പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ/ശാസ്ത്രക്ലബ്ബ്
കുട്ടികളില്‍ ശാസ്ത്രഭിരുചി വളര്‍ത്തുന്നതിനുള്ള ഒരു ഉപാധിയെന്ന നിലയില്‍ സയന്‍സില്‍ താല്‍പര്യമുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഞങ്ങള്‍ ശാസ്ത്രക്ലബ്ബ് രുപികരിച്ചിരിക്കുന്നത് ജൂണ്‍ ആദ്യവാരത്തില്‍ തന്നെ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനം ആരംഭിക്കുന്നു .അന്നുതന്നെ ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനപദ്ധിതിയും ആസൂത്രണം ചെയ്യുന്നു ഗ്രൂപ്പ് അംഗങ്ങളില്‍ നിന്നും ഒരു ജനറല്‍ ലീഡറെ യും ഓരോ ക്ലാസ്സില്‍ നിന്നും ക്ലാസ്സ് പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നു പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റര്‍ നിര്‍മ്മാണം പരിസ്ഥിതി സന്ദേശറാലി, തൈനടല്‍ , ചുമര്‍പത്രിക തുടങ്ങി ജൂണ്‍ 5 ന് പല പരിപാടി കളും ആസൂത്രം ചെയ്തു.ചാന്ദ്രദിനപരിപാടി വളരെ വിപുലമായി തന്നെ നടത്തി വരുന്നു.സ്കൂള്‍തല ശാസ്ത്രമേള ഈ ക്ലബ്ബിന്റെ കീഴില്‍ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തുന്നു still model ,workng model ,RTP എന്നിവയെല്ലാം സ്കുള്‍ തലമത്സരങ്ങള്‍ നടത്തുകയും മികച്ചു നില്‍ക്കുന്നവ സബ് ജില്ല മേഖലയില്‍ എത്തിക്കുകയും ചെയ്യുന്നു വിവിധ ദിനാചരണങ്ങള്‍, ക്വിസ് മത്സരങ്ങള്‍ തുടങ്ങിയ പല വൈവിധ്യമാര്‍ന്ന പദ്ധിതികളും ഈ ക്ലബ്ബിന്റെ കീഴില്‍ നടത്തിവരുന്നു ഇവയിലെല്ലാം മികച്ചു നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍ക്കി വരുന്നു വര്‍ഷവാസനം കുട്ടികളുടെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനുള്ള ഒരു വേദി കുടിയാണ് സയന്‍സ് ക്ലബ്ബ് സയന്‍സ് വിഷയങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക് എല്ലാ പ്രോത്സാഹനങ്ങളുംസയന്‍സ് ക്ലബ്ബ് നല്‍കുന്നു.