ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/അക്ഷരവൃക്ഷം/കോവിഡ്---19

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ) (DEV എന്ന ഉപയോക്താവ് ഗവഃ ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/അക്ഷരവൃക്ഷം/കോവിഡ്---19 എന്ന താൾ ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/അക്ഷരവൃക്ഷം/കോവിഡ്---19 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്---19

കൊറോണ അല്ലെങ്കിൽ കോവിഡ് 19 എന്ന വൈറസ് ലോകം മുഴുവൻ മരണം വിതറി വിലസിക്കൊണ്ടിരിക്കുകയാണ്. ഇതിന് ഫലപ്രദമായ മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. മലമ്പനിയുടേയും കോളറയുടേയും മരുന്നുകളാണ് ഇപ്പോൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. കടുത്തപനി,ചുമ,ശ്വാസതടസ്സം. എന്നിവയാണ് ഇതീൻറ രോഗലക്ഷണങ്ങൾ. ചൈനയിലെവുഹാൻ എന്നസ്ഥലത്താണ് ഇതീൻറ്തുടക്കം. പിന്നീട് ഇറ്റലി, സ്പെയിൻ, ബ്രിട്ടൻ, അമേരിക്ക, ഫ്രാൻസ് തുടങ്ങി 187യോളം രാജ്യങ്ങളിൽ കോവിഡ് പടർന്ന്പിടിക്കുകയാണ്. ഇന്നത്തെ(09/04/2020) കണക്കനുസരിച്ച് ലോകത്ത് ഏകദേശം പതിനഞ്ചര ലക്ഷത്തോളം പേർലോകബാധിതരാണ്. 90954പേർക്ക്മരണവും സംഭവിച്ചു. ഇന്ത്യയിൽ 6588 പേർ രോഗബാധിതരാവുകയും199 പേർമരണപ്പെടുകയും ചെയ്തു. കേരളത്തിലാകട്ടെ 357 പേർ രോഗ്ബാധിതരും 2 പേർ മരിക്കുകയുംചെയ്തു. മഹാരാഷ്ട്രയിൽമാത്രം 92 പേർമരിച്ചു. മരിച്ചവരിൽ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്നു. നിരവധിപേർരോഗം ഭേദമായിതിരിച്ചുപോയിട്ടുണ്ട്. ആരോഗ്യ രംഗത്ത് കേരളം മറ്റുസംസ്ഥനങ്ങളുടെ മുന്നിലാണ്. മികച്ച ചികിൽസയും പരിചരണവും ഇവിടെ ലഭ്യമാണ്. ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ഭക്ഷണമില്ലാത്തവർക്ക് കമ്മ്യൂണിറ്റി കിച്ചൺ വഴിഭക്ഷണം തയ്യാറാക്കി വീടുകളിൽ എത്തിച്ചു കൊടുക്കുന്നു.

     കോവിഡ്-19 മനുഷ്യനിൽ നിന്നുംമനുഷ്യനിലേക്ക് സമ്പർക്കത്തിലൂടെയാണ് പകരുന്നത്. ഇതൊഴിവാക്കുന്നതിനായി സാമൂഹിക അകലംപാലിക്കണം. സാനിറ്റൈസറൊ സോപ്പോ  ഉപയോഗിച്ച് കൈകൾ നന്നായി കഴുകി അണുവിമുക്ത്മാക്കണം. ഈ മഹാമാരിയിൽനിന്നു രക്ഷനേടാൻ എല്ലാവരും ജാഗ്രത പാലിക്കണം.ഭയംവേണ്ട ജാഗ്രത മതി.
അഭിനന്ദ് 
7 എ ഗവ ഫിഷെറീസ് യു പി സ്കൂൾ ഞാറയ്ക്കൽ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം