സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/സൗകര്യങ്ങൾ
അടൽ ടിങ്കറിങ് ലാബ്
പറവൂരിലെ ആദ്യ അടൽ ടിങ്കറിങ് ലാബ് ഈ വിദ്യാലയത്തിൽ വളരെ സജീവമായി പ്രവർത്തിക്കുന്നു.കേന്ദ്ര സർക്കാരിന്റെ നീതി ആയോഗ് പദ്ധതിയിൽ പെടുത്തിയ അടൽ ടിങ്കെറിങ് ലാബ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.3D പ്രിന്റിംഗ്, റോബോട്ടിക്സ് എന്നീ നൂതന ടെക്നോളജി വിദ്യാർത്ഥി സമൂഹത്തിന് കരഗത മാവാൻ ഈ ലാബ് ഉപയോഗിക്കപ്പെടുന്നു.
സയൻസ് ലാബ്
കുട്ടികളിൽ ശാസ്താഭിരുചി വളർത്തുന്നതിനായി സയൻസ് ലാബ്. വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും അവ പരിപോഷിപ്പിക്കുന്നതിനും നമ്മുടെ വിദ്യാലയത്തിൽ വളരെ സജീവമായി സയൻസ് ലാബ് പ്രവർത്തിച്ചു വരുന്നു. അനുഭവജ്ഞാനവും ശാസ്ത്രാഭിരുചിയും ഉള്ള പ്രഗൽഭരായ അധ്യാപകരാൽ സയൻസ് ലാബിൽ നിരന്തരം ക്ലാസുകൾ നടത്തി വരുന്നു. കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന ശാസ്ത്ര വാസനകളെ പ്രചോദിപ്പിക്കാനും കണ്ടുപിടുത്തങ്ങൾ ലേക്ക് നയിക്കുവാനും ഈ ലാബ് ഉപകാരപ്പെടുന്നു.
ഐ ടി ലാബ്
വിവര സാങ്കേതിക വിദ്യ പരിശീലിപ്പിക്കാൻ കേരള സർക്കാരിന്റെ സഹായത്തോടെ നൂതന ഐ ടി ലാബ് പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് വിവര സാങ്കേതിക വിദ്യ സ്വായത്തമാക്കാനും പരിശീലിക്കാനും ഈ ലാബ് ഉപയോഗപ്പെടുന്നു..
എസ് പി സി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |