ഗവ. എച്ച് എസ് ബീനാച്ചി/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പരിസ്ഥിതി പ്രവർത്തനങ്ങൾ
കേരളത്തിൻറെ ഔദ്യോഗിക ഫലമായ ചക്കയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും, ചക്കവിഭവങ്ങൾ പരിചയപ്പെടുത്തുന്നതിനും വേണ്ടി ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ചക്ക മഹോത്സവം സംഘടിപ്പിച്ചു. ചക്കകൊണ്ട് ബിരിയാണി, കേക്ക്, ഷെയ്ക്ക്, ജാം, പായസം തുടങ്ങി 250 പരം വിഭവങ്ങൾ കുട്ടികൾ പ്രദർശിപ്പിച്ചു. ചക്കമഹോത്സവം രുചിയുടെ മഹാമേളയായി മാറി. ചക്കയുടെയും പ്ലാവിൻറയും, പ്രാധാന്യം പൊതു ജനങ്ങളിലേക്ക് എത്തിക്കുക പ്ലാവിൻ തൈകൾ വിതരണം ചെയ്യുക തുടങ്ങി വിവിധ തരം പരിപാടികൾ വിദ്യാർഥികൾ വിദ്യാലയത്തിൽ നടത്തി വരുന്നു സുൽത്താൻബത്തേരി ബി.പി.ഒ. ഷാജൻ ഉദ്ഘാടനം ചെയ്തു. ചക്കമഹോൽസവത്തിന്റെ വൻ വിജയത്തിനുശേഷം ചക്കയുടെയും പ്ലാവിന്റെയും പ്രാധാന്യം കുട്ടികൾ മനസിലാക്കൂകയും അതിന്റെ തുടർപ്രവർത്തനം എന്നനിലയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതിയായിരുന്നു എന്റെ പ്ലാവ് പദ്ധതി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പ്ലാവിൻ തൈകൾ വിതരണം ചെയ്തു. ഏകദേശം ആയിരത്തോളം ചക്കകുരുകൾ വിദ്യാർഥികൾ കൊണ്ടുവരികയും അവചിരട്ടയിൽ സ്കൂളിൽ മുളപ്പിക്കുകയും കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.
പദ്ധതിയുടെ ഉദ്ഘാടനം സുൽത്താൻ ബത്തേരി എ ഇ ഒ ശ്രീ എൻ ഡി തോമസ് നിർവഹിച്ചു.
ഫോൺ ചലഞ്ച്
സമ്പൂർണ ഡിജിറ്റൽ ഉപകരണ വിദ്യാലയപ്രഖ്യാപനം
ഗൃഹസന്ദർശനത്തിലൂടെ ലഭിച്ച വിവരത്തിനനുസരിച്ച് ഡിജിറ്റൽ സൌകര്യമില്ലാത്ത കുട്ടികളുടെ ലിസ്റ്റ് തയാറാക്കി അവർക്ക് വേണ്ട സംവിധാനം ഒരുക്കുവാൻ തീരുമാനിച്ചു . ഇതിന്റെ പ്രാരംഭകാര്യങ്ങൾ പി ടി എ യിലും സ്റ്റാഫ് കൌൺസിലിലും ചർച്ചചെയ്തു. ഇതിനുവേണ്ടി ഫോൺ ചലഞ്ച് ആരംഭിക്കുവാൻ ധാരണയായി കുട്ടികളിൽ നിന്നും 100 രൂപയും അധ്യാപകരിൽ നിശ്ചിത രൂപയും സമാഹരിക്കാൻ തീരുമാനിച്ചു. ഫോൺചലഞ്ച് പദ്ധതി വളരെ വിജയമായി മാറി. പ്രതീക്ഷിച്ചതിലുമേറെ തുക സമാഹരിക്കാൻ സാധിച്ചു. ചാലഞ്ചിന്റെ ഭാഗമായി 23 കുട്ടികൾക്ക് ഫോൺ നൽകാൻ സാധിച്ചു. സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം ബഹു വയനാട് ജില്ലാ കലക്ടർ ഡോ അദീല അബ്ദുള്ള നിർവഹിച്ചു. സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ശ്രീ ടി കെ രമേശ്, ശ്രീ സി കെ സഹദേവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.