ത കുട്ടികളിൽ 40 പേർ ലിറ്റൽകൈറ്റ്സ് അംഗത്വം നേടുകയുണ്ടായി.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പിടിഎ പ്രസിഡൻറ് ശ്രീ എം എസ് യൂസഫ്
കൺവീനർ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് ശ്രീജ
വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡൻറ് നൗഷാദ് ഖാൻ
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് പ്രീത ആന്റണി
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് എലിസബത്ത് ട്രീസ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ സഫ എ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ അസുമ ആർ

ലിറ്റിൽ കൈറ്റ് ക്ലാസ്സുകൾ

കൊവിഡ് പ്രതിസന്ധി കാരണം അധ്യായനം ഓൺലൈനിലേക്ക് മാറിയപ്പോൾ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഓൺലൈനിൽ ക്രമീകരിക്കേണ്ടതായിവന്നു. വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്ത എല്ലാ ക്ലാസ്സുകളും കുട്ടികൾ കണ്ടു എന്ന് ഉറപ്പാക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് വാട്സ്ആപ്പ് ഗ്രൂപ്പിൽ കൈറ്റ് മിസ്ട്രസുമാർ ക്ലാസുകളുടെ ലിങ്ക് അയച്ചു കൊടുക്കുകയും കുട്ടികൾ പ്രസ്തുത ക്ലാസ് കണ്ടതിനുശേഷം അതിന്റെ നോട്ടു തയ്യാറാക്കി ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തു. എക്സ്പെർട്ട് ക്ലാസും ഓൺലൈൻ വഴി തന്നെ നടന്നു

ഡിജിറ്റൽ മാഗസിൻ

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഭാഗമായി ഇലകൊഴിയും മുൻപേ എന്ന ഇ-മാഗസിൻ പ്രകാശനം ചെയ്തു. മലയാളം അദ്ധ്യാപിക ശ്രീമതി സജിത ടി ആർ പ്രകാശന കർമ്മം നിർവഹിച്ചു. ലിറ്റിൽ കൈറ്റ് അംഗങ്ങൾ തങ്ങൾക്കു ട്രെയിനിങ്ങിലൂടെ ലഭിക്കുന്ന അറിവ് കൂട്ടുകാർക്കു കൂടി പകർന്നു നൽകേണ്ടതാണെന്നും സാഹിത്യ രചനകൾക്ക് അക്ഷര നിവേശം നൽകി ഡിജിറ്റൽ രൂപത്തിലാക്കുന്നതിന് മുൻകൈ എടുക്കണമെന്നും ടീച്ചർ പറഞ്ഞു. തുടർന്ന് ഹൈടെക് ക്ലാസ്സ് മുറിയിൽ ഡിജിറ്റൽ മാഗസിൻ കുട്ടികൾക്കായി പ്രദർശിപ്പിച്ചു.