സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് പുതുപ്പരിയാരം
വിലാസം
പുതുപ്പരിയാരം

പുതുപ്പരിയാരം
,
പുതുപ്പരിയാരം പി.ഒ.
,
678731
,
പാലക്കാട് ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഇമെയിൽglpspdm@gmail.com
കോഡുകൾ
സ്കൂൾ കോഡ്21630 (സമേതം)
യുഡൈസ് കോഡ്32060900402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്മലമ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുതുപ്പരിയാരം പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ24
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുധീർ എം യു
പി.ടി.എ. പ്രസിഡണ്ട്സജിത
എം.പി.ടി.എ. പ്രസിഡണ്ട്മല്ലിക
അവസാനം തിരുത്തിയത്
07-02-202221630-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ പാനപ്പന്തൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എൽ പി സ്കൂൾ ആണ് ജി എൽ പി എസ് പുതുപ്പരിയാരം. പാലക്കാട് ജില്ലയിൽ നാലോ അഞ്ചോ ക്ഷേത്രങ്ങളിൽ മാത്രം നടന്നുവരുന്ന ഉത്സവമാണ് പാന. ഒരു പാല മരത്തിന്റെ തടി ഉപയോഗിച്ചാണ് ഈ ഉത്സവത്തിന് പന്തൽ തയ്യാറാക്കുന്നത് .പാന നടത്തുന്ന പന്തലാണ് പാനപന്തൽ  .45 ദിവസം നീണ്ടു നിൽക്കുന്ന ഒരു ഉത്സവമാണിത് .2013 ലാണ് അവസാനമായി ഇവിടെ പാന നടന്നത്. ഈ സ്ഥലത്ത് പുത്തൻവീട്ടിൽ വേലുനായർ, കൃഷ്ണൻ നായർ  മാധവൻ നായർ എന്നിവർ നാട്ടുകാരുടെ സഹായത്തോടെ അല്ലത്തു വീട്ടുകാർ സൗജന്യമായി നൽകിയ സ്ഥലത്ത് 1918ൽ ഒരു എലി മെന്റ്റി സ്കൂൾ തുടങ്ങി .പിന്നീട് കേരള സംസ്ഥാനം രൂപം കൊണ്ടതോടു കൂടി  ജിഎൽപി സ്കൂൾ പുതുപ്പരിയാരം എന്ന പേരിലറിയപ്പെട്ടു .തുടക്കത്തിൽ ഒരു ബ്ലോക്ക്  മാത്രമാണ് ഉണ്ടായിരുന്നത് .ആ സമയത്ത് നൂറോളം കുട്ടികളും ഇവിടെ പഠിച്ചിരുന്നു. പിന്നീട് കുട്ടികളുടെ എണ്ണം കൂടുകയും ബ്ലോക്ക് നമ്പർ മൂന്നിലെ കിഴക്ക് പടിഞ്ഞാറ് ഭാഗം കൂടി ഉണ്ടാവുകയും ചെയ്തു. കരിമ്പനകൾ നിറഞ്ഞുനിന്ന ഒരു പ്രദേശമായിരുന്നു ഇത് . 1944 ഉണ്ടായ കാറ്റിനെ തുടർന്ന് കരിമ്പനകൾ വീണ് ഈ കെട്ടിടം നിലം പതിച്ചു. പിന്നീടാണ് ഇപ്പോൾ കാണുന്ന എൽ ബ്ലോക്ക് കെട്ടിടം ഉണ്ടായത് അപ്പോഴേക്കും താണാവ് മുതൽ പന്നിയംപാടം വരെയും പറളി റെയിൽവേ വടക്ക്  മുതൽ ധോണി മല വരെയുള്ള ഭാഗങ്ങളിൽ നിന്നും അഞ്ഞൂറിൽപരം കുട്ടികൾ  എത്തിച്ചേർന്നു.ആദ്യകാലങ്ങളിൽ മലബാർ ഇൻഡസ്ട്രീസ് ബോർഡ് ആയിരുന്നു ഇവിടെ അധ്യാപകരെ നേരിട്ട് നിയമിക്കുകയും ശമ്പളം നൽകുകയും കെട്ടിടത്തിന് വാടക നൽകുകയും ചെയ്തിരുന്നത്. അന്നും ഇന്റർ ബോർഡ് ട്രാൻസ്ഫർ നടന്നിരുന്നു. ഇന്നും വാടക പ‍‍‍‍‍‍ഞ്ചായത്ത് നല്കി വരുന്നു.

ഭൗതികസൗകര്യങ്ങൾ

ഇപ്പോൾ ഈ സ്കൂൾ 3 കെട്ടിടങ്ങളിലായി ആണ് പ്രവർത്തിക്കുന്നത് .3 കെട്ടിടങ്ങളും സർക്കാർ വാടകയ്ക്ക് എടുത്തിരിക്കുകയാണ് .ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം കെട്ടിടത്തിന്റെ അഭാവമാണ് ഏറ്റവും വലിയ പ്രശ്നം .ക്ലാസ്മുറികൾ വേറെ വേറെ ഇല്ലാത്തതും ഒരു വലിയ പ്രയാസമാണ് .വായനാമൂല ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നതിന് വേണ്ട സൗകര്യം ഇല്ല എന്നത് ഒരു വലിയ പ്രയാസമാണ്. കുട്ടികൾക്ക് അത്യാവശ്യമായ പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഞങ്ങൾ നന്നേ വിഷമിക്കുന്നു .നല്ല ക്ലാസ്സ് റൂം ഇരിപ്പിടങ്ങൾ ബ്ലാക്ക് ബോർഡ് എന്നിവയുടെ അപര്യാപ്തത നന്നേ വിഷമിപ്പിക്കുന്നു .എല്ലാം സർക്കാർ വാടക കെട്ടിടം എന്ന കുരുക്കിൽ കിടക്കുകയാണ് .100 വർഷത്തിൽ അധികം പഴക്കമുള്ള ഈ സ്കൂള് ഇനിയും സർക്കാർ ഏറ്റെടുക്കുന്നില്ല എന്നത് വളരെ ദുഃഖകരമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

10.806144972770522, 76.62393285391367==വഴികാട്ടി==

പാലക്കാട് കോഴിക്കോട് ഹൈവേയിൽ പുതുപ്പരിയാരം പുതിയ പഞ്ചായത്ത് ജംഗ്ഷനിൽ നിന്നും ഏകദേശം 200 മീറ്റർ വലത്തോട്ട് പോയാൽ സ്കൂളിൽ എത്തിച്ചേരാം