സെന്റ് ആന്റണീസ് എച്ച്. എസ്സ്. മൂർക്കനാട്

Schoolwiki സംരംഭത്തിൽ നിന്ന്
21:59, 14 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23047 (സംവാദം | സംഭാവനകൾ)
സെന്റ് ആന്റണീസ് എച്ച്. എസ്സ്. മൂർക്കനാട്
വിലാസം
മൂര്‍ക്കനാട്

തൃശ്ശൂര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്, മലയാളം‌
അവസാനം തിരുത്തിയത്
14-12-201623047




തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ പൊറത്തിശ്ശേരി പഞ്ചായത്തില്‍ മൂര്‍ക്കനാട് പ്രദേശത്ത് സെന്‍റ് ആന്റണീസ് ക്രൈസ്തവ ദേവാലയത്തിനടുത്തായി, ഇരിങ്ങാലക്കുട പട്ടണത്തില്‍നിന്നും തൃശ്ശൂര്‍ റൂട്ടില്‍ 5 കി. മി. വടക്കുമാറി സെന്‍റ് ആന്‍റണീസ് ഹൈസ്ക്കൂള്‍, മൂര്‍ക്കനാട് ‍ സ്ഥിതി ചെയ്യുന്നു.

ചരിത്രം

സ്ഥാപിത ചരിത്രം

1942 ല്‍ റവ. കുര്യാക്കോസ് അച്ചന്റെ അശ്രാന്ത പരിശ്രമഫലമായി സെന്റ് ആന്‍റണീസ് ലോവര്‍ പ്രൈമറി സ്ക്കൂള്‍ സ്ഥാപിതമായി. തുടര്‍ന്ന് 1983 ല്‍ ഫാ. ജോണ്‍ ചിറയത്ത് ഇതിനെ ലോവര്‍ സെക്കണ്ടറി സ്ക്കൂളായി ഉയര്‍ത്തുകയും ചെയ്തു. റവ. ഫാ. ജോസഫ് തോട്ടാന്‍ ഫോറം 3 കൂടി ആരംഭിച്ച് സ്ഥാപനം പൂര്‍ത്തീകരിക്കുകയും ചെയ്തു. റൈറ്റ് റവ. മോണ്‍സിഞ്ഞോര്‍ പോള്‍ ചിറ്റിലപ്പിള്ളി എന്ന് അതുല്യ പ്രതിഭയുടെ നിസ്തുല സേവനത്തിന്റെ ഫലമായി ബഹുമാനപ്പെട്ട റവ. ഫാ. ജോസഫ് ആട്ടോക്കാരന്‍ 1951 ല്‍ സ്ക്കൂള്‍ മാനേജരായും ഹൈസ്ക്കൂള്‍ ഹെഡ് മാസ്റ്ററായും ചാര്‍ജ്ജെടുത്തു. ഒരു വ്യാഴവട്ടക്കാലം സ്ക്കൂളിന്റെ ഉയര്‍ച്ചയ്ക്കുവേണ്ടി അദ്ദേഹം അശ്രാന്ത പരിശ്രമം ചെയ്തു. തുടര്‍ന്നു വന്ന മാനേജര്‍മാരും അധ്യാപക അനധ്യാപകരും രക്ഷാകര്‍ത്താക്കളും ഈ സ്ക്കൂളിന്‍റെ നടത്തിപ്പില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചിട്ടുണ്ട്. വിജയത്തിന്‍റെ ഉന്നതിയില്‍ എത്തിനില്‍ക്കുന്ന ഈ വിദ്യാലയം മൂര്‍ക്കനാടിന്‍റെ ഉയര്‍ച്ചയുടെ നാഴികക്കല്ലാണ്.

ഭൗതികസൗകര്യങ്ങള്‍

1942 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂള്‍ നിര്‍മ്മാണ കമ്മറ്റിയാല്‍ നിര്‍മ്മിക്കപ്പെട്ട 3 ബ്ലോക്കുകളടങ്ങിയ കെട്ടിടവും ആണ്കുട്ടികള്‍ക്കും പെണ്കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം പ്രാഥമികാവശ്യനിവാരണ‍ സൗകര്യങ്ങളും ഉണ്ട്. സ്ക്കളിന് നല്ല ഒരു ഗ്രൗണ്ടും, കിണറും തണല്‍ മരങ്ങളും ഉണ്ട്. കൂടാതെ

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയന്‍സ് ലാബ്.
  • കമ്പ്യൂട്ടര്‍ ലാബ്.
  • എഡ്യുസാറ്റ് കണക്ഷന്‍.
  • എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഭാരത് സ്‌കൗട്ട് & ഗൈഡ് യൂണിറ്റ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • വിവിധ ക്ലബ്ബ് യൂണിറ്റുകള്‍

മാനേജ്മെന്റ്

ഇരിങ്ങാലക്കുട രൂപത കോര്പ്പൊറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴിലുള്ള സെന്‍റ് ആന്‍റണീസ് സ്ക്കൂളിന്‍റെ മാനേജര്‍ ഫാ. ജോയ് പാല്യേക്കരയും ലോക്കല്‍ മാനേജര്‍ ഫാ. ആന്റൊ പാറശ്ശേരി ഉം ആണ്

അദ്ധ്യാപകര്‍‍/അനദ്ധ്യാപകര്‍

സി ജെ ഷേര്‍ളി പ്രധാനദ്ധ്യാപിക
സീജ പോള്‍ എച്ച് എസ് എ മലയാളം
സോഫി എന്‍ ജെ എച്ച് എസ് എ ഹിന്ദി
ആനിറോസ് സി ഡി എച്ച് എസ് എ ഫിസിക്കല്‍ സയന്‍സ്
ഹീര ഫ്രാന്‍സീസ് എച്ച് എസ് എ ഇംഗ്ലീഷ്
റോസ്‌മേരി ടി ഒ എച്ച് എസ് എ ഗണിതം
റഷീദ പി എം എച്ച് എസ് എ അറബിക്
റെനി ജോസഫ് എച്ച് എസ് എ കല-സംഗീതം
ഷോബി വര്‍ഗ്ഗീസ് എച്ച് എസ് എ സാമൂഹ്യ ശാസ്‌ത്രം
ഷോണി സി എ എച്ച് എസ് എ ശാസ്‌ത്രം
ഷീന ജോര്‍ജ്ജ് എച്ച് എസ് എ ഗണിതം
ജോഫി ജോസ് എച്ച് എസ് എ മലയാളം
ജോജി എം വര്‍ഗ്ഗീസ് എച്ച് എസ് എ കായികം
ജിഷ എന്‍ ജെ എച്ച് എസ് എ സംസ്‍‌കൃതം
ലില്ലി പി എന്‍ യു പി എസ് എ
റോസി പി വര്‍ഗ്ഗീസ് യു പി എസ് എ
ദിവ്യ ചാര്‍ളി യു പി എസ് എ
ജിസ്‌ന പി ജോസ് യു പി എസ് എ
ദിവ്യ ആന്റ‍ണി യു പി എസ് എ
സ്വീറ്റി പി പി യു പി എസ് എ
ഷാജു സി ഒ ക്ലെര്‍ക്ക്
ആനീ ആന്റോ ഓഫീസ് അസ്സിസ്റ്റന്റ്
സാജു ആന്റണി ഓഫീസ് അസ്സിസ്റ്റന്റ്
ബിജൊ തോമസ് ഓഫീസ് അസ്സിസ്റ്റന്റ്

വഴികാട്ടി

<googlemap version="0.9" lat="10.400707" lon="76.210334" zoom="18" width="350" height="350" selector="no" controls="none"> http:// (G) 10.400707,76.210334 സെന്‍റ് ആന്‍റണീസ് എച്ച്. എസ്. മൂര്‍ക്കനാട് </googlemap>