ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/അക്ഷരവൃക്ഷം/ വിശ്വത്തിൻ്റെ ഉറക്കം കെടുത്താൻ

Schoolwiki സംരംഭത്തിൽ നിന്ന്
17:35, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി/അക്ഷരവൃക്ഷം/ വിശ്വത്തിൻ്റെ ഉറക്കം കെടുത്താൻ എന്ന താൾ ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/അക്ഷരവൃക്ഷം/ വിശ്വത്തിൻ്റെ ഉറക്കം കെടുത്താൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിശ്വത്തിന്റെ ഉറക്കം കെടുത്താൻ

നാശത്തിൻ്റെ വിത്തു വിതയ്ക്കാൻ
ജീവനെടുത്തും ഭീതി പരത്തീം
ഉടലെടുത്തു സൂക്ഷ്മാണു
പരക്കം പാഞ്ഞുനടന്നൊരു മനുജൻ
നിശ്ചലമായി ഞൊടിയിടയിൽ
പണവും വേണ്ട പണ്ടം വേണ്ട

ഒരുങ്ങി നടക്കാൻ ചേലകൾ വേണ്ട
തിന്നുകൊഴുക്കാൻ വിഭവം വേണ്ട
ഉത്സവമേളം കേൾക്കാനില്ല
ആഘോഷത്തിന്നാരവമില്ല
മീറ്റിംഗില്ല ചർച്ചകളില്ല
റാലിയുമില്ല സമരവുമില്ല
നിമിഷം തോറും ചീറിപ്പായും
വണ്ടികളൊന്നും നിരത്തിലുമില്ല
ഹോട്ടലുമില്ല ബാറുകളില്ല
ഉല്ലസിക്കാൻ തെല്ലിടമില്ല

സ്ക്കൂളുകളില്ല കോളേജില്ല
കുട്ടികളെല്ലാം കൂട്ടിലൊതുങ്ങി
രക്ഷിതാക്കൾക്ക് മത്സരമില്ല
പരീക്ഷകളെല്ലാം തഥൈവയായി
ഫ്രീക്കന്മാരുടെ കറക്കമതില്ല
മയക്കുമരുന്നിൻ മാഫിയയില്ല
മോഷണ മേതും നടക്കുന്നില്ല
പീഡനത്തിൻവാർത്തയുമില്ല
ടി വി തുറന്നാൽ പത്രമെടുത്താൽ
ഭീതി പരത്തും വാർത്തകൾ മാത്രം

കണ്ണിൽ കാണാൻ വയ്യാ അണുവെ
പേടിക്കുന്നു നാമെല്ലാം
വായ തുമൂടി മൂക്കുകൾ പൊത്തി
കൈകൾ ഉറയിൽ കയറ്റുന്നു
മുറിയിൽ കുത്തിയിരിക്കുന്നു
സോദരർതമ്മിൽ അകലം പാലിച്ച്
ഇങ്ങനെയുള്ളൊരു നേരത്തും
നമ്മുടെ ജീവനെ നിലനിർത്താൻ
അഹോരാത്രം യത്നിക്കും
ആതുരസേവന രംഗത്തെ

പുണ്യാത്മാക്കളെ മറക്കരുതേ
കൊറോണയെന്നൊരു രോഗമതാ
നൽകിടുന്നു നല്ല പാOങ്ങൾ
ഇനിയും നമ്മൾ പഠിക്കാനുണ്ട്
നിരവധിയെന്നും ഓർക്കേണം
 

ലൈല പി.ബി
അദ്ധ്യാപിക ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത