എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രൈമറി
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അപ്പർ പ്രൈമറി
ഹയർസെക്കണ്ടറിക്കും ഹൈസ്കൂളിനും താഴെ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു അപ്പർ പ്രൈമറി വിഭാഗം ആണ് അരീക്കോട് എസ്.ഒ.എച്ച്. എസ്. എസിന് ഉള്ളത്. അഞ്ച് ആറ് ഏഴ് ക്ലാസ്സുകൾ ഓരോന്നും ആറുവീതം ക്ലാസുകളിലായി പതിനെട്ട് ക്ലാസുകളും,നാനൂറ്റി നാൽപത്തി മൂന്ന് ആൺകുട്ടികളും അഞ്ഞൂറ്റി മൂന്ന് പെൺകുട്ടികളും ഇരുപത് അധ്യാപകരും ഇവിടെയുണ്ട് . പാഠ്യപാഠ്യേതര രംഗത്ത് മികവിന്റെ മുദ്രപതിപ്പിച്ച എസ്.ഒ.എച്ച്.എസ് ന്റെ പ്രൈമറി വിഭാഗം യു.എസ്.എസ് വിജയത്തിൽ വർഷങ്ങളായി വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമതായി തുടരുന്നു. ഇൻസ്പയർ അവാർഡ്, ക്രിന്നൊവാറ്റർ അവാർഡ്, തുടങ്ങിയ അവാർഡുകളും ഇവിടുത്തെ മിടുക്കരായ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട്. ഓൺലൈൻ പഠനകാലത്തും കുട്ടികളുമായി നിരന്തരം ബന്ധപ്പെടുകയും അവരുടെ വീടുകൾ സന്ദർശിക്കുകയും അവർക്ക് വേണ്ട ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവ നിവർത്തിച്ച് കൊടുക്കുകയും പ്രയാസങ്ങൾ ദൂരീകരിച്ചു കൊടുക്കുകയും ചെയ്തുകൊണ്ട് അധ്യാപകർ അവരോടൊപ്പം ഉണ്ടായിരുന്നു. ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ പോലെതന്നെ തന്നെ വിവിധ ക്ലബ്ബുകൾ നടത്തുന്ന പ്രവർത്തനങ്ങളിലും മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമാണ് ആണ് അപ്പർപ്രൈമറി വിഭാഗവും. കുറ്റമറ്റ, വിഭവസമൃദ്ധമായ ഒരു ഉച്ചഭക്ഷണ പദ്ധതിയും ഇവിടെ നടന്നുവരുന്നു.
പ്രവർത്തനങ്ങൾ
നക്ഷത്ര നിരീക്ഷണ ക്യാമ്പ്
ആറാം ക്ലാസ്സിലെ 'തിങ്കളും താരങ്ങളും' എന്ന പാഠഭാഗത്തെ ആസ്പദമാക്കി നക്ഷത്രങ്ങളെ അടുത്തറിയാനും നക്ഷത്രഗണങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനുമായി ശ്രീ ഇല്യാസ് പെരിമ്പലം സാറിന്റെ നേതൃത്വത്തിൽ ഒരു നക്ഷത്ര നിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു. ഓരോന്നിനെ കുറിച്ചും സാറ് നൽകിയ വിശദീകരണങ്ങളും ടെലിസ്കോപ്പിലൂടെ ഓരോ കുട്ടിക്കും നിരീക്ഷിക്കാനുള്ള അവസരം നൽകിയതും അവർക്ക് ഒരു നവ്യാനുഭവമായി.
ഔഷധ സസ്യ പ്രദർശനം
അഞ്ചാം ക്ലാസിലെ സയൻസിലെ 'സസ്യ ലോകത്തെ അടുത്തറിയാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികളോട് കിട്ടാവുന്നത്ര ഔഷധ സസ്യങ്ങൾ ശേഖരിക്കാൻ പറയുകയും അവയുടെ ഒരു പ്രദർശനവും നടത്തി.ഓരോ ഡിവിഷനും പ്രത്യേക സ്റ്റാളുകൾ ഒരുക്കിയാണ് പ്രദർശനം നടത്തിയത്. അന്ന് വരെ കേട്ടിട്ടും കണ്ടിട്ടും പരിചയിച്ചിട്ടും ഇല്ലാത്ത ഒരുപാട് ഔഷധ സസ്യങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ പരിപാടി സഹായകമായി.മൂത്രക്കല്ലിന്റെ ഔഷധമായ കല്ലുരുക്കി , ചുമ, പൊള്ളൽ, പിത്തം എന്നിവയ്ക്കുള്ള ചെറൂള, രാമച്ചം, മേന്തോന്നി, കരിനൊച്ചി, ബ്രഹ്മി, പാണൽ, കിരിയാത്ത് തുടങ്ങിയ ഔഷധ ഗുണങ്ങൾ കൂടിയ ഇനങ്ങൾ പ്രദർശനത്തിലെ താരങ്ങളായിരുന്നു.മറ്റു ക്ലാസ്സുകളിലെ കുട്ടികളും അധ്യാപകരും പ്രദർശന സ്റ്റാളുകൾ സന്ദർശിച്ചു.
പഴമയിലെ പുതുമ -ചരിത്ര പ്രദർശനം
അഞ്ചാം ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് അവരുടെ കുടുംബത്തിന്റെ ശേഖരണത്തിൽ ഉള്ള പഴയകാല ഉപകരണങ്ങളുടെയും പാത്രങ്ങളുടെയും ആയുധങ്ങളുടെയും മറ്റും പ്രദർശനം വർഷാവർഷം നടത്തുന്നു. വളരെ അത്യപൂർവ്വവും മൂല്യവുമുള്ള സാധനങ്ങൾ ആണ് കുട്ടികൾ പ്രദർശനത്തിന് കൊണ്ടു വരാറുള്ളത്. വർഷങ്ങളോളം പഴക്കമുള്ള താളിയോലകളും വെള്ളിക്കോലുകളും മറ്റും കുട്ടികൾക്ക് കാണാനും പരിചയപ്പെടാനും ഉള്ള ഏറ്റവും നല്ല ഒരു വേദിയാണ് പഴമയിലെ പുതുമ എന്ന ഈ പ്രദർശനം. ഫാസ്റ്റ് ഫുഡുകളും മറ്റും കഴിച്ച് ജീവിക്കുന്ന ഇന്നത്തെ തലമുറക്ക് പഴയകാല ഭക്ഷണരീതികൾ കൂടി പരിചയപ്പെടുത്താനുള്ള അവസരവും ഈ പ്രദർശനത്തിൽ ഉണ്ടാകാറുണ്ട്. കുട്ടികൾ അവരവരുടെ വീടുകളിൽ നിന്ന് തന്നെ പഴയ കാലത്തെ ഭക്ഷണങ്ങൾ പാകം ചെയ്ത് കൊണ്ടു വരികയും പ്രദർശനം കാണാൻ വരുന്നവർക്ക് അത് വിതരണം ചെയ്യുകയും ചെയ്യുന്നു.
ചരിത്ര സെമിനാർ
ചരിത്ര പഠനത്തിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർഥികൾക്ക് അവബോധം സൃഷ്ടിക്കുന്നതിനായി ചരിത്ര സെമിനാർ നടത്തി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടറും മലയാളിയുമായ ഡോക്ടർ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് സർവ്വകലാശാല ചരിത്ര വിഭാഗം മുൻ മേധാവി ഡോക്ടർ കുഞ്ഞാലി പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കും വളരെയധികം വിവരങ്ങൾ ലഭിക്കുന്ന രീതിയിലുള്ള ഒരു ക്ലാസ്സ് ആയിരുന്നു അത്. ചരിത്രപരമായ ശേഷിപ്പുകൾ കേടുപാടുകൾ കൂടാതെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനായി നാം ചെയ്തു പോരുന്ന കാര്യങ്ങളെ കുറിച്ചും വിശദമായി തന്നെ സംസാരിച്ചു.
പ്രവേശനോത്സവം
പ്രവേശനോത്സവം 2021-22
ഒട്ടും പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം സംഘടിപ്പിച്ചു . സ്‌കൂൾ അങ്കണങ്ങളിൽ ഇത്തവണ കളിചിരികളും കൊച്ചുവർത്തമാനങ്ങളും ഇല്ലെങ്കിലും വീടുകളിലിരുന്ന് കുരുന്നുകൾ ഇത്തവണ പ്രവേശനോത്സവത്തിൽ പങ്കെടുത്തു . വെർച്വലായാണ് ഇത്തവണത്തെ പ്രവേശനോത്സവം നടത്തിയത് .ജൂൺ ഒന്നിന് ഉച്ചക്ക് 2 മണിക്ക് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഏറനാട് എം എൽ എ ബഹു :പി കെ ബഷീർ നിർവഹിച്ചു. തുടർന്ന് പ്രശസ്ത പിന്നണി ഗായികമാരായ സിതാര കൃഷ്ണകുമാർ ,കെ സ് രഹ്‌ന , പ്രശസ്ത മാപ്പിളപ്പാട്ട് വിധികർത്താവ് ഫൈസൽ എളേറ്റിൽ എന്നിവർ കുട്ടികളുമായി സംവദിച്ചു.
ദിനാചരണങ്ങൾ
സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, ലാംഗ്വേജ് ക്ലബ്ബ്, എനർജി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു വരുന്നു.വിവിധ ദിനച്ചാരണങ്ങളുടെ ഭാഗമായി ക്വിസ് മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ, പോസ്റ്റർ രചനാ മത്സരങ്ങൾ, ചിത്ര രചനാ മത്സരങ്ങൾ,ഉപന്യാസ രചന മത്സരങ്ങൾ,കൊളാഷ്, കത്തെഴുത്ത് തുടങ്ങിയവ നടന്നു. ലോക്കഡൗൺ സാഹചര്യത്തിൽ ഓൺലൈൻ ആയിട്ടും വിവിധ പരിപാടികൾ നടന്നു.
ദേശീയ ഊർജ സംരക്ഷണ ദിനം:
ദേശീയ ഊർജ സംരക്ഷണ ദിനത്തിന്റെ ഭാഗമായി ചിത്ര രചനാ മത്സരം, ഊർജ സംരക്ഷണ പ്രതിജ്ഞ,ഒപ്പ് ശേഖരണം, സന്ദേശ പ്ലക്കാർഡ്, സൈക്കിൾ റാലി,ഊർജ സംരക്ഷണ സായാഹ്ന സദസ്സ്, ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.ക്ലബ്ബിന്റെ കീഴിൽ എല്ലാ ശനിയാഴ്ചകളിലും രാത്രി 8 മണി മുതൽ 3 മിനുട്ട് വീട്ടിലെ എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്തിടാൻആഹ്വാനം ചെയ്യുന്ന 'ബ്ലാക്ക് ഔട്ട് പ്രോഗ്രാം' ഉം നടത്തി വരുന്നു.
ക്വിസോൺ
സെപ്തംബർ പതിനാറ് ഓസോൺ ദിനത്തോടനുബന്ധിച്ച് കുടുംബത്തിലെ ഏതെങ്കിലും ഒരു അംഗത്തോടൊപ്പം പങ്കെടുക്കാൻ പറ്റുന്ന ഒരു ക്വിസ് പ്രോഗ്രാം നടത്തി . ആദ്യ റൗണ്ട് മത്സരം ഗൂഗിൾ ഫോം നൽകിയാണ് നടത്തിയത്. ഉയർന്ന സ്കോറുകൾ കരസ്ഥമാക്കിയ പത്ത് ടീമിനെ ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുത്തു.തുടർന്നുള്ള മത്സരം ഓഫ് ലൈൻ ആയി സ്കൂളിൽ വെച്ചാണ് നടത്തിയത്.വിദ്യാർത്ഥിയും കുടുംബത്തിലെ ഏതെങ്കിലും ഒരു അംഗവും അടങ്ങുന്ന ടീം എന്നതായിരുന്നു ഫൈനൽ റൗണ്ടിന്റെ നിബന്ധന. പ്രോഗ്രാമിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു.ശേഷം നടത്തിയ എലിമിനേഷൻ റൗണ്ടിൽ നിന്നും ഗ്രാൻ്റ് ഫിനാലെയിലേക്ക്കുള്ള ആറ് ടീമിനെ തെരഞ്ഞെടുത്തു. വ്യത്യസ്തമായ റൗണ്ടുകൾ ഉൾപ്പെട്ട ഗ്രാൻ്റ് ഫിനാലെയിലെ കടുത്ത പോരാട്ടങ്ങൾക്കൊടുവിൽ ആറ് ബിയിലെ അബിയ്യ ഫാത്തിമയും പിതാവ് ആബിദ് തവരത്തും ഉൾപ്പെട്ട ടീം വിജയം കരസ്ഥമാക്കി.യു പി സ്കൂളിലെ സയൻസ് കൈകാര്യംചെയ്യുന്ന അധ്യാപകർ പ്രോഗ്രാം കൈകാര്യം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം ഹെഡ്മാസ്റ്റർ സി.പി കരീം മാസ്റ്റർ,എ.പി ലൈലാ ബീഗം ടീച്ചർ മുനീർ മാസ്റ്റർ എന്നിവർ വിതരണം ചെയ്തു സമ്മാന ദാന ചടങ്ങിന് റനീം സ്വാർ സ്വാഗതവും ഷാഹിദ് സാർ നന്ദിയും പറഞ്ഞു.
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൈ നടൽ, ശ്രീ ഹാമിദലി വാഴക്കാടിന്റെ പരിസ്ഥിതി ദിന സന്ദേശ വീഡിയോ പ്രദർശനം, പരിസ്ഥിതി ദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു.
ചാന്ദ്ര ദിനം
ചാന്ദ്ര ദിനാചാരണത്തിന്റെ ഭാഗമായി ചാന്ദ്ര ദൗത്യങ്ങളുടെ ചരിത്രവും വിവരണങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ 'ചന്ദ്രനിലേക്കൊരു യാത്ര' എന്ന വീഡിയോയുടെ പ്രദർശനം നടത്തി. ഗൂഗിൾ ഫോമിലൂടെ ചാന്ദ്ര ദിന ക്വിസും നടത്തി വിജയിയെ പ്രഖ്യാപിച്ചു.
യു.എസ്.എസ് പരിശീലനം
2018-19
മികച്ച അറുപത്തിയെട്ട് കുട്ടികൾക്ക് ചിട്ടയായ പരിശീലനം നൽകി. യു.പി, എച്ച്.എസ് അദ്ധ്യാപകർ കോച്ചിംഗ് നൽകി. റിസോഴ്സ് പേഴ്സണിണിന്റെ പ്രത്യേക പരിശീലനവും നൽകി. മുപ്പത്തി ഒന്ന് കുട്ടികൾ യു.എസ്.എസ് സ്കോളർഷിപ്പ് നേടി വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമതായി.
2019-20
മികച്ച അറുപത്തിയെട്ട് കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി.യു.പി, എച്ച്.എസ് അധ്യാപകർ ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുകൾ നൽകി. ഇരുപത്തിയഞ്ച് കുട്ടികൾ യു.എസ്.എസ് സ്കോളർഷിപ്പ് നേടി വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമതായി.
അപ്പർ പ്രൈമറി അധ്യാപകർ
-
ലൈലാ ബീഗം എ.പി
-
നാജിയ.പി
-
ജസ് ന മോൾ എൻ.കെ
-
ഡോ. ലബീദ് എൻ
-
സെമിയ.ടി
-
ഷാന നസ്രിൻ പി.പി
-
റസ് ല .ടി
-
അത്തൂഫ മുനവ്വറ ബി.കെ
-
സഫ സമദ്
-
റനീം സുഹൂദ് സി
-
മുഹമ്മദ് ജുനൂം ടി
-
മുഹമ്മദ് സജീർ ബി
-
ഷിബില അമ്പാഴത്തിങ്ങൽ
-
നസീറ എൽ