ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

എഴുത്തിലൂടെ പ്രബുദ്ധരാകാനും വായനയിലൂടെ ശക്തരാകാനും സാഹിത്യാഭിരുചി വളർത്തുക വഴി ക്രിയാത്മകമായ ഒരു ഭാവി തലമുറയെ വാർത്തെടുക്കാനുമായി വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങളിലൂടെ ശ്രമിച്ചു വരുകയാണ്.

പൊതുവിവരങ്ങൾ

  • വിദ്യാരംഗം കൺവീനറായി പ്രവർത്തിക്കുന്നത് ശ്രീ.സുരേഷ്‍കുമാറായിരുന്നു.
  • കുട്ടികളിലെ സാഹിത്യാഭിരുചി വളർത്താനായുള്ള പ്രവർത്തനങ്ങൾ

പ്രധാന പ്രവർത്തനങ്ങൾ

ലൈബ്രറി വീടുകളിലേയ്ക്ക്

ലോൿഡൗണിൽ കുഞ്ഞുങ്ങളിലുണ്ടായ വിരസതയും നൈരാശ്യവും തിരിച്ചറിഞ്ഞുകൊണ്ട് അവരെ വായനയുടെ മാസ്മരികലോകത്തെത്തിക്കാനും വായനയിലൂടെ അതിജീവനം നൽകാനുമായി ഏറ്റെടുത്ത പ്രവർത്തനമാണിത്.കുട്ടികൾക്ക് വീടുകളിൽ പുസ്തകം എത്തിക്കുന്നു.കൂടുതലറിയാനായി ക്ലിക്ക് ചെയ്യുക

സർഗം

കുഞ്ഞുങ്ങളുടെസർഗാത്മകകഴിവുകൾ പരിപോഷിപ്പിക്കുന്നതാനായുള്ള വേദി.കാവ്യാലാപനം,കഥ,കവിത,അഭിനയം ഇവ പരിപോഷിപ്പിക്കുന്നു.

രചനാശില്പശാല

ശ്രീ.ബിജു ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത രചനാശില്പശാല കുട്ടികൾക്ക് പുത്തൻ അനുഭവം പകർന്നു നൽകി.

ഒരു കുട്ടി ഒരു പുസ്തകം

ഈ വർഷം ലക്ഷ്യം വച്ചിരിക്കുന്ന ഒരു പ്രവർത്തനമാണിത്.കൂടുതൽ പുസ്തകങ്ങൾ കൂടുതൽ കുട്ടികളിൽ നിന്നും ലൈബ്രറിയിലേയ്ക്ക് എത്തിക്കുക,അങ്ങനെ ഒരു വായനയുടെ ലോകം പടുത്തുയർത്തുക എന്നതാണ് ലക്ഷ്യം.