എ എം യു പി എസ് മാക്കൂട്ടം/അധ്യാപക രചനകൾ/അന്യരല്ല നാം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഓർക്കുന്നു ഞാനിന്ന്
ആരുമല്ലാത്തവർ എല്ലാരുമായതും
എല്ലാരുമായവർ
അന്യരായ് തീർന്നതും
എങ്ങുനിന്നെത്തിയോയരരുവികൾ
ഒന്നായതിവിടം പലതാവതിവിടം
എൻ കൺകോണിൽ തെളിയും ജാള്യതയും
ഹൃത്തടം പെരുമ്പറ കൊട്ടുന്നതും
കാൽ വിറപൂണ്ടതും അറിഞ്ഞുവോ
ഉണ്ടെങ്കിലും ഇവിടെ ഊഷ്മളത മാത്രം
വാക്കുകളാൽ കരിംപുതപ്പേന്തുന്നു
യാഥാർത്ഥ്യങ്ങൾ പലപ്പോഴും
സൗഭാഗ്യങ്ങളൊന്നായ് കാൽക്കീഴി-
ലില്ലെങ്കിലും കരുണയും സ്‌നേഹവും
സ്‌നിഗ്ദഭാവങ്ങളും മനസ്സിൽ മണിച്ചെ-
പ്പിൽ കാത്തുവെച്ചീടുക, ലാളിത്യമത്രേ പരമസത്യം
കൃത്രിമകാറ്റേകും പങ്കതൻ കീഴിൽ
സങ്കീർണ്ണമേറും മനസ്സുമായ് കഴിയലും
ക്രോധവും രോഷവും വ്യക്തിവൈരാഗ്യവും
തിങ്ങാതെ വേവട്ടെ അന്ത:രംഗം
ശാന്തമായി തീരട്ടെ അന്ത:രംഗം