ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
ഒരു ഗ്രാമത്തിൽ സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികൾ ഉണ്ടായിരുന്നു. അവരിൽ ഒരാൾ നല്ല വായനാകാരിയായിരുന്നു. അവളുടെ പേര് അമ്മു എന്നാണ്. അവൾ പത്രവും വായിക്കുമായിരുന്നു. അവളുടെ കൂട്ടുകാരിയുടെ പേര് അച്ചു എന്നായിരുന്നു. അവൾ പുസ്തകങ്ങളും പത്രവുമൊന്നും വായിക്കാറില്ലായിരുന്നു. ഒരു ദിവസം അച്ചു കളിക്കാൻ അമ്മുവിന്റെ വീട്ടിൽ പോയി. "അമ്മൂ.. അമ്മൂ.." അവൾ അമ്മുവിനെ വിളിച്ചു. ആരോ വിളിക്കുന്ന ശബ്ദം കേട്ട് അമ്മു വീടിന്റെ വെളിയിൽ വന്നു. "അയ്യടാ.. ഇതാര്.. എന്താ അച്ചു?" അമ്മു ചോദിച്ചു. ഉടനെ അച്ചു പറഞ്ഞു" നീ എന്താ എല്ലാം മറന്നു പോയോ? ഇത് നമ്മുടെ കളിക്കുന്ന സമയമാണ്." അത് കേട്ട് അമ്മു പറഞ്ഞു " എടി ഇനി കുറച്ചു നാൾ നമ്മൾ കാണാൻ പാടില്ല." "അതെന്താ അമ്മു?" അച്ചു ചോദിച്ചു. "നീ അറിഞ്ഞില്ലേ? ലോകത്തെ മുഴുവൻ ഞെട്ടിപ്പിച്ച കൊറോണ വൈറസ് നമ്മുടെ നാട്ടിലുമെത്തി" അമ്മു പറഞ്ഞു. "അതിനെന്താ?" അച്ചു ചോദിച്ചു. "വീടിന്റെ പുറത്തിറങ്ങി നടന്നാൽ കൊറോണ വരും." ഉടനെ അച്ചു ചോദിച്ചു" ആ രോഗം വന്നാൽ എന്താ കുഴപ്പം?" അമ്മു പറഞ്ഞു"അത് വന്നാൽ നമ്മൾ മരിച്ചു പോകും. ചിലപ്പോൾ മാത്രമേ ഈ രോഗം മാറുള്ളൂ." അത് കേട്ട് അച്ചുവിന് പേടി തോന്നിത്തുടങ്ങി. "അ.. അമ്മൂ ഈ രോഗത്തിന് എന്തെങ്കിലും ലക്ഷണങ്ങളുണ്ടോ?" "ഉണ്ടല്ലോ. പനി, ചുമ, തൊണ്ടവേദന, ശ്വാസം മുട്ട് തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ" അമ്മു പറഞ്ഞു നിർത്തി. അപ്പോൾ അച്ചു പറഞ്ഞു" ശരി. എന്നാൽ ഞാൻ പോകുവാണ്." "അല്ല, അമ്മു, ഒരു സംശയം കൂടി." "എന്താ? ചോദിച്ചോളൂ" "ഈ രോഗം നമ്മുടെ ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് കൂടുതൽ ബാധിക്കുന്നത്?" "നമ്മുടെ ശ്വാസകോശത്തെയാണ് ഈ രോഗം കൂടുതൽ ബാധിക്കുന്നത്." "ശെരി, അമ്മു. ഇത്രയും അറിവുകൾ പകർന്ന് തന്നതിന് ഒത്തിരി നന്ദി."
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 04/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ