ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/അക്ഷരവൃക്ഷം/*ലച്ചുവിൻ്റെ സ്വപ്നം**

Schoolwiki സംരംഭത്തിൽ നിന്ന്
17:35, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി/അക്ഷരവൃക്ഷം/*ലച്ചുവിൻ്റെ സ്വപ്നം** എന്ന താൾ ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/അക്ഷരവൃക്ഷം/*ലച്ചുവിൻ്റെ സ്വപ്നം** എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
*ലച്ചുവിൻ്റെ സ്വപ്നം**

'മോളേ ,എഴുന്നേൽക്ക് ' ശബ്ദം കേട്ട് ലച്ചുമോൾ ചാടിയെഴുന്നേറ്റു. ആശ്ചര്യം. ലച്ചു മോളെ വിളിച്ചേഴുന്നേൽപ്പിച്ചത് അമ്മയായിരുന്നു. ആകാംക്ഷയോടെ അവൾ കിടക്കയിൽ നിന്ന് ചാടിയേഴുന്നേറ്റ് പല്ലു തേയ്ക്കാൻ പോയി. തിരിച്ചു അടുക്കളയിൽ ചെന്നപ്പോൾ അതാ അച്ചമ്മയോടൊപ്പം അമ്മയും അടുക്കളയിൽ ഒരു ചെറിയ സ്റ്റിൽ ഗ്ലാസിൽ ലച്ചുമോൾക്ക് പാൽ വച്ചിരുന്നു. അത് ചൂടാറ്റി അമ്മ അവൾക്കു കൊടുത്തു.

'ലച്ചുമോളേ ' പുറത്തുനിന്ന് ചേച്ചിയുടെ ഉച്ചത്തിലുള്ള വിളി കേട്ട് ലച്ചുമോൾ കസേരയിൽ നിന്ന് ചാടിയേഴുന്നേറ്റ് ഒരു ചെറുപുഞ്ചിരി അമ്മയെ വിടർത്തി കാണിച്ച് ഓടി കളഞ്ഞു. ഉമ്മറത്തെ കസേരയിലിരുന്ന് അച്ചൻ പത്രം വായിക്കുന്നത് കണ്ട് ഒരു നിമിഷം അവൾ നിന്നു. പേജ് മറിക്കുന്നതിനിടയിൽ. 'മോൾ എഴുന്നേറ്റുവോ' .അച്ചൻ ചോദിച്ചു. 'ഉം' ഒരു മുള്ളലും കൊണ്ട് അവിടുന്ന് സ്ഥലം കാലിയാക്കി. മുറ്റത്ത് ചെടികൾക്കിടയിലൂടെ നടക്കുയായിരുന്നു അച്ചാച്ചനും പാറു ചേച്ചിയും. റോസയിൽ ഉണ്ടാർന്ന മൊട്ടു വിരിഞ്ഞത് കാണിയ്ക്കാനായി ചേച്ചി ലച്ചു മോളേ വിളിച്ചതായിരുന്നു. ആ കാഴ്ച്ച കണ്ട് കൗതുകം കൊട്ട് ലച്ചു അച്ചാച്ചൻ്റെ കൈ പിടിച്ചു നടന്നു. ' അച്ചാച്ച സമയം എത്രയായി ' ലച്ചു അച്ചാച്ചനോട് ചോദിച്ചു. 'ഒരു ഒമ്പതുമണിയായികാണും'. അച്ചാച്ചൻ പറഞ്ഞു. ' അപ്പോ സ്കൂളിൽ പോവണ്ടേ ഇന്ന്? '. ലച്ചുവിൻ്റെ ആശ്ചചര്യത്തോടെയുള്ള ചോദ്യം കേട്ട് അപ്പൂപ്പൻ പറഞ്ഞു. 'വേണ്ട'. ലച്ചുവിനെ കുളിപ്പിച്ച് സ്കൂളിൽ യാത്രായാക്കുന്നത് അച്ചമ്മയാണ് എന്നാൽ ഇന്ന് ലച്ചുവിനേ കുളിപ്പിച്ചതും അപ്പം കഴിപ്പിച്ചതുമെല്ലാം അമ്മയായിരുന്നു. ' അച്ചമ്മ എന്തിയേ?' . ലച്ചു അമ്മയോട് ചോദിച്ചു. 'ഇവിടുണ്ട് ' അമ്മ ലച്ചുവിനോട് പറഞ്ഞു.

അച്ചമ്മ അമ്മിണ്ണി പശുവിനേ അഴിച്ചു കേട്ടാനായി പുറത്തേക്ക് പോയത് നോക്കി ലച്ചു വാതിൽ പടിയിൽ ഇരുന്നു. തിരിച്ചു വന്നപ്പോൾ അച്ഛമ്മ അവളേയും എടുത്ത് അകത്തേക്ക് പോയി നടുമുറ്റത്തിൻ്റെ ഒരു തുണിൽ ചെന്നു ചാരിയിരുന്നു . "അച്ചമ്മേ എന്താ ഇന്ന് സ്കൂൾ ഇല്ലാത്തേ? അച്ചനും അമ്മയ്ക്കും ജോലിയില്ലേ? ചേച്ചിക്കും ക്ലാസ് ഇല്ലേ? അമ്മുവും ചിന്നുവും കളിക്കാൻ വരില്ലേ ഇങ്ങനെ കുറേയേറേ ചോദ്യങ്ങൾ അവൾ അച്ചമ്മയോട് ചോദിച്ചു."ഇനി കുറെ ദിവസത്തേക്ക് അച്ഛനും അമ്മയും വീട്ടിലുണ്ടാവും മോൾക് സ്കൂളും ഉണ്ടാവില്ല"അച്ഛമ്മ മറുപടി നൽകി."അതെന്താ? "ലച്ചുവിൻെറ ചോദ്യത്തിന് അച്ഛമ്മ ഒരു കഥയെന്ന പോലെ പറഞ്ഞു.

"നമ്മുടെ ഈ ലോകത്തെ കൊറോണ വൈറസ് എന്ന ഒരു മഹാമാരി പിടിച്ചു കുലുക്കി. ആ വൈറസ് ആരുടെ ശരീരത്തിൽ വീണങ്കിലും കയറാം. "അതെന്താ അച്ഛമ്മേ അത് മായാവി ആണോ?"ലച്ചു ചോദിച്ചു."അതെ പക്ഷേ പേരിനു വ്യത്യാസം ഈ വൈറസ് ശരീരത്ത് കയറിയാൽ മരിച്ചുപോകുമത്രെ അതുകൊണ്ട് ഇത് ശരീരത്തിൽ കയറാതെ നോക്കണം .അതിനായി സർക്കാർ കുറെ ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്"."ഹായ്! അപ്പോ അമ്മുൻറെം ചിന്നുൻറെം കുടെ കളിക്കല്ലോ"ലച്ചൂ പറഞ്ഞു മുഴുവിക്കുന്നതിന് മുൻപേ അച്ഛമ്മ പറഞ്ഞു."ഇല്ല ലച്ചൂ ഈ ദിവസം മുഴുവനും വീട്ടിൽ കഴിയണം. പുറത്തിറങ്ങാൻ പാടില്ല. "ആപത്തുണ്ടവുമ്പോൾ രാജുനേം രധേയും മായാവി രക്ഷിക്കും.നമ്മളെ ആരു രക്ഷിക്കും അച്ഛമ്മേ?" "മാലാഖമാർ " അച്ഛമ്മ ഉയർന്ന സ്വരത്തിൽ പറഞ്ഞു. "മാലാഖമാരോ?ആരാ അത് ?". "വെള്ള വസ്ത്രം ധരിച്ച മാലാഖമാർ. അവരാണ് നമ്മളെ രക്ഷിക്കുന്നത്". "അപ്പോ ഈ മാലാഖമാരുടെ കയ്യിൽ മന്ത്രികവടി ചിറകും ഉണ്ടാവോ?"ലച്ചുവിന്റെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് അച്ഛമ്മ ഉത്തരം നൽകി."ഉണ്ടല്ലോ;സ്നേഹമാണ് അവരുടെ കയ്യിലെ മന്ത്രികവടി സാന്ത്വനമാണ് അവരുടെ ചിറക്" "അച്ഛമ്മേടെ കാലത്ത് ഈ വൈറസ് ഉണ്ടായിരുന്നോ?" " ഇല്ല മോളെ". "പിന്നെ എവിടെന്ന് വന്നു?" ലച്ചൂ അച്ഛമ്മയുടെ മടിയിൽ കിടന്നുകൊണ്ട് ചോദിച്ചു."അതോ തന്റേത് എന്നപോലെ മനുഷ്യർ ഭൂമിയെ പിടിച്ചു കുലുക്കുമ്പോൾ കുപിതനായ ഭൂമി പ്രതികരമെന്നവണം പുത്തൻ രോഗങ്ങളെ എത്തിക്കുകയാണ്. അതിരുകൾ മാഞ്ഞുകൊണ്ടിരികുന്ന ഈ ലോകത്ത് ഇവ അതിവേഗമണ്‌ പരക്കുന്നത്..


"അച്ചമ്മയുടെ വാക്കുകൾ പാറുക്കുട്ടിയുടെയും ,അച്ചാച്ചൻ്റെയും , അമ്മയുടെയും അച്ഛൻ്റെയും കാതിലേത്തി. പക്ഷെ ലച്ചുമോൾ മാത്രം കേട്ടില്ല അവൾ അച്ചമ്മയുടെ മടിയിൽ തലവെച്ചു കിടന്ന് ഉറങ്ങിപ്പോയി. അവളുടെ സ്വപ്നത്തിൽ അച്ഛമ്മ പറഞ്ഞപോലെ മാലാഖമ്മാർ പ്രത്യക്ഷപ്പെട്ടിരുന്നു. രാവും പകലുമില്ലതെ വീടുകളിൽ പോകാതെ നമ്മെ രക്ഷിക്കുന്ന മാലാഖമാരെ അവൾ സ്വപ്നത്തിലൂടെ കണ്ടൂ.

മാളവിക ആർ
10B ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കഥ