എസ് എം എസ് ജെ എച്ച് എസ് , തൈക്കാട്ടുശ്ശേരി/ചരിത്രം
ചരിത്രം
ചേർത്തല താലൂക്കിലെ തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ പ്രദേശം സാമൂഹികവും ,സാമ്പത്തികവും വിദ്യാഭ്യാസപരമായും മുൻപിൽ ആയിരുന്നു .ഇരുപതാം നുറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവർ ധാരാളം ഉണ്ടായിരുന്നു . 1 - 1 - 1912 ൽ ശ്രീമൂലം സിൽവർ ജൂബിലി ഹൈസ്ക്കൂൾ എന്ന പേരിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത് 1917ൽ ആണ് .ശ്രീമൂലം സിൽവർ ജൂബിലിയോടനുബന്ധിച്ച് '1912 ജൂൺ ഒന്നാം തീയ്യതി തൈക്കാട്ടുശ്ശേരി ഗ്രാമത്തിന് വിദ്യയുടെ മധുരം പകരാൻ ഷെവലിയാറും പ്രജാസഭാമെമ്പറുമായിരുന്ന ശ്രീ അയ്യനാട്ടുപാറായിൽ കുഞ്ഞവിരാതരകൻ നിർമ്മിച്ചുനൽകിയതാണ് ഈ വിദ്യാലയം.' ഇന്ന് ഈ വിദ്യാലയം എറണാകുളംരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധികാര പരിധിയിലായിലാണ് .ഇന്ന് കാണുന്ന ഇരുനില കെട്ടിടത്തിൽ പ്രധാനമായും ഹൈസ്ക്കൂളാണ് പ്രവർത്തിച്ചിരുന്നത്. ഈ വിദ്യാലയത്തിൽ 150 കുട്ടികൾ പഠിക്കുന്നു .പഠന പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ഇ വിദ്യാലയത്തിൽ നിന്ന് ഒട്ടേറെ വൈദികരും അധ്യാപകരും എൻജിനീയർ ഡോക്ടർ വക്കീൽ കന്യാസ്ത്രീ നേഴ്സ് പോലീസ് ക്യാപ്റ്റൻ എന്നിവരും മറ്റു മേഖലകളിൽ ജോലി ചെയ്യുന്നവരുംഉണ്ട്. ഈ സ്കൂളിൽ നിന്ന് വിദ്യ നേടി രാഷ്ട്രീയമായി ഉയർന്ന സ്ഥാനങ്ങളിൽ എത്തിയവരും ഉണ്ട് .
നിലവിൽ ഈ വിദ്യാലയം എറണാകുളം അങ്കമാലി അതിരൂപതയിലെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. റെവ. ഫാ. എബ്രാഹം ഓലിയപ്പുറം കോർപ്പറേറ്റ് മാനേജറായും റെവ. ഫാ. പോൾ കോലഞ്ചേരി ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു.
നമ്മുടെ ഭരണം നടത്തുന്നത്. മുന് മാനേജര്മാര് 1. റവ.ഫാ.ഇത്താക്ക് പുത്തനങ്ങാടി 2. റവ.ഫാ.കുരുവിള ആലുങ്കര 3. റവ.ഫാ.ജോസഫ് കോയിക്കര 4. റവ.ഫാ.ജോസഫ് വിതയത്തില് 5. റവ.ഫാ.ജോസഫ് വട്ടയ്ക്കാട്ടുശ്ശേരി 6.റവ.ഫാ.ഡൊമിനിക് കോയിക്കര 7.റവ.ഫാ.മാത്യു കമ്മട്ടില് 8.മോണ്: ജോസഫ് പാനികുളം 9.റവ.ഫാ.ജോണ് പയ്യപ്പള്ളി 10.മോണ്:എബ്രഹാം .ജെ.കരേടന് 11.റവ.ഫാ.ആന്റണി ഇലവംകുടി 12.റവ.ഫാ.പോള് കല്ലൂക്കാരന് 13.മോണ്: ജോര്ജ് മാണിക്കനാംപറമ്ബില് 14.റവ.ഫാ.ജോസഫ് നരയംപറംമ്ബില് 15.റവ.ഫാ.ജോസ് തച്ചില് 16.റവ.ഫാ.ജോണ് തോയ്ക്കാനത്ത് 17. റവ.ഫാ.കുര്യാക്കോസ് ഇരവിമംഗലം 18.റവ.ഫാ.സെബാസ്റ്റ്യന് മാണിക്കത്താന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |