ഗവ. എച്ച് എസ് എസ് പുലിയൂർ/അക്ഷരവൃക്ഷം/കോവിഡ് 19 നെ നമുക്ക് എങ്ങനെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
14:00, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഹൈസ്കൂൾ, പുലിയൂർ/അക്ഷരവൃക്ഷം/കോവിഡ് 19 നെ നമുക്ക് എങ്ങനെ നേരിടാം എന്ന താൾ ഗവ. എച്ച് എസ് എസ് പുലിയൂർ/അക്ഷരവൃക്ഷം/കോവിഡ് 19 നെ നമുക്ക് എങ്ങനെ നേരിടാം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19 നെ നമുക്ക് എങ്ങനെ നേരിടാം

ഇപ്പോൾ ലോകം മുഴുവനും പടർന്നു പിടിച്ച കൊറോണ അഥവാ കോവിഡ് 19 എന്ന വൈറസിന്റെ വ്യാപനം എങ്ങനെ തടയാം അഥവാ അതിനെ എങ്ങനെ മറികടക്കാം എന്ന ലക്ഷ്യത്തോടെ ശാസ്ത്രലോകം ഇതിനു പ്രതിവിധി കണ്ടെത്താൻ ശ്രമിക്കുകയാണ് . ഏറ്റവും വലിയ പ്രതിവിധി എന്തെന്നാൽ നമ്മൾ സമൂഹത്തിൽ നിന്ന് വേർപെട്ടു നിൽക്കുക എന്നതാണ് . രണ്ടാമത്തേതെന്തെന്നാൽ നമ്മൾ ഇടയ്ക്കിടെ കൈ കഴുകി വൃത്തിയാക്കുക എന്നതാണ് . പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുക . വൈറസ് ബാധയുള്ള ആളുമായി സമ്പർക്കം ഒഴിവാക്കുക .

കൊറോണയുടെ തുടക്കം ചൈനയിലെ ഒരു മാർക്കറ്റിൽ നിന്നായിരുന്നുവെന്നു പറഞ്ഞുവരുന്നു . ചില ജീവികളിൽ ഉണ്ടാകുന്നതാണ് കോവിഡ് 19 . ചൈനയിലുള്ളവർ ദാരിദ്ര്യമകറ്റാൻ വേണ്ടി അവയെ ഭക്ഷണമാക്കുന്നതാണ് ഇതിനു കാരണം . അവിടെ നിന്ന് പടർന്നുപിടിച്ച് ചൈന ,ഇറാൻ എന്നീ രാജ്യങ്ങളെയും പിന്നീട് ലോകം മുഴുവൻ പിടിച്ചുകുലുക്കുന്ന ഒരു രോഗം തന്നെയായി മാറിയിരിക്കുകയാണ് . കോവിഡ് 19 ഇപ്പോൾ ഇന്ത്യയിലും വ്യാപിച്ചിരിക്കുന്നു . ഈ അവസ്ഥയിൽ നമ്മൾ ഭയക്കാതെ അതിനെ പ്രതിരോധിക്കണം . ഇതിനെ പേടിക്കണ്ട കാര്യമില്ല . ജാഗ്രതയാണ് ഇതിനു ആവശ്യം.

കോവിഡ് 19 ഇന്ത്യയിൽ പടർന്നുപിടിച്ചതോടെ ദിവസം ഒരുലക്ഷം ആൾക്കാരെ പരിശോധിക്കാനുള്ള സജ്ജീകരണം ഒരുക്കുകയാണ് ഇന്ത്യയും മറ്റു രാജ്യങ്ങളും . രോഗബാധ അതിരൂക്ഷമാകുന്ന ഘട്ടത്തിലേ ഇത് ആവശ്യമുള്ളുവെങ്കിലും തയ്യാറായിയിരിക്കാനാണ് രാജ്യത്തിൻറെ തീരുമാനം . കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള മരുന്നിനായുള്ള രാജ്യങ്ങളുടെ മുൻനിരയിൽ ഇന്ത്യയുമുണ്ട് . ഇപ്പോൾ കോവിഡിനായി മലമ്പനിക്കുള്ള മരുന്ന് കണ്ടുപിടിച്ചതോടെ ഇന്ത്യ ഈ മരുന്ന് ആവശ്യപ്പെട്ട പതിമൂന്നു രാജ്യങ്ങളിലേക്കും കയറ്റുമതിയ്ക്കുള്ള അനുമതി നൽകി . കോവിഡിനെ പ്രതിരോധിക്കാൻ ജാഗ്രതയാണ് വേണ്ടത് . അതിനാൽ രോഗവ്യാപനം തടയുന്നതിനായി പൊതുപരിപാടികൾ ഉപേക്ഷിക്കുന്നു . സമൂഹ അകലംപാലിക്കുകയെന്നതാണ് ഇപ്പോൾ ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം .

കെ ആർ സുജിത്
XI A ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ,പുലിയൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം