മറ്റു പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
01:08, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25072GHSK (സംവാദം | സംഭാവനകൾ)


എസ് എസ് എൽ സി സ്പെഷ്യൽ കോച്ചിംഗ്

                        ഓരോ വർഷവും പത്താം ക്ലാസിലെ കുട്ടികൾക്ക് സ്പെഷ്യൽ കോച്ചിംഗ് നടത്തി വരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം അധ്യയന വർഷാരംഭം മുതൽ നൽകുന്നു. ഓരോ വിഷയത്തിനും പ്രത്യേക പരിശീലനം അതാത് വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ നൽകുന്നു.


മലയാളതിളക്കം
അടിസ്ഥാന ഭാഷനൈപുണികളുടെ വികാസമാണ് മലയാള തിളക്കത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. മലയാളം എഴുതാനും വായിക്കാനും ബുദ്ധിമുട്ടനുഭവപ്പെടുന്ന കുട്ടികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലനമാണിത്. കുട്ടികളുടെ തെറ്റുകൾ അവർ സ്വയം കണ്ടെത്തുകയും തിരുത്തുകയും ചെയ്യുന്ന വിധത്തിലാണ് മൊഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്.


ശ്രദ്ധ
എട്ടാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയാണ് ശ്രദ്ധ. ഓരോ ക്ലാസിൽ നിന്നും പരിശീലനം ആവശ്യമായ കുട്ടികളെ ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ കണ്ടെത്തുകയും ഓരോ ദിവസവും അവരുടെ ആവശ്യമനുസരിച്ച് പരിശീലനം നൽകുകയും ചെയ്യുന്നു.


നവപ്രഭ
ഒമ്പതാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയാണ് ശ്രദ്ധ. ഓരോ ക്ലാസിൽ നിന്നും പരിശീലനം ആവശ്യമായ കുട്ടികളെ ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ കണ്ടെത്തുകയും ഓരോ ദിവസവും അവരുടെ ആവശ്യമനുസരിച്ച് പരിശീലനം നൽകുകയും ചെയ്യുന്നു.


ഹരിതോത്സവം
പ്രകൃതിയോടൊന്നിച്ച് ജീവിക്കുവാൻ, വിദ്യാലയത്തെ ഹരിതാഭമാക്കുവാൻ ഞങ്ങളുടെ സ്കൂളിലും ഹരിതോത്സവത്തിന് തുടക്കം കുറിച്ചു.പൊതു വിദ്യാലയങ്ങളെ ജൈവവൈവിധ്യ ഉദ്യാനങ്ങളാക്കി മാറ്റുക ഹരിതാവബോധം വിദ്യാലയങ്ങളിലൂടെ സമൂഹത്തിലേയ്ക്ക് പ്രസരിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പൊതു വിദ്യാഭ്യാസവകുപ്പും സമഗ്ര ശിക്ഷാ അഭിയാനും, ഹരിത കേരള മിഷനും സംയുക്തമായിസംഘടിപ്പിക്കുന്ന പരിപാടിയാണ് ഹരിതോത്സവം. പത്ത്പ്രകൃതി ദിനാചരണങ്ങൾ പത്ത് ഉത്സവങ്ങളായി ആഘോഷിക്കുകയാണ് ഈ പദ്ധതിയിലൂടെ.


ഭവന സന്ദർശനം
കുട്ടികളെ അടുത്തറി‍ഞ്ഞാൽ അധ്യാപനം സുഗമവും സുഖകരവുമാക്കാം. ഒരു കുട്ടിയെ പൂർണമായി മനസിലാക്കുവാൻ സാധിച്ചാൽ അവരുടെ ഉള്ളിൽ എളുപ്പത്തിൽ കയറി പറ്റാനാകും. അത്രയും നാൾ സ്കൂളിലെ ടീച്ചർ ആയിരുന്നത് അന്നു മുതൽ എന്റെ ടീച്ചറാകും. അതിന് ഏറ്റവും നല്ല മാർഗമാണ് കുട്ടികളുടെ ഭവന സന്ദർശനം. എല്ലാ അധ്യാപകരും തങ്ങളാൽ കഴിയുന്ന വിധത്തിൽ കുട്ടികളുടെ ഭവനം സന്ദർശിക്കുന്നു. ഒരു വർഷം കൊണ്ട് എല്ലാ കുട്ടികളുടെയും വീടുകൾ അധ്യാപകർ സന്ദർശിക്കുന്നു


കാരുണ്യ പ്രവർത്തനങ്ങൾ
ഭക്ഷണം ലഭിക്കാത്തവർക്കായി എല്ലാ ആഴ്ചയിലും ഭക്ഷണവിതരണം നടന്നിരുന്നു. പ്രളയത്തിലും , കോവിഡ് മഹാമാരിയിലും ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി കൈതാരം സ്കൂളിൽ നിന്നും നിരവധി സഹായങ്ങൾ നൽകുകയുണ്ടായി.........

"https://schoolwiki.in/index.php?title=മറ്റു_പ്രവർത്തനങ്ങൾ&oldid=1583639" എന്ന താളിൽനിന്ന് ശേഖരിച്ചത്