എ.കെ.എ.എം.എൽ.പി.എസ് വലഞ്ചുഴി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒരു മലയോരഗ്രാമമായിരുന്ന വലഞ്ചൂഴിയിൽ വാഹനസൗകര്യം പോലും ഇല്ലാതിരുന്ന സമയത്ത് പ്രാഥമിക വിദ്യാഭ്യാസം ചെയ്യാൻ നാലു കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ടിയിരുന്നു.ഈ സാഹചര്യത്തിൽ ഒരു സ്കൂളിന്റെ ആവശ്യകത മനസ്സിലാക്കിയ ശ്രീമാൻ ടി.എം.സാഹിബ് റാവുത്തർ നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ ഗവൺമെന്റിൽനിന്നും സ്കൂൾ തുടങ്ങുന്നതിള്ള അനുമതി തേടി.9/5/1968-ൽ ബഹുമാനപ്പെട്ട ഗവൺമെന്റിൽനിന്നും സ്കൂളിനുള്ള അനുമതി ലഭിച്ചു.അങ്ങനെ ശ്രീമാൻ ടി.എം.സാഹിബ് റാവുത്തർ(മാനേജർ)ഓലകൊണ്ട് താൽക്കാലിക ഷെഡും അതിനോട് ചേർന്ന് സ്ഥിരമായ ഓഫീസ് റൂമും നിർമ്മിച്ചു.3/6/1968-ൽ രാവിലെ 9 മണിക്ക് പത്തനംതിട്ട ഡി.ഇ.ഒ,എ.ഇ.ഒ,പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഹാജി യൂസഫ് റഷീദ് മൗലവി തുടങ്ങിയ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
എ.കെ.എ.എം.എൽ.പി.എസ് വലഞ്ചുഴി | |
---|---|
വിലാസം | |
പത്തനംതിട്ട പത്തനംതിട്ട എകെഎഎംഎൽപിസ്കൂൾ വലഞ്ചുഴി , 689645 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 9895361446 |
ഇമെയിൽ | akamlps38630@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38630 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 4 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 11 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രജനി ഏബ്രഹാം |
പി.ടി.എ. പ്രസിഡണ്ട് | സുഭാഷ് |
അവസാനം തിരുത്തിയത് | |
06-02-2022 | Mathewmanu |
ചരിത്രം
ഒരു മലയോരഗ്രാമമായിരുന്ന വലഞ്ചൂഴിയിൽ വാഹനസൗകര്യം പോലും ഇല്ലാതിരുന്ന സമയത്ത് പ്രാഥമിക വിദ്യാഭ്യാസം ചെയ്യാൻ നാലു കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ടിയിരുന്നു.ഈ സാഹചര്യത്തിൽ ഒരു സ്കൂളിന്റെ ആവശ്യകത മനസ്സിലാക്കിയ ശ്രീമാൻ ടി.എം.സാഹിബ് റാവുത്തർ നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ ഗവൺമെന്റിൽനിന്നും സ്കൂൾ തുടങ്ങുന്നതിള്ള അനുമതി തേടി.9/5/1968-ൽ ബഹുമാനപ്പെട്ട ഗവൺമെന്റിൽനിന്നും സ്കൂളിനുള്ള അനുമതി ലഭിച്ചു.അങ്ങനെ ശ്രീമാൻ ടി.എം.സാഹിബ് റാവുത്തർ(മാനേജർ)ഓലകൊണ്ട് താൽക്കാലിക ഷെഡും അതിനോട് ചേർന്ന് സ്ഥിരമായ ഓഫീസ് റൂമും നിർമ്മിച്ചു.3/6/1968-ൽ രാവിലെ 9 മണിക്ക് പത്തനംതിട്ട ഡി.ഇ.ഒ,എ.ഇ.ഒ,പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഹാജി യൂസഫ് റഷീദ് മൗലവി തുടങ്ങിയ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
ഒന്നാം ക്ലാസ്സിൽ 110 കുട്ടികൾ മൂന്ന് ഡിവിഷനുകളിലായി പ്രവേശനം നേടി.ഹെഡ്മിസ്ട്രസ്സായി ശ്രീമതി സരസ്വതിദേവികുഞ്ഞമ്മ എൽ.പി.എസ്.എ. ആയി ശ്രീമതി ടി.ആർ.സുകുമാരിയമ്മ,കെ.ജെ.മറിയാമ്മ എന്നിവരേയും നിയമിച്ചു.
ഭൗതികസൗകര്യങ്ങൾ
120x20 അടി മെയിൻ കെട്ടിടം,അതിനോട് ചേർന്ന് 40x20 അടി കെട്ടിടവും ഉണ്ട്.തറ സിമന്റ് ചെയ്തിരിക്കുന്നു.ഭിത്തി കരിങ്കല്ലുകൊണ്ടുള്ളതാണ്.മേൽക്കൂര ഓടാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പേര് | മുതൽ | വരെ |
---|---|---|
എം.ടി.സരസ്വതിദേവികുഞ്ഞമ്മ | 1968 | 1994 |
ടി.ആർ.സുകുമാരിയമ്മ | 1994 | 1999 |
പി.എസ്.ഐഷാബീവി | 1999 | 2000 |
കെ.ജെ.മറിയാമ്മ | 2000 | 2004 |
രശ്മി.ബി | 2004 | 2012 |
മികവുകൾ
ഓരോ അക്കാദമിക വർഷവും മികവ് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.വായന,ലേഖനം,ഗണിതം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ നൽകി വരുന്നു.
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
- രജനി എബ്രഹാം(എച്ച്.എം)
- ജയശ്രീ.കെ(അദ്ധ്യാപിക)
- ബൽക്കീസ്.പി.എസ്(അദ്ധ്യാപിക,അറബി)
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വ.എ.സുരേഷ് കുമാർ
വഴികാട്ടി
പത്തനംതിട്ട അബാൻ ജംക്ഷനിൽനിന്നും കുമ്പഴ റൂട്ടിൽ കണ്ണങ്കര ജംക്ഷനിൽനിന്നും വലത്തോട്ട് 1.5 കിലോമീറ്റർ ദൂരം(മിലാദ് നഗർ). {{#multimaps:9.262954,76.797515|zoom=13}} |} |}