എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
12:13, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ) (DEV എന്ന ഉപയോക്താവ് കെ.പി.എം.എച്ച്.എസ്. എടവനക്കാട്/അക്ഷരവൃക്ഷം/നന്മ എന്ന താൾ എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/നന്മ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗ്രാമീണനന്മ


കാലം മാറുമ്പോൾ നാട്ടിൻപുറങ്ങളുടെ
കോലം മാറാതിരിക്കുന്നതെങ്ങനെയാണ്?
നാട്ടിലില്ലാതെ ഇരിക്കുമ്പോഴാണ്
ചിന്തകളിലേക്ക് ഓർമ്മകൾ
ഓടിപ്പാഞ്ഞെത്തുന്നത്
ആ ഓർമ്മകളിലെന്നും നിറങ്ങളാർന്ന്
നിറഞ്ഞുനിൽക്കുന്നത് എന്റെ നാടിന്റെ
ഗ്രാമീണതയാണ്.

നാലുചുവരിലേക്ക് ഒതുങ്ങിയതിൽപ്പിന്നെ
കുളക്കടവുകൾ ഇന്ന്
പായലുകളുടെ വസന്തകാലത്തെയാണ്
ആഘോഷിക്കുന്നത്

ചെമ്പകവും കൈതപ്പൂവും കണ്ണാന്തളിയും
കാക്കപ്പൂവും നിറഞ്ഞു നിന്ന പൊന്നോണക്കാലങ്ങൾ.
ഓരോ വിഷുപ്പുലരിയെക്കുറിച്ചും പ്രതീക്ഷയുടെ
കൈനീട്ടം തരുന്ന കണിക്കൊന്നകൾ.

കൈനിറയെ വളക്കിലുക്കത്തോടെ
തുള്ളിച്ചാടിനടക്കുന്ന പെൺകിടാങ്ങൾക്ക്
എന്നും പ്രിയം മഷിത്തണ്ടും മയിൽപ്പീലിയുമാണ്
മഞ്ചാടിക്കുരുക്കളുടെ ചോപ്പ് എന്നും
മനസ്സിൽ വല്ലാത്ത സന്തോഷം തന്നിരിരുന്നു

കൈക്കുമ്പിളിൽ നിന്നും വഴുതുന്ന മഴത്തുള്ളികൾ
ഓടിയൊളിക്കുന്നത് ഗ്രാമങ്ങളിലാണ്.
ഇനിയും മനസിലാവാത്ത നിഗുഢതകളെ
ഒളിപ്പിക്കുന്ന കുഞ്ഞിടവഴികൾ.
ഇങ്ങനെ എത്രയെത്ര ഓർമ്മകളാണ്
വേനലവധിക്കായ് ഓർമ്മൽ പൂട്ടി വച്ചിരിക്കുന്നത്.


ദേവിക കെ.എസ്
9 C എസ്.ഡി.പി.വൈ കെ.പി.എം.എച്ച്.എസ്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത