സെഡ്. എം. എൽ. പി. എസ്. കോലഴി/കൂടുതൽ വായിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
19:49, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22447HM (സംവാദം | സംഭാവനകൾ) ('പഠിക്കുന്നതിന് ഫീസായി എട്ടണ അടയ്ക്കേണ്ടായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പഠിക്കുന്നതിന് ഫീസായി എട്ടണ അടയ്ക്കേണ്ടായിരുന്നു. ഈ വിദ്യാലയത്തിൽ നാലര ക്ലാസ്സാണ് ഉണ്ടായിരുന്നത്. പിന്നീടത് അഞ്ചാം ക്ലാസ്സായി മാറി. പ്രദേശത്തെ കുട്ടികൾക്ക് അക്ഷരത്തിന്റെ ലോകം തുറന്നു കൊടുക്കുന്നതിന് രാജവംശവുമായി അടുപ്പമുള്ള പൂർവ്വീകരിൽ ചിലർ മുന്നോട്ടിറങ്ങിയതിന്റെ ഫലമായാണ് വിദേശ മിഷനറിമാർ കോലഴിയിൽ വന്ന് ഈ വിദ്യാലയം സ്ഥാപിക്കാൻ ഇടയായത്. തൃശൂർ പട്ടണത്തിലെ വിദ്യാലയം കഴിഞ്ഞാൽ വടക്കു ദിശയിൽ ഈ ഒരു വിദ്യാലയമേ അക്കാലത്ത് ഉണ്ടായിരുന്നുള്ളൂ എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഭാരതത്തിന്റെ ദേശീയ സ്വാതന്ത്യലബ്ധിയോടെ  മിസ്സി ഇന്ത്യ വിട്ടു പോയി. പോകുമ്പോൾ സ്കൂളിന്റെ ഉടമസ്ഥത സ്റ്റാഫിന് കൈമാറി. തുടർന്ന് ഇന്നും സ്റ്റാഫ് മാനേജ്മെന്റായി ഈ വിദ്യാലയം നിലകൊള്ളുന്നു. ഇത് ഒരു എയ്ഡഡ് വിദ്യാലയമാണ്.