ജി യു പി എസ് ആനാപ്പുഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
08:58, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23439 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
GUPS ANAPUZHA

1908 ജൂൺ മാസത്തിൽ പ്രവർത്തനം ആരംഭിച്ച ഈ കെട്ടിടം കല്യാണദായിനി സഭയുടെ സ്ഥലത്ത് പണിതു കൊടുത്തതാണ്. കൊടുങ്ങല്ലൂർ കോവിലകത്തെ തമ്പുരാക്കന്മാരുടെ വഞ്ചിക്കുകയായിരുന്നു വാലംമാരായിരുന്ന  ഇവിടത്തെ ദേശക്കാർ. ഭരണി, തലപ്പൊലി എന്നീ വയ്ക്കു തമ്പുരാക്കന്മാരെ ആനയിച്ചു കൊണ്ടു പോകുന്നതും വരുന്നതും ഇവരായിരുന്നു. പരവർ വീട്ടുകാർ എന്നീ രണ്ടു കുടുംബക്കാർ ആയിരുന്നു ഇതിന് അർഹത. തമ്പുരാൻ ഈ ദിനങ്ങളിൽ ഇവർക്ക് പറ്റും മറ്റും നൽകിയിരുന്നു. അങ്ങിനെ കോവിലകത്തെ കുട്ടികൾക്ക് കിട്ടുന്ന പോലെയുള്ള വിദ്യാഭ്യാസം അല്ലെങ്കിൽ താങ്കളുടെ മക്കൾക്കും അക്ഷരജ്ഞാനം ലഭിക്കണമെന്ന് ഈ വീട്ടുകാർ തീരുമാനിച്ചത് പകരമായിട്ടാണ് ഇന്നത്തെ ആനപ്പുഴ അംഗൻവാടിയുടെ വടക്കുഭാഗത്തായി ഒരു കുടിപ്പള്ളിക്കൂടം തുടങ്ങിയത്.

അവിടത്തെ നിലത്തെഴുത്തു മുതൽ രണ്ടാം ക്ലാസ് വരെ പഠിപ്പിച്ചു. ആശാൻ മാർക്ക് ശമ്പളം നൽകിയിരുന്നത് ഈ വീട്ടുകാർ ആയിരുന്നു. കുട്ടികളുടെ എണ്ണം കൂടിവരികയും സ്ഥലസൗകര്യം പോരാതെ വന്നതിലും ആണ് ഇപ്പോഴത്തെ പഴയ കെട്ടിടം നിലനിൽക്കുന്നിടത്തോളം ഒരു സ്കൂൾ പണിയുന്നതിനായി കോവിലകത്തെ തമ്പുരാൻ വരെ ദിവാൻ ഓട് സഹായമഭ്യർത്ഥിച്ചു. അതിന്റെ ഫലമായിട്ടാണ് 1908 ജൂൺ മാസത്തിൽ സ്കൂൾ പ്രവർത്തനം ഇവിടെ ആരംഭിച്ചത്. നാലര ക്ലാസ് വരെയായിരുന്നു ഇവിടെ പഠനം. 1965 ഇത് യഇ പിഎസ് ആയി ഉയർത്തി. നൂറു വർഷം പൂർത്തിയാക്കിയ ഈ സ്കൂളിലെ ആദ്യകാല അധ്യാപകരെ കൊടുങ്ങല്ലൂർ ഭാഗത്തു നിന്നുള്ളവരായിരുന്നു. ഒരുകാലത്ത് സർവ്വ പ്രതാപിയായ ആയിരുന്ന ഒരു നാട്ടു രാജാവിനെപ്പോലെ  വാണിരുന്നത് ആണ് ഈ സർക്കാർ വിദ്യാലയം.

ഇവിടെ E ആകൃതിയിലുള്ള ഓടിട്ട ഒരു കെട്ടിടവും പുറകിലായി ഒരു കഞ്ഞിപ്പുര യും ആണ് ആദ്യം ഉണ്ടായിരുന്നത്. ഇപ്പോൾ സുനാമി ഫണ്ട് എസ് എ ഫണ്ട് ഉപയോഗിച്ച് പറമ്പിലെ വടക്കുഭാഗത്തായി ഇരുനില വാക്ക് കെട്ടിടവും ആണുള്ളത്. കുട്ടികൾക്ക് ആവശ്യത്തിന് മൂത്രപ്പുരയും ജലലഭ്യതയും ഉണ്ട്. ഇവിടെ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ യാണ് ഉള്ളത്.

പി ടി എ പൊതുയോഗം ആവശ്യപ്പെട്ടതനുസരിച്ച് പണ്ഡിറ്റ് കെ പി കറുപ്പൻ മെമ്മോറിയൽ  ഇന്ന് സ്കൂളിന്റെ പേരിനോട് ചേർത്ത് മാറ്റാൻ ഗവൺമെന്റ് നോട് ആവശ്യപ്പെട്ടു. അക്ഷയ മാറിവന്ന പേരിൽ പണ്ഡിറ്റ് എന്ന് ഇല്ലായിരുന്നു. കെ പി കറുപ്പൻ മെമ്മോറിയൽ എന്നു മാത്രമായിരുന്നു. പണ്ഡിറ്റ് കറുപ്പൻ മെമ്മോറിയൽ വീണ്ടും അപേക്ഷ നൽകിയിട്ടുണ്ട്, മറുപടി വന്നിട്ടില്ല.